കുറ്റി നാട്ടല്‍ നിര്‍ത്തിയതോടെ കെ റെയില്‍ ഒന്നാംഘട്ട സമരം വിജയിച്ചതായി പ്രതിപക്ഷ നേതാവ്

കൊച്ചി: കെ റെയില്‍ സമരത്തിന്റെ ഒന്നാം ഘട്ടം വിജയിച്ചതായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള കുറ്റി നാട്ടല്‍ നിര്‍ത്തിയത് ഇതിന്റെ ഭാഗമാണ്. സാമൂഹികാഘാത പഠനം കുറ്റി നാട്ടല്‍ ഇല്ലാതെ തന്നെ നടത്താമെന്ന കാര്യം ആദ്യം ചെവിക്കൊള്ളാതിരുന്ന മുഖ്യമന്ത്രിക്ക് ഇപ്പോള്‍ ജനരോഷം ഭയന്ന് പിന്മാറേണ്ടി വന്നിരിക്കുകയാണ്. കര്‍ഷക സമരത്തിനു മുന്നില്‍ നരേന്ദ്ര മോദി മുട്ടുകുത്തിയത് പോലെ പിണറായി വിജയന് കെ റെയില്‍ വിരുദ്ധ സമരത്തിനു മുന്നില്‍ മുട്ടുമടക്കേണ്ടിവരുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 

"കെ റെയില്‍ വിരുദ്ധ സമരത്തിന്‍റെ ഭാഗമായി നിരവധി വീട്ടമ്മമാര്‍ക്കും കുട്ടികള്‍ക്കുമെതിരായി കേസെടുത്തിട്ടുണ്ട്. ഇതെല്ലാം പിന്‍വലിച്ച് സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളോട് മാപ്പുപറയണം. തൃക്കാക്കരയിലെ ജനങ്ങള്‍ക്കടുത്തെത്തിയപ്പോഴാണ് ജനരോഷം എത്രത്തോളമുണ്ട് എന്ന് മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ബോധ്യമായത്. കെ റെയിലിന് ജനം എതിരായതുകൊണ്ട് തന്നെയാണ് ഇപ്പോള്‍ കുറ്റി നാട്ടല്‍ നിര്‍ത്തിവെച്ചത്. ആര് സമരം ചെയ്താലും കുറ്റി നാട്ടലുമായി മുന്നോട്ടുപോകുമെന്ന പ്രഖ്യാപനത്തില്‍ നിന്ന് മുഖ്യമന്ത്രിക്ക് പിന്നോട്ട് പോകേണ്ടിവന്നിരിക്കുകയാണ്"- പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു. 

ഇന്ന് രാവിലെയാണ് കെ റെയില്‍ കുറ്റി നാട്ടല്‍ പൂര്‍ണ്ണമായി നിര്‍ത്തിവെച്ചുകൊണ്ട് റവന്യൂ വകുപ്പ് ഉത്തരവിറക്കിയത്. എന്നാല്‍ സര്‍വേ നടപടികള്‍ തുടരും. ജി പി എസ് വഴി സര്‍വേ നടത്തുകയും ജിയോ ടാഗ് വഴി അടയാളപ്പെടുത്തുകയുമാണ് ചെയ്യുക. തൃക്കാക്കര ഉപതെരെഞ്ഞെടുപ്പ് പ്രമാണിച്ചാണ് സര്‍ക്കാര്‍ കല്ലിടല്‍ പ്രവര്‍ത്തനം നിര്‍ത്തിയതെന്ന പ്രതിപക്ഷ ആരോപണത്തിനിടെയാണ് കുറ്റി നാട്ടല്‍ പൂര്‍ണ്ണമായും നിര്‍ത്തിയതായി ഇപ്പോള്‍ ഉത്തരവ് ഇറങ്ങിയിരിക്കുന്നത്. കെ റെയില്‍ കല്ലിടലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ കൂടിയാണ് ഇത്തരമൊരു ഉത്തരവ് സര്‍ക്കാര്‍ അടിയന്തിരമായി ഇറക്കിയത് എന്നാണ് വിലയിരുത്തപ്പെടുന്നത്. 

Contact the author

Web desk

Recent Posts

Web Desk 12 hours ago
Keralam

സ്ഥാനമുണ്ടെങ്കിലും ഇല്ലെങ്കിലും അവസാന ശ്വാസംവരെ കോണ്‍ഗ്രസിനുവേണ്ടി പോരാടും- രമേശ് ചെന്നിത്തല

More
More
Web Desk 14 hours ago
Keralam

മോഹന്‍ലാലിനോട് 9 ചോദ്യങ്ങളുമായി കെ ബി ഗണേഷ് കുമാര്‍

More
More
Web Desk 16 hours ago
Keralam

ഷാഫി പറമ്പിലുള്‍പ്പെടെയുളള നേതാക്കള്‍ ഷോ കാണിക്കുന്നു; യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ക്യാംപില്‍ വിമര്‍ശനം

More
More
Web Desk 16 hours ago
Keralam

ഇ ഡിയെക്കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന ബിജെപിയെ ന്യായികരിക്കുന്നതിന് തുല്യം - എസ് രാമചന്ദ്രപിള്ള

More
More
Web Desk 19 hours ago
Keralam

സ്വര്‍ണ്ണക്കടത്തുകേസില്‍ ഇ ഡി മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യംചെയ്യാത്തത് സിപിഎം-ബിജെപി ധാരണയുളളതുകൊണ്ട്- രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
Keralam

താജ്മഹല്‍ സ്ഥിതിചെയ്യുന്ന സ്ഥലത്ത് ക്ഷേത്രമുണ്ടായിരുന്നില്ലെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ

More
More