മാധ്യമപ്രവര്‍ത്തകയുടെ സംസ്‌കാരച്ചടങ്ങിനിടെ ഇസ്രായേല്‍ ആക്രമണം, ശവമഞ്ചം താഴെ വീണു

ജറുസലേം: ഇസ്രായേല്‍ സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട പലസ്തീന്‍-അമേരിക്കന്‍ മാധ്യമപ്രവര്‍ത്തക ഷിറിന്‍ അബ്ദു അഖ്‌ലയുടെ സംസ്‌കാരചടങ്ങുകള്‍ക്കിടെ ഇസ്രായേല്‍ പൊലീസിന്‍റെ അക്രമം. കിഴക്കന്‍ ജറുസലേമില്‍ ഷിറിന്റെ മൃതദേഹവുമായെത്തിയവരുടെ നേര്‍ക്കാണ് പൊലീസിന്‍റെ ആക്രമണമുണ്ടായത്. ഷിറിന്റെ മൃതദേഹം വഹിച്ചുളള വിലാപയാത്രക്കിടെ ആളുകള്‍ പലസ്തീന്‍ പതാകയുയര്‍ത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്നത് പൊലീസ് തടഞ്ഞു. ആക്രമണത്തിനിടെ ശവമഞ്ചം താഴെ വീണു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മൗണ്ട് സിയോണ്‍ പ്രൊട്ടസ്റ്റന്‍ഡ്‌സ് സെമിത്തേരിയിലാണ് ഷിറിന്റെ മൃതദേഹം സംസ്‌കരിച്ചത്. 

അതേസമയം, ഷിറിന്റെ സംസ്‌കാരച്ചടങ്ങിനിടെ നടന്ന ഇസ്രായേല്‍ പൊലീസിന്‍റെ അതിക്രമത്തെ അപലപിച്ച് യുഎസ് രംഗത്തെത്തി. ഇസ്രായേല്‍ പൊലീസ് നടത്തുന്ന അതിക്രമങ്ങള്‍ ദുഖമുണ്ടാക്കിയെന്നും ഇസ്രായേല്‍ പലസ്തീന്‍ പ്രതിനിധികളുമായി സംസാരിച്ച് സംഘര്‍ഷാവസ്ഥ ഒഴിവാക്കാന്‍ ആഹ്വാനം ചെയ്തിട്ടുണ്ടെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു.

വടക്കന്‍ വെസ്റ്റ് ബാങ്ക് നഗരത്തിലെ ഇസ്രായേലിന്റെ സൈനിക നടപടി റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയായ  ഷിറിന്‍ അബു അഖ്‌ല കൊല്ലപ്പെട്ടത്. ഇസ്രായേല്‍ സൈന്യം ഷിറിന്റെ തലയ്ക്ക് വെടിവെക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷിറിന്‍ ആശുപത്രിയില്‍വെച്ചാണ് മരിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ ഷിറിന്‍ അബു അഖ്‌ലയുടെ കൂടെയുണ്ടായിരുന്ന അലി അല്‍ സമുദിയ്ക്കും പരിക്കേറ്റിരുന്നു. അതേസമയം, പലസ്തീനും ഇസ്രായേല്‍ സൈന്യവും തമ്മില്‍ നടന്ന സംഘര്‍ഷത്തിനിടെയാണ് മാധ്യമപ്രവര്‍ത്തക കൊല്ലപ്പെട്ടത് എന്നാണ് ഇസ്രായേല്‍ വിദേശകാര്യ മന്ത്രി പറയുന്നത്. എന്നാല്‍ സംഘര്‍ഷത്തിലാണ് ഷിറിന്‍ കൊല്ലപ്പെട്ടതെന്ന ഇസ്രായേല്‍ വിദേശകാര്യമന്ത്രിയുടെ വാദം തെറ്റാണെന്നും സംഭവം നടക്കുന്ന സമയത്ത് പലസ്തീന്‍ പോരാളികള്‍ ആരുംതന്നെ അവിടെയുണ്ടായിരുന്നില്ലെന്നും ഷിറിനൊപ്പം വെടിയേറ്റ അലി സമുദി പറഞ്ഞു. 

Contact the author

International Desk

Recent Posts

International

വൈദികര്‍ ആത്മപരിശോധന നടത്തണം, കാപട്യം വെടിയണം- മാര്‍പാപ്പ

More
More
International

മഴനികുതി ഏര്‍പ്പെടുത്താനൊരുങ്ങി ടൊറന്റോ; പ്രതിഷേധം ശക്തം

More
More
International

ചരിത്രത്തിലാദ്യമായി മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ പങ്കെടുക്കാൻ അനുമതി നൽകി സൗദി അറേബ്യ

More
More
International

യുഎസിൽ ചരക്കുകപ്പലിടിച്ച് കൂറ്റന്‍ പാലം തകര്‍ന്നു

More
More
International

യുഎന്‍ രക്ഷാസമിതി ഗാസ വെടിനിര്‍ത്തല്‍ പ്രമേയം പാസാക്കി; അമേരിക്ക വിട്ടുനിന്നു

More
More
International

റിയാദില്‍ ലോകത്തിലെ ആദ്യ 'ഡ്രാഗണ്‍ ബാള്‍ തീം പാര്‍ക്ക്' ഒരുങ്ങുന്നു

More
More