തൃക്കാക്കര പിടിച്ചെടുക്കാന്‍ മുഖ്യമന്ത്രി മണ്ഡലത്തില്‍ ക്യാമ്പ് ചെയ്യുമെന്ന് റിപ്പോര്‍ട്ട്

കൊച്ചി: പി ടി തോമസിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന തൃക്കാക്കര നിയോജക മണ്ഡലം യു ഡി എഫില്‍ നിന്ന് പിടിച്ചെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മണ്ഡലത്തില്‍ ക്യാമ്പു ചെയ്ത് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. തൃക്കാക്കരയിലെ എല്ലാ പ്രാദേശിക തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വന്‍ഷനുകളിലും മുഖ്യമന്ത്രി പങ്കെടുക്കുമെന്നാണ് വിവരം. കഴിഞ്ഞ ദിവസമാണ് അമേരിക്കയില്‍ നിന്ന് ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയ മുഖമന്ത്രി, നിയമസഭയിലെ എല്‍ ഡി എഫ് അംഗബലം 100- ല്‍ എത്തിക്കുമെന്ന് മണ്ഡലം തെരഞ്ഞടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രഖ്യാപിച്ചിരുന്നു. കെ റെയിലിന്റെ അനിവാര്യത തന്റെ പ്രസംഗത്തില്‍ എടുത്തുപറയുകയും ചെയ്തിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നിയമസഭയിലെ എല്‍ ഡി എഫ് അംഗബലം 100- ലെത്തിക്കുക, കെ റെയില്‍ വിരുദ്ധ സമരത്തിന്റെ മുനയൊടിക്കുക എന്നീ രണ്ട് ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് മുഖ്യമന്ത്രി തന്നെ പ്രചാരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. പിണറായി രണ്ടാം തവണ അധികാരത്തില്‍ വന്നപ്പോഴും യു ഡി എഫിന്റെ കൂടെ ഉറച്ചുനിന്ന തൃക്കാക്കര പിടിച്ചെടുക്കാന്‍ കഴിയുമെന്നുതന്നെയാണ് എല്‍ ഡി എഫിന്‍റെ വിശ്വാസം.  ഉപതെരഞ്ഞെടുപ്പിലൂടെ പാലായും കോന്നിയും യു ഡി എഫില്‍ നിന്ന് പിടിച്ചെടുത്ത അനുഭവമാണ് എല്‍ ഡി എഫിന്‍റെ ആത്മവിശ്വാസം കൂട്ടുന്നത്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയെ ഇറക്കി ആഞ്ഞുപിടിക്കാന്‍ തന്നെയാണ് എല്‍ ഡി എഫിന്‍റെ തീരുമാനം.   

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

സജി ചെറിയാന്റെ പരാമര്‍ശം ഗുരുതരം; വിമര്‍ശനവുമായി സി പി ഐ

More
More
Web Desk 5 hours ago
Keralam

വിജയ്‌ ബാബുവിന്‍റെ മാസ് എന്‍ട്രി വീഡിയോ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഇടവേള ബാബു എ എം എം എയില്‍ നിന്നും അവധിയില്‍ പോകുന്നു

More
More
Web Desk 5 hours ago
Keralam

സ്വപ്‌നാ സുരേഷ് ബാധ്യതയായി; പിരിച്ചുവിട്ട് എച്ച് ആര്‍ ഡി എസ്

More
More
Web Desk 6 hours ago
Keralam

എ കെ ജി സെന്ററിലേക്ക് എറിഞ്ഞത് ബോംബല്ല ഏറുപടക്കം

More
More
Web Desk 23 hours ago
Keralam

കനക ദുര്‍ഗയും വിളയോടി ശിവന്‍കുട്ടിയും വിവാഹിതരായി

More
More
Web Desk 1 day ago
Keralam

ഭരണഘടനാ വിമര്‍ശനം; ഖേദം പ്രകടിപ്പിച്ച് മന്ത്രി സജി ചെറിയാന്‍

More
More