റിലയന്‍സ് 60 പ്രമുഖ ചെറുകിട ബ്രാന്‍ഡുകള്‍ സ്വന്തമാക്കുന്നു

മുംബൈ: രാജ്യത്തെ പ്രമുഖ ചെറുകിട ബ്രാന്‍ഡുകള്‍ ഏറ്റെടുത്ത് ചില്ലറ വില്‍പ്പന മേഖലയില്‍ മേധാവിത്തം ഉറപ്പിക്കാന്‍ റിലയന്‍സ് വന്‍ പദ്ധതികള്‍ ആവിഷ്കരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് രാജ്യത്തെ 60 പ്രമുഖ ബ്രാന്‍ഡുകള്‍ ഏറ്റെടുക്കുന്നത്. ഉപഭോക്താക്കളുടെ വിശ്വാസ്യത പിടിച്ചുപറ്റിയ ഉത്പന്നങ്ങളാണ് ആയിരക്കണക്കിന് കോടി രൂപ നല്‍കി കമ്പനി വാങ്ങിയെടുക്കുന്നത്. നിലവില്‍ പലതട്ടില്‍ നല്‍കുന്ന (മൊത്തവിതരണക്കാര്‍, സ്റ്റോക്കിസ്റ്റുകള്‍) കമ്മീഷനുകള്‍ ഒഴിവാക്കി ഉപഭോക്താക്കളിലേക്ക് ഉത്പന്നം നേരിട്ട് എത്തിക്കാനാണ് റിലയന്‍സ് ലക്ഷ്യമിടുന്നത്.   

രാജ്യത്താകെ റിലയന്‍സ് സ്ഥാപിച്ചിട്ടുള്ള ചില്ലറ വില്‍പ്പന കേന്ദ്രങ്ങള്‍ വഴി ഉത്പ്പന്നങ്ങള്‍ നേരിട്ട് എത്തിക്കുന്നതിലൂടെ വന്‍ ലാഭമാണ് കമ്പനിക്ക് ലഭിക്കുക. സ്വന്തമായി വിപണന ശൃംഖല ഇല്ലാത്ത, ഇടനില കച്ചവടക്കാരെ ആശ്രയിച്ച് വിപണിയില്‍ എത്തുന്ന ഹിന്ദുസ്ഥാന്‍ ലീവര്‍, നെസ്ലെ തുടങ്ങിയ വിവിധ വന്‍കിടക്കാരുമായി മത്സരിക്കാനും വിപണി കയ്യടക്കാനും പുതിയ നീക്കം വഴി സാധിക്കുമെന്നാണ് റിലയന്‍സ് മേധാവി മുകേഷ് അംബാനി കണക്കുകൂട്ടുന്നത്. നിലവില്‍ പരസ്യങ്ങളിലൂടെയും മെച്ചപ്പെട്ട വിപണനത്തിലൂടെയും ജനങ്ങള്‍ക്ക് ചിരപരിചിതമായ ഉത്പന്നങ്ങളാണ് റിലയന്‍സ് സ്വന്തമാക്കാന്‍ ശ്രമിക്കുന്നത്. ഇതിന്റെ ആദ്യപടിയായാണ് ഇപ്പോള്‍ 60 ബ്രാന്‍ഡുകള്‍ സ്വന്താമാക്കുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജിയോ മാര്‍ട്ട് എന്ന പേരില്‍ ഓണലൈന്‍ വിപണ രംഗത്തും ഇപ്പോള്‍ ശക്തമായ സാന്നിദ്ധ്യമാണ് റിലയന്‍സ്. തങ്ങളുടെ 2000 ത്തിലധികം വരുന്ന ചില്ലറ വില്‍പ്പന കേന്ദ്രങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും റിലയന്‍സ് ഒരുങ്ങുകയാണ്. റിലയന്‍സിന്റെ പുതിയ നീക്കം വിപണന രംഗത്തെ വന്‍കിട കമ്പനികളെ മാത്രമല്ല ചെറുകിട കച്ചവടക്കാരെയും സ്റ്റോക്കിസ്റ്റുകളെയും പ്രതികൂലമായി ബാധിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. 

Contact the author

National Desk

Recent Posts

National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 1 day ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 1 day ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 1 day ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 1 day ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More