താജ്മഹലിലെ അടച്ചിട്ട മുറികള്‍ തുറക്കണമെന്ന് ബിജെപി നേതാവ്; പോയി ചരിത്രം പഠിച്ചു വാ എന്ന് കോടതി

ലക്‌നൗ: താജ്മഹലിലെ അടഞ്ഞുകിടക്കുന്ന 20 മുറികള്‍ തുറക്കണമെന്നാവശ്യപ്പെട്ടുളള ഹര്‍ജി തളളി അലഹബാദ് ഹൈക്കോടതി.  മുറികള്‍ തുറന്നുപരിശോധിക്കണമെന്നും താജ്മഹലിനുപിന്നിലെ യഥാര്‍ത്ഥ ചരിത്രം കണ്ടെത്താനായി ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേയുടെ അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. ജസ്റ്റിസ് ഡി കെ ഉപാധ്യായ, ജസ്റ്റിസ് സുഭാഷിണി വിദ്യാര്‍ത്ഥി എന്നിവരുള്‍പ്പെട്ട ലക്‌നൗ ബെഞ്ചാണ് ഹര്‍ജി തളളിയത്.

'പോയി ഗവേഷണം ചെയ്യൂ. എം എയും പിഎച്ച്ഡിയും എടുക്കു. അതിനുശേഷം ഇത്തരത്തിലുളള വിഷയങ്ങളുമായി കോടതിയെ സമീപിച്ചാല്‍ മതി. ഈ വിഷയത്തില്‍ ഗവേഷണം നടത്തുന്നതിന് ആരെങ്കിലും തടസം നിന്നാല്‍ ഞങ്ങളുടെ അടുത്തേക്ക് വരൂ'- എന്നായിരുന്നു കോടതി ഹര്‍ജിക്കാരനോട് പറഞ്ഞത്. താജ്മഹലിലെ അടച്ചിട്ട മുറികള്‍ തുറക്കണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യത്തെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. നാളെ നിങ്ങള്‍ ജഡ്ജിയുടെ ചേമ്പറിലെ മുറികള്‍ തുറക്കണമെന്നും ആവശ്യപ്പെടുമോ എന്ന് ചോദിച്ച കോടതി, പൊതുതാല്‍പ്പര്യ ഹര്‍ജി സംവിധാനത്തെത്തന്നെ പരിഹസിക്കുന്നതാണ് ഇത്തരം ഹര്‍ജികളെന്നും പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

താജ്മഹലിലെ സീല്‍ ചെയ്യപ്പെട്ട 20 മുറികള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് രജനീശ് സിംഗാണ് കോടതിയെ സമീപിച്ചത്. താജ്മഹല്‍ പഴയ ശിവക്ഷേത്രമാണെന്ന് ചില ഹിന്ദു സംഘടനകളും ചരിത്രകാരന്മാരും അവകാശപ്പെട്ടിരുന്നു എന്നും രജനീശ് സിംഗ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അലഹബാദ് ഹൈക്കോടതി ഹര്‍ജി തളളിയതോടെ സുപ്രീംകോടതിയെ സമീപിക്കാനാണ് ഹര്‍ജിക്കാരന്റെ തീരുമാനം.

Contact the author

National Desk

Recent Posts

National Desk 1 day ago
National

'ലഡാക്കിനായുളള പോരാട്ടം മറ്റ് മാര്‍ഗങ്ങളിലൂടെ തുടരും'; 21 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

More
More
National Desk 1 day ago
National

2047-ല്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുമെന്ന മോദിയുടെ വാദം അസംബന്ധം- രഘുറാം രാജന്‍

More
More
National Desk 1 day ago
National

'ഞങ്ങള്‍ക്കൊപ്പം ചേരൂ' ; ബിജെപി സീറ്റ് നിഷേധിച്ചതിനു പിന്നാലെ വരുണ്‍ ഗാന്ധിയെ ക്ഷണിച്ച് കോണ്‍ഗ്രസ്

More
More
National Desk 2 days ago
National

ബിജെപിയെ ജൂണ്‍ നാലിന് ഇന്ത്യാ മുന്നണി ചരിത്രത്തിന്റെ ചവറ്റുകുട്ടയിലെറിയും- ഉദയനിധി സ്റ്റാലിന്‍

More
More
National Desk 2 days ago
National

അരവിന്ദ് കെജ്‌റിവാളിന്റെ അറസ്റ്റ്: എഎപി ഇന്ന് മോദിയുടെ വസതി വളയും

More
More
National Desk 2 days ago
National

ബംഗളൂരുവിൽ കുടിവെള്ളം പാഴാക്കിയതിന് 22 കുടുംബങ്ങൾക്ക് പിഴ

More
More