ഉമാ തോമസിനെ പരോക്ഷമായി പിന്തുണച്ച് ആം ആദ്മി

കൊച്ചി: സംസ്ഥാന ഭരണത്തില്‍ ആം ആദ്മി പാര്‍ട്ടി ഒട്ടും സംതൃപ്തരല്ലെന്നും അഴിമതിയും രാഷ്ട്രീയ കൊലപാതങ്ങളും വര്‍ദ്ധിച്ചിരിക്കുകയാണെന്നും  ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ പി സി സിറിയക് പറഞ്ഞു. തൃക്കാക്കര ഉപതെരെഞ്ഞെടുപ്പില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് വോട്ടര്‍മാര്‍ക്ക് അറിയാമെന്നും അവര്‍ നിരക്ഷര കുക്ഷികളല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതോടെ ആം ആദ്മി- 20 ട്വന്‍റി സംയുക്ത മുന്നണിയുടെ പിന്തുണ എല്‍ ഡി എഫിനല്ല എന്ന് പരോക്ഷമായി പറയുകയാണ്‌ ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ ചെയ്തിരിക്കുന്നത് എന്നാണ് വിലയിരുത്തല്‍. 

''ആം ആദ്മി പാര്‍ട്ടി പ്രത്യേക നിര്‍ദ്ദേശം നല്‍കിയില്ലെങ്കിലും ആര്‍ക്ക് വോട്ടു ചെയ്യണമെന്ന കാര്യത്തില്‍ തൃക്കാക്കരയിലെ വോട്ടര്‍മാര്‍ക്ക് ആശയക്കുഴപ്പമുണ്ടാകില്ല. കാര്യങ്ങള്‍ മനസ്സിലാക്കി തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കാനുള്ള കഴിവും ചിന്താശേഷിയും വോട്ടര്‍മാര്‍ക്ക് ഉണ്ട്. കെ  റെയില്‍ വിനാശകരമായ പദ്ധതിയാണ് അതിനെ എ എ പി അനുകൂലിക്കുന്നില്ല. ആ ആദ്മി പാര്‍ട്ടിയുടെ നിലപാടുകള്‍ എന്തെന്ന് എല്ലാവര്‍ക്കുമറിയാം''- പി സി സിറിയക് പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സംസ്ഥാന പൊലീസ് സര്‍ക്കാരിന്റെ വെറും ആജ്ഞാനുവര്‍ത്തികളായി മാറിക്കഴിഞ്ഞിരിക്കുന്നു. അവര്‍ കെ റെയിലിന് അനുകൂലമായി പ്രവര്‍ത്തിക്കുന്നു. എന്നാല്‍ ആര്‍ക്ക് വോട്ടു ചെയ്യണമെന്ന കാര്യത്തില്‍ പാര്‍ട്ടി ഇതുവരെ നിര്‍ദ്ദേശങ്ങളൊന്നും നല്‍കിയിട്ടില്ല അത്തരമൊരു നിര്‍ദ്ദേശം ആവശ്യമെങ്കില്‍ അത് നല്‍കുമെന്നും ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ കൂട്ടിച്ചെര്‍ത്തു. ആം ആദ്മി നേതാവിന്റെ പ്രതികരണത്തില്‍ യു ഡി എഫിനെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള പരാമര്‍ശങ്ങളൊന്നും വന്നില്ല എന്നതും സംസ്ഥാന സര്‍ക്കാരിനെയും കെ റെയിലിനെയും കുറിച്ച് മോശമായ അഭിപ്രായം പറഞ്ഞതും എ എ പി, യു ഡി എഫ് പക്ഷത്തേക്ക് ചായുന്നതിന്‍റെ ലക്ഷണമായാണ് വിലയിരുത്തപ്പെടുന്നത്. 

Contact the author

Web Desk

Recent Posts

Web Desk 23 hours ago
Keralam

കോൾ വന്നപ്പോൾ പെട്ടന്ന് പ്ലേ ആയതാണ്; പോൺ വീഡിയോ കണ്ടതിൽ വിശദീകരണവുമായി ബിജെപി എംഎൽഎ

More
More
Web Desk 23 hours ago
Keralam

ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന കേസ് വിശാല ബെഞ്ചിന് വിട്ടു

More
More
Web Desk 1 day ago
Keralam

വിറ്റഴിക്കാന്‍ കഴിഞ്ഞില്ല; 50 ലക്ഷത്തോളം ബിയര്‍ നശിപ്പിക്കാന്‍ ബിവറേജസ് കോര്‍പറേഷന്‍

More
More
Web Desk 1 day ago
Keralam

പാര്‍ട്ടിക്ക് എന്റെ സേവനം ആവശ്യമില്ലെങ്കില്‍ പറഞ്ഞാല്‍ മതി ഞാന്‍ മാറിക്കോളാം- കെ മുരളീധരന്‍

More
More
Web Desk 1 day ago
Keralam

സാഹിത്യകാരി സാറാ തോമസ്‌ അന്തരിച്ചു

More
More
Web Desk 1 day ago
Keralam

മധു വധക്കേസില്‍ അന്തിമ വിധി ഏപ്രില്‍ നാലിന്

More
More