കാലവര്‍ഷം ഈ മാസം തന്നെയെത്തും; മഴ കനക്കുന്നു; 2 ജില്ലകളില്‍ റെഡ് അലേര്‍ട്ട്

തിരുവനന്തപുരം: പതിവില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ കാലവര്‍ഷം നേരത്തെ എത്തും. സാധാരണ രീയില്‍ നിന്ന് വ്യത്യസ്തമായി മെയ് 27 ന് തന്നെ കാലവര്‍ഷം ശക്തമാകാനാണ് സാധ്യത എന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ നേരത്തെ എത്തുന്നതിന്റെ മുന്നോടിയായി കേരളത്തില്‍ മഴ സജീവമാകുകയാണ്. അതുകൊണ്ടുതന്നെ ജൂണിലേക്കു നീളാതെ മെയ് അവസാനത്തോടുകൂടി തന്നെ കാലവര്‍ഷം രൂപം കൊള്ളുമെന്നാണ് അറിയിപ്പ്. കേരളത്തില്‍ കാലവര്‍ഷം മെയ് 27-ന് തന്നെ എത്തുമെന്നാണ് അറിയിപ്പെങ്കിലും ഇത് 4 ദിവസം മുന്നോട്ടോ പിന്നോട്ടോ ആവാനുള്ള സാധ്യതയുമുണ്ട്.

അതിനിടെ സംസ്ഥാനത്ത് മഴ കനക്കുകയാണ്. ഇടുക്കി, എറണാകുളം ജില്ലകളില്‍ അതിതീവ്ര മഴ ലഭിക്കും. അതിനാല്‍ ഈ രണ്ടു ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന പ്രവചനമുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്,  മലപ്പുറം, തൃശ്ശൂര്‍, തിരുവനന്തപുരം എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമായ കാറ്റിനും ഇടിമിന്നലിനും ഇനിയുള്ള ദിവസങ്ങളില്‍ സാധ്യതയുണ്ട്. ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇടവേളയ്ക്ക് ശേഷമാണ് ഇത്രയേറെ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും റെഡ് അലര്‍ട്ടും പ്രഖ്യാപിക്കുന്നത്. കോട്ടയം, പത്തനംതിട്ട, കാലവര്‍ഷം കടന്നുവരുന്നതിന് മുന്നോടിയായി പടിഞ്ഞാറന്‍ കാറ്റിന്റെ ഗതി മാറുന്നതും അറബിക്കടലില്‍ നിന്നും മേഘങ്ങള്‍ കേരളത്തിന് മുകളിലേക്ക് എത്തുന്നതും ശക്തമായ മഴയ്ക്ക് വഴിയൊരുക്കും

Contact the author

Web Desk

Recent Posts

Web desk 8 hours ago
Keralam

കുറ്റി നാട്ടല്‍ നിര്‍ത്തിയതോടെ കെ റെയില്‍ ഒന്നാംഘട്ട സമരം വിജയിച്ചതായി പ്രതിപക്ഷ നേതാവ്

More
More
Web Desk 8 hours ago
Keralam

സാബു തോമസിനെതിരായ കുന്നംകുളം 'മാപ്പ്' പിന്‍വലിച്ച് പി. വി. ശ്രീനിജന്‍ എംഎല്‍എ

More
More
Web Desk 9 hours ago
Keralam

'ആരുടെ കയ്യിലെങ്കിലും കുന്നംകുളം 'മാപ്പു'ണ്ടോ? ഒരാൾക്കു കൊടുക്കാനാണ്' - സാബുവിനെ പരിഹസിച്ച് ശ്രീനിജന്‍

More
More
Web Desk 9 hours ago
Keralam

ഉമാ തോമസിനെ പരോക്ഷമായി പിന്തുണച്ച് ആം ആദ്മി

More
More
Web Desk 10 hours ago
Keralam

കെ റെയില്‍ ഇനി കുറ്റി നാട്ടലില്ല; സര്‍വേ ജി പി എസ് വഴി നടത്തും

More
More
Web Desk 10 hours ago
Keralam

ലേശം പോലും വിഷമിക്കേണ്ടതില്ല; ഉറപ്പോടെ കൂടെ നിൽക്കുന്നവരുണ്ട് - നടി നിഖിലയെ പിന്തുണച്ച് മാല പാര്‍വതി

More
More