പാട്ടിലൂടെ തമിഴരെ പാട്ടിലാക്കി കേന്ദ്ര സര്‍ക്കാറിനെതിരെ തിരിക്കുന്നു- 'വിക്ര'മിലെ ഗാനത്തിനെതിരെ പരാതി

ചെന്നൈ: കമല്‍ഹാസൻ നായകനാകുന്ന 'വിക്രം' എന്ന ചിത്രത്തിലെ ഗാനത്തിനെതിരെ പരാതി. പാട്ട് കേന്ദ്ര സര്‍ക്കാരിനെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ചെന്നൈ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി ലഭിച്ചത്. 'മക്കള്‍ നീതി മയ്യ'ത്തിന്റെ രാഷ്ട്രീയമാണ് പാട്ടിലൂടെ പറയുന്നതെന്ന ആക്ഷേപവും ഉയര്‍ന്നു. കേന്ദ്ര സര്‍ക്കാര്‍ ഉണ്ടെങ്കിലും തമിഴര്‍ക്ക് ഒന്നും കിട്ടുന്നില്ലെന്നും താക്കോല്‍ കള്ളന്റെ കയ്യിലാണെന്നും  ഖജനാവില്‍ പണമില്ലെന്നും രോഗങ്ങളെ പിടിച്ചു കെട്ടുന്നതില്‍ ഭരണകൂടം പരാജയമാണെന്നുമൊക്കെ പാട്ടില്‍ പറയുന്നുണ്ട്. പാട്ട് ഇതിനോടകം രാഷ്ട്രീയ ചര്‍ച്ചയായി കഴിഞ്ഞു. പാട്ടിലൂടെ തമിഴരെ പാട്ടിലാക്കി കേന്ദ്രത്തിനെതിരെ തിരിക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമാണ് 'വിക്രം' എന്ന് ബിജെപി ആരോപിക്കുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ലിറിക്കല്‍ വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. 'പത്തലെ പത്തലെ' എന്നുതുടങ്ങുന്ന ഗാനത്തിന് വരികളെഴുതിയതും പാടിയതും കമല്‍ഹാസൻ തന്നെയാണ്. അനിരുദ്ധ് രവിചന്ദ്രനാണ് സംഗീതം. 'വിക്ര'ത്തിന്റെ ഓഡിയോ റൈറ്റ്സ് വന്‍ തുകയ്ക്കാണ് സോണി മ്യൂസിക് സ്വന്തമാക്കിയത്. ചിത്രം മലയാളി സാന്നിധ്യം കൊണ്ടും ശ്രദ്ധേയമാണ്. ഫഹദ് ഫാസില്‍, കാളിദാസ് ജയറാം, ചെമ്പന്‍ വിനോദ് ജോസ്, നരേന്‍ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. റിലീസിന് മുന്നേ തന്നെ ചിത്രം ഒടിടി റൈറ്റ്സിലൂടെ നൂറു കോടി ക്ലബ്ബിൽ കയറിയിരുന്നു. ചിത്രം ജൂൺ 3-ന് തിയേറ്ററുകളിലെത്തും.

Contact the author

Web Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 2 weeks ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More