ബിജെപിയില്‍ ചേര്‍ന്നാല്‍ ഒറ്റദിവസംകൊണ്ട് ദാവൂദ് ഇബ്രാഹിം പോലും വിശുദ്ധനാകും- ഉദ്ദവ് താക്കറെ

മുംബൈ: അധോലോക നേതാവ് ദാവൂദ് ഇബ്രാഹിം പോലും ബിജെപിയില്‍ ചേര്‍ന്നാല്‍ ഒറ്റ രാത്രികൊണ്ട് വിശുദ്ധനാക്കപ്പെടുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. ഇപ്പോള്‍ അവര്‍ ദാവൂദിന്റെയും അനുയായികളുടെയും പിന്നിലാണ്. എന്നാല്‍ ദാവൂദ് ബിജെപിയില്‍ ചേര്‍ന്നാല്‍ ഒരു ദിവസംകൊണ്ടുതന്നെ വിശുദ്ധനാക്കപ്പെടുമെന്ന കാര്യത്തില്‍ എനിക്കുറപ്പുണ്ട്'- ഉദ്ദവ് താക്കറെ പറഞ്ഞു. ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളികള്‍ താമസിച്ചിരുന്ന മുംബൈയിലെ ഇരുപതോളം സ്ഥലങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ ഐ എ റെയ്ഡുകള്‍ നടത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഉദ്ദവ് താക്കറെയുടെ പ്രതികരണം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രാജ്യത്ത് വര്‍ധിച്ചുവരുന്ന വിലക്കയറ്റത്തിലും അദ്ദേഹം കേന്ദ്രസര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വിമര്‍ശിച്ചു. 'ശരിയാണ് മോദി റേഷന്‍ നല്‍കുന്നുണ്ട്. പക്ഷേ അത് പാകം ചെയ്യാതെ കഴിക്കാനാവുമോ? പാചകവാതക വില ഇത്രയധികം വര്‍ധിക്കുമ്പോള്‍ എങ്ങനെയാണ് ഭക്ഷണമുണ്ടാക്കുക? വിലക്കയറ്റത്തെക്കുറിച്ച് ആരും ഒന്നും സംസാരിക്കുന്നില്ല. ശ്രീലങ്കയില്‍ എന്താണ് സംഭവിക്കുന്നത് എന്ന് നോക്കൂ... അവിടെ നിന്നും പാഠം ഉള്‍ക്കൊളളൂ. പണ്ട് ഇന്ധന വില ഏഴ് പൈസ വര്‍ധിപ്പിച്ചതിന് അടല്‍ ബിഹാരി വാജ്‌പേയി കാളവണ്ടിയില്‍ പാര്‍ലമെന്റില്‍ പോയി പ്രതിഷേധിച്ചിരുന്നു. ഇപ്പോഴത്തെ ഇന്ധനവില നോക്കൂ.. അന്നത്തെ ബിജെപിയല്ല ഇന്നുളളത്'- ഉദ്ദവ് താക്കറെ പറഞ്ഞു.

Contact the author

National Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More