കഞ്ചാവിനെ ഗാര്‍ഹിക വിളയായി പ്രഖ്യാപിച്ച് തായ്‍ലാൻഡ്; 10 ലക്ഷം തൈകള്‍ വിതരണം ചെയ്യും

വീടുകളിൽ 10 ലക്ഷം കഞ്ചാവുചെടികൾ വിതരണം ചെയ്യാന്‍ തായ്‍ലാൻഡ്. ഗാർഹിക വിളകൾ പോലെ കഞ്ചാവ് ചെടികൾ വളർത്താനുള്ള വിലക്ക് നീക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് പൊതുജനാരോഗ്യ മന്ത്രി അനുതിൻ ചർൺവിരാകുൽ പറഞ്ഞു. കഞ്ചാവ് വളർത്തുന്നതിനും ഉപയോ​ഗിക്കുന്നതിനുമുള്ള നിയന്ത്രണങ്ങളെല്ലാം നീക്കിക്കൊണ്ടാണ് കഞ്ചാവുചെടികൾ വീടുകളില്‍ വിതരണം ചെയ്യാനുള്ള പദ്ധതി തായ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. അടുത്ത മാസം മുതല്‍ പദ്ധതി പ്രാവര്‍ത്തികമാകും. 2018 -ലാണ് തായ്‍ലാൻഡില്‍ മെഡിക്കൽ ഉപയോഗത്തിനായി കഞ്ചാവ് ഉപയോഗിക്കുന്നത് നിയമവിധേയമാക്കിയത്.

ഭരണമുന്നണിയിലെ ഭൂംജയ്തായ് പാര്‍ട്ടി കുറേ കാലമായി ആവശ്യപ്പെടുന്ന പദ്ധതിക്കാണ് ഇപ്പോള്‍ അന്തിമ രൂപം നല്‍കിയിരിക്കുന്നത്. 1930 വരെ വേദനസംഹാരിയായും തളര്‍ച്ചയ്ക്കുള്ള മരുന്നായും തായ്‌ലന്‍ഡില്‍ കഞ്ചാവ് ഉപയോഗിച്ചിരുന്നു. 1979ലെ നാര്‍ക്കോട്ടിക് ആക്ട് പ്രകാരമാണ് തായ്‌ലന്‍ഡില്‍ മയക്കുമരുന്നിന്റെ ഉപയോഗം നിര്‍ത്തലാക്കിയത്. ഈ നിയമം ഭേദഗതിചെയ്താണ് ഇപ്പോള്‍ വീണ്ടും കഞ്ചാവിനെ ഗാര്‍ഹിക വിളയാക്കി മാറ്റിയത്. വീട്ടിൽ വളർത്തുന്ന കഞ്ചാവ് നിർബന്ധമായും മെഡിക്കൽ ​ഗ്രേഡ് ആയിരിക്കണം. അന്തർദേശീയതലത്തിൽ വിനോദസഞ്ചാരികളെ ആകർഷിക്കുക, മെഡിക്കൽ ടൂറിസം ശക്തിപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളുമുണ്ട് തായ് സർക്കാരിന്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ലോകത്ത് പലരാജ്യങ്ങളിലും ഇന്ന് കഞ്ചാവിന്റെ ഉപഭോഗം നിയമവിധേയമാണ്. ലോകത്തിലെ ഏറ്റവും വലിയ കഞ്ചാവ് വിപണികളിലൊന്ന് കാനഡയാണ്. 2015 മുതലാണ് കാനഡയില്‍ കഞ്ചാവിന്റെ ഇപയോഗം ഇത്ര ഉദാരമായത്. പ്രധാനമന്ത്രി ജസ്റ്റില്‍ ട്രൂഡോയുടെ 2015ലെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു കാനഡയില്‍ അന്ന് പാലിക്കപ്പെട്ടത്. അതേസമയം, തെക്കുകിഴക്കന്‍ ഏഷ്യയിലെ മിക്ക ഭാഗങ്ങളിലും മയക്കുമരുന്ന് നിയമവിരുദ്ധമായി തുടരുകയാണ്. മയക്കുമരുന്ന് നിയമലംഘനത്തിനുള്ള ലോകത്തിലെ ഏറ്റവും കഠിനമായ ശിക്ഷ ലഭിക്കുന്ന രാജ്യങ്ങളും തെക്കുകിഴക്കന്‍ ഏഷ്യയില്‍ തന്നെയാണ് ഉള്ളത്. ഇന്തോനേഷ്യ, സിംഗപ്പൂര്‍, മലേഷ്യ എന്നീ രാജ്യങ്ങളില്‍ മയക്കുമരുന്ന് കടത്തുന്നത് വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ് താനും.

Contact the author

International Desk

Recent Posts

International

ഒഡിഷയിലെ ട്രെയിന്‍ അപകടത്തില്‍ അനുശോചനം അറിയിച്ച് മാര്‍പാപ്പ

More
More
International

അക്രമണത്തെക്കുറിച്ചുള്ള എഴുത്ത് അത്ര എളുപ്പമാവില്ല - സല്‍മാന്‍ റുഷ്ദി

More
More
International

യുഎസിലെ ചില ജില്ലകളിലെ പ്രൈമറി സ്കൂളുകള്‍ ബൈബിൾ നിരോധിച്ചു

More
More
International

പ്രതിപക്ഷ നേതാവ് അറസ്റ്റില്‍; സെനഗലില്‍ പ്രതിഷേധം ആളിക്കത്തുന്നു

More
More
International

വേദിയില്‍ തട്ടിവീണ് ബൈഡന്‍; വീഡിയോ വൈറല്‍

More
More
Web Desk 6 days ago
International

ലോകത്തെ അതിസമ്പന്നമാരുടെ പട്ടികയില്‍ വീണ്ടും ഒന്നാമതെത്തി ഇലോണ്‍ മസ്ക്

More
More