മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ശനിയാഴ്ച ചർച്ച നടത്തും

ദേശീയ ലോക്ഡൗൺ സംബന്ധിച്ച് സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച  ചർച്ച നടത്തും. വീഡിയോ കോൺഫറൻസ് വഴിയാകും ചർച്ച . ലോക്ക് ഡൗൺ നീട്ടുന്നതുസംബന്ധിച്ച അന്തിമ തീരുമാനം  യോഗത്തിനു ശേഷം ഉണ്ടാകും. ലോക്ഡൗൺ സംബന്ധിച്ച് മുഖ്യമന്ത്രിമാരുമായി രണ്ടാം തവണയാണ് പ്രധാനമന്ത്രി ചർച്ച നടത്തുന്നത്.

ലോക്ക് ഡൗൺ നീട്ടണമെന്നാവശ്യപ്പെട്ട് നിരവധി സംസ്ഥാനങ്ങൾ ഇതിനകം കേന്ദ്ര സർക്കാരിനെ സമീപിച്ചിട്ടുണ്ട്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രദമാകാത്തതിനെ തുടർന്നാണ് ലോക്ഡൗൺ ദീർഘിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്. മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും  ഡൽഹിയിലും കൊവിഡിന്റെ സമൂഹ വ്യാപനം സംശയിക്കുന്നുണ്ട്.

കൊവിഡ്-19 ബാധിച്ച് തമിഴ്നാട്ടിൽ ഒരാൾ കൂടി മരിച്ചു.  45 വയസ്സുകാരനാണ് മരിച്ചത്. വെല്ലൂരിൽ ആശുപത്രിയിൽ  ചികിത്സയിലായിരുന്നു. രോ​ഗം എവിടെ നിന്ന് ബാധിച്ചതെന്നും കണ്ടെത്താനായിട്ടില്ല. ഇയാൾക്ക് വിദേശയാത്ര പശ്ചാത്തലമോ വിദേശത്ത് നിന്ന് എത്തിയവരുമായി ബന്ധമോ ഇല്ല. ഇതോടെ തമിഴ്നാട്ടിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി. ഇന്നലെ  തമിഴ്നാട്ടിൽ 69 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോ​ഗബാധിതരുടെ എണ്ണം 690 ആയി ഉയർന്നു.

മുംബൈയിൽ സമൂഹ വ്യാപനം സംശയിക്കുന്നതായി മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ ആരോ​ഗ്യ വിഭാ​ഗം അറിയിച്ചു. 55 കഴിഞ്ഞവർ ഓഫീസിൽ വരേണ്ടെന്ന് കോർപ്പറേഷൻ നിർദ്ദേശം നൽകി. ധാരാവി ചേരിയിൽ 7 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ രോ​ഗം ബാധിച്ചവരുടെ എണ്ണം 1000 കടന്നു.   കഴിഞ്ഞ നാല് ദിവസവും തുടർച്ചയായി നൂറിലേറെ പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്.  12 പേർ കൂടി മരിച്ചതോടെ മഹാരാഷ്ട്രയിൽ മരണ സംഖ്യ 64 ആയി.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Coronavirus

സംസ്ഥാനത്ത് പുതുതായി 11,079 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു

More
More
Web Desk 2 weeks ago
Coronavirus

സംസ്ഥാനത്ത് 12,288 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

More
More
Web Desk 3 weeks ago
Coronavirus

ഇന്ന് 15, 951 പേര്‍ക്ക് കൊവിഡ് ബാധ; 17,658 പേര്‍ക്ക് രോഗമുക്തി

More
More
News Desk 3 weeks ago
Coronavirus

ബാറുകളിലും ഹോട്ടലുകളിലും ഇരുന്ന് കഴിക്കാം; ഇന്നുമുതലുള്ള പുതിയ ഇളവുകള്‍ ഇങ്ങനെ

More
More
News Desk 1 month ago
Coronavirus

കൊവിഷീൽഡ് വാക്സീന്‍ എടുത്താലും ക്വാറന്റീൻ, ബ്രിട്ടനെതിരെ ഇന്ത്യ

More
More
Web Desk 1 month ago
Coronavirus

45 വയസില്‍ കൂടുതല്‍ പ്രായമുള്ള 96 ശതമാനം പേര്‍ക്ക് കേരളം വാക്സിന്‍ നല്‍കി

More
More