'സ്ത്രീപ്രാധാന്യമുളള സിനിമകള്‍' എന്നെ ആകര്‍ഷിക്കുന്ന ഘടകമല്ല- മഞ്ജു വാര്യര്‍

കൊച്ചി: സ്ത്രീപ്രാധാന്യമുളള സിനിമകള്‍ തന്നെ ആകര്‍ഷിക്കുന്ന ഘടകമല്ലെന്ന് നടി മഞ്ജു വാര്യര്‍. സ്ത്രീപ്രാധാന്യമുളള കഥയാണെങ്കില്‍ തനിക്ക് കൂടുതല്‍ ഇഷ്ടമാവും എന്ന് കരുതുന്നവര്‍ ഇപ്പോഴുമുണ്ടെന്നും കഴിയുന്നവരോടൊക്കെ അത്തരം സിനിമകള്‍ തന്നെ ആകര്‍ഷിക്കുന്ന ഘടകമല്ലെന്ന് പറയാറുണ്ടെന്നും മഞ്ജു വാര്യര്‍ പറഞ്ഞു. 'റേഡിയോ സുനോ' എന്ന എഫ് എം ചാനലിനോട് സംസാരിക്കുകയായിരുന്നു അവര്‍.

'സിനിമയുടെ കഥയുമായി സമീപിക്കുന്നവര്‍ സ്ത്രീപ്രാധാന്യമുളള കഥാപാത്രമാണെന്ന് ആദ്യമേ പറഞ്ഞുവെയ്ക്കും. അപ്പോള്‍ ഞാന്‍ പറയും അതിനിവിടെ പ്രസക്തിയില്ലാ എന്ന്. ഫീമെയില്‍ ഓറിയെന്റഡ് എന്ന് കേട്ടാല്‍ എനിക്ക് കൂടുതല്‍  ഇഷ്ടം തോന്നും എന്ന് വിചാരിക്കുന്നവര്‍ ഇപ്പോഴുമുണ്ട്. എങ്കിലും ഞാന്‍ കഴിയുന്നിടത്തെല്ലാം പറയാറുണ്ട് ഫീമെയില്‍ ഓറിയെന്റഡ് എന്നത് എന്നെ ആകര്‍ഷിക്കുന്ന ഘടകമേയല്ല എന്നുളളത്. പക്ഷേ ദൈവം സഹായിച്ച് എനിക്ക് വരുന്നതെല്ലാം കഥയില്‍ പ്രാധാന്യമുളളതും വ്യക്തിത്വമുളളതുമായ കഥാപാത്രങ്ങളാണ്'-മഞ്ജു വാര്യര്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ലളിതം സുന്ദരം എന്ന സിനിമയിലെ കഥാപാത്രത്തെക്കുറിച്ചും മഞ്ജു സംസാരിക്കുന്നുണ്ട്. 'ലളിതം സുന്ദരം എന്ന ചിത്രത്തില്‍ എന്നെ ഏറെ ആകര്‍ഷിച്ചത് അത് സ്ത്രീപ്രാധാന്യമുളള കഥയല്ല എന്നതായിരുന്നു. സിനിമയിലെ എല്ലാ കഥാപാത്രങ്ങളുടെയും ജീവിതം പ്രാധാന്യമുളളതായിരുന്നു. അതില്‍ നെഗറ്റീവ് ഷേഡുളള കഥാപാത്രം എന്റേതായിരുന്നു. സാധാരണ ചെയ്യുന്ന സിനിമകളില്‍നിന്നും വ്യത്യസ്തമായ കഥാപാത്രങ്ങള്‍ കിട്ടിയാല്‍ അത് ചെയ്യാന്‍ വളരെ ആവേശം തോന്നാറുണ്ട്'- മഞ്ജു പറഞ്ഞു.

മഞ്ജു വാര്യര്‍, ജയസൂര്യ, ശിവദ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് മേരി ആവാസ് സുനോ. ചിത്രത്തില്‍ ഡോക്ടറായാണ് മഞ്ജു വാര്യര്‍ എത്തുന്നത്. ജയസൂര്യ റേഡിയോ ജോക്കിയായ ശങ്കര്‍ എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. പ്രജേഷ് സെന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജോണി ആന്റണി, ഗൗതമി നായര്‍, സോഹന്‍ സീനുലാല്‍, സുധീര്‍ കരമന, ദേവി അജിത്, മിഥുന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Contact the author

Entertainment Desk

Recent Posts

Web Desk 1 week ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More
Movies

'സ്ത്രീയെ ഉപദ്രവിക്കുന്നത് കണ്ട് കയ്യടിക്കാനാവില്ല'; അനിമല്‍ സിനിമയ്‌ക്കെതിരെ ആര്‍ജെ ബാലാജി

More
More