കോഴിക്കില്ലാത്ത പരിഗണന പശുവിനും വേണ്ട, ഞാന്‍ പശുവിനെയും എരുമയെയും എല്ലാം കഴിക്കും- നിഖില വിമല്‍

കൊച്ചി: ഒരു മൃഗത്തിനുമാത്രം പ്രത്യേക പരിഗണന നല്‍കേണ്ട കാര്യമില്ലെന്ന് നടി നിഖിലാ വിമല്‍. പശുവിനെ കൊല്ലാനോ ഭക്ഷണമാക്കാനോ പറ്റില്ല എന്ന സിസ്റ്റം ഇന്ത്യയിലില്ലെന്നും അതൊക്കെ ആളുകള്‍  ഉണ്ടാക്കിയെടുത്തതാണെന്നും നിഖിലാ വിമല്‍ പറഞ്ഞു. നിഖില അഭിനയിച്ച പുതിയ ചിത്രമായ ജോ ആന്‍ഡ് ജോയുടെ പ്രമോഷന്റെ ഭാഗമായി മൈല്‍സ്‌റ്റോണ്‍  മൂവി മേക്കേഴ്‌സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ അഭിപ്രായം തുറന്നുപറഞ്ഞത്. ചെസ് കളിയില്‍ ജയിക്കാന്‍ എന്തുചെയ്യണമെന്ന അവതാരകന്റെ കുസൃതിചോദ്യത്തിന് മറുപടിയായാണ് നിഖില പശുവിനെക്കുറിച്ച് സംസാരിച്ചത്. കളിയില്‍ ജയിക്കാനായി കുതിരക്കുപകരം പശുവിനെ വയ്ക്കാം. ഇവിടെ പശുവിനെ വെട്ടില്ലാല്ലോ അതുകൊണ്ട് കളിയില്‍ ജയിക്കാം എന്നായിരുന്നു അവതാരകന്‍ പറഞ്ഞത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'പശുവിനെ വെച്ചാല്‍ ജയിക്കുമോ? ആരാ പറഞ്ഞത് നമ്മുടെ നാട്ടില്‍ പശുവിനെ വെട്ടാന്‍ പറ്റില്ലെന്ന്. നമ്മുടെ നാട്ടില്‍ പശുവിനെ വെട്ടാം. നമ്മുടെ നാട്ടില്‍ പശുവിനെ വെട്ടാന്‍ പറ്റില്ല എന്നൊരു സിസ്റ്റമേയില്ല. ഇന്ത്യയില്‍ അങ്ങനൊരു സിസ്റ്റമില്ല. അതൊക്കെ കൊണ്ടുവന്നതല്ലേ. അത് നമ്മുടെ പ്രശ്‌നമല്ല. പശുവിനെ വെട്ടാം. അതല്ല മൃഗങ്ങളെ സംരക്ഷിക്കുക എന്ന രീതിയിലാണെങ്കില്‍ എല്ലാ മൃഗങ്ങളെയും സംരക്ഷിക്കണം. പശുവിനുമാത്രം അങ്ങനെ പ്രത്യേക പരിഗണനയൊന്നുമില്ല. വെട്ടുന്നുണ്ടെങ്കില്‍ എല്ലാത്തിനെയും വെട്ടണം. അതല്ലെങ്കില്‍ ഒന്നിനെയും വെട്ടരുത്. ഇതൊരു സംവാദത്തിനുളള വിഷയമാണ്. വന്യമൃഗങ്ങളെ കൊല്ലരുതെന്ന് പറയുന്നത് അവയെ സംരക്ഷിക്കാനാണ്. ഇത് പശുവിന്റെ കാര്യംപറയുമ്പോ. അപ്പോ കോഴിയോ? ലോകത്ത് ഒരു സാധനത്തിനുമാത്രമായ് പരിഗണന കൊടുക്കരുത്. ഞാന്‍ പശുവിനെയും കഴിക്കും എരുമയെയും കഴിക്കും. എനിക്കിഷ്ടമുളളതൊക്കെ കഴിക്കും'-നിഖില പറഞ്ഞു.

Contact the author

Web Desk

Recent Posts

Movies

'സ്ത്രീപ്രാധാന്യമുളള സിനിമകള്‍' എന്നെ ആകര്‍ഷിക്കുന്ന ഘടകമല്ല- മഞ്ജു വാര്യര്‍

More
More
Web Desk 3 days ago
Movies

പാട്ടിലൂടെ തമിഴരെ പാട്ടിലാക്കി കേന്ദ്ര സര്‍ക്കാറിനെതിരെ തിരിക്കുന്നു- 'വിക്ര'മിലെ ഗാനത്തിനെതിരെ പരാതി

More
More
Movies

സി ബി ഐ 5-നെ മോശമായി ചിത്രീകരിക്കാന്‍ ചിലര്‍ ശ്രമം നടത്തി- സംവിധായകന്‍ കെ മധു

More
More
Movies

നയന്‍താരയും വിഗ്നേഷ് ശിവനും വിവാഹിതരാവുന്നു

More
More
Movies

സൂപ്പര്‍സ്റ്റാര്‍ അജിത്തിന്‍റെ നായികയായി മഞ്ജു വാര്യര്‍

More
More
Web Desk 1 week ago
Movies

അഞ്ച് ദിവസം കൊണ്ട് റെക്കോര്‍ഡ് കളക്ഷന്‍ നേടി ജന ഗണ മന

More
More