'കുറ്റകൃത്യങ്ങളെ കാലം മായ്ച്ചു കളയുമെന്ന് കരുതിയെങ്കില്‍ ധ്യാനിന് തെറ്റി'; വിമര്‍ശനവുമായി എന്‍ എസ് മാധവന്‍

'മീ ടൂ' മൂവ്‌മെന്റിനെതിരായ നടന്‍ ധ്യാന്‍ ശ്രീനിവാസന്റെ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പണ്ടൊക്കെ മീ ടൂ ഉണ്ടായിരുന്നെങ്കില്‍ താന്‍ പെട്ടേനെയെന്നും തന്റെ മീ ടൂ ഒക്കെ പത്ത് പന്ത്രണ്ട് വര്‍ഷം മുമ്പേയാണെന്നുമാണ് ധ്യാന്‍ അഭിമുഖത്തില്‍ പറഞ്ഞത്. എന്നാല്‍ ഈ അഭിപ്രായ പ്രകടനത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയാണ് എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.

'കുറ്റകൃത്യങ്ങളെ കാലം മായ്ച്ചു കളയുമെന്നാണ് ധ്യാന്‍ കരുതുന്നതെങ്കില്‍ അദ്ദേഹത്തിനു തെറ്റി. ഈ വീമ്പുപറച്ചിലുകാരനെതിരെ ഇരകള്‍ക്ക് സംസാരിക്കാനുള്ള സമയമാണിത്' എന്നാണ് എന്‍ എസ് മാധവന്‍ കുറിച്ചത്. 'എന്‍റെ മീ ടൂ ഒക്കെ പത്ത് പന്ത്രണ്ട് വര്‍ഷം മുന്‍പെയാ. അല്ലെങ്കില്‍ ഒരു 14 -15 വര്‍ഷം എന്നെ കാണാന്‍പോലും പറ്റില്ലായിരുന്നു. ഇപ്പോഴല്ലേ ഇത് വന്നത്, ട്രെന്‍ഡ്', എന്നും ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞിരുന്നു. റിലീസിനൊരുങ്ങുന്ന ഉടല്‍ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി അടുത്തിടെ ധ്യാന്‍ നിരവധി അഭിമുഖങ്ങള്‍ നല്‍കിയിരുന്നു. ഇതില്‍ പലതിലും കടുത്ത സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളുണ്ടായിരുന്നു എന്നും വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. മീ ടൂ വിനെതിരെ പരാമര്‍ശമുയര്‍ന്നതോടെ പ്രതിഷേധം കടുക്കുകയാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ഹോളിവുഡില്‍ നിന്ന് ആരംഭിച്ച മി ടൂ മൂവ്മെന്‍റ്  ലോകമാകെ ഗൌരവതരമായ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട ഒന്നാണ്. കേരളത്തിലും അതിന്‍റെ അനുരണനങ്ങള്‍ ഉണ്ടായി. തങ്ങള്‍ നേരിട്ട അതിക്രമങ്ങളെക്കുറിച്ച് മലയാള സിനിമാ മേഖലയില്‍ നിന്നും നിരവധി സ്ത്രീശബ്ദങ്ങള്‍ ഉയര്‍ന്നതും ഈ മൂവ്മെന്‍റിന്‍റെ തുടര്‍ച്ചയായിരുന്നു. നിര്‍മ്മാതാവും നടനുമായ വിജയ് ബാബുവിനെതിരെയാണ് മലയാള സിനിമയില്‍ നിന്ന് അവസാനം ഉണ്ടായ മീ ടൂ ആരോപണം. ഇത്തരത്തില്‍ സമകാലിക ലോകം അതീവ ഗൌരവം കല്‍പ്പിക്കുന്ന ഒരു വിഷയത്തെ പരിഹസിക്കുന്ന രീതിയില്‍ അവതരിപ്പിച്ചതിനാണ് ധ്യാനിനെതിരെ ഇപ്പോള്‍ വിമര്‍ശനം ഉയരുന്നത്.

Contact the author

Web Desk

Recent Posts

Web Desk 6 months ago
Me Too

വിജയ് ബാബു ശിക്ഷിക്കപ്പെടണം, എന്നും അതിജീവിതക്കൊപ്പം - ദുര്‍ഗാ കൃഷ്ണ

More
More
Web Desk 6 months ago
Me Too

വിജയ് ബാബുവിനെ എന്തുവിലകൊടുത്തും സംരക്ഷിക്കും, ഷമ്മി തിലകൻ 'കോമഡി സമിതി'ക്കു മുന്നിൽ ഹാജരായേ പറ്റു- പരിഹാസവുമായി ഹരീഷ് പേരടി

More
More
Web Desk 6 months ago
Me Too

പീഡനക്കേസ്; വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കി

More
More