വര്‍ഗീയ കലാപത്തില്‍ നിന്നും നേട്ടമുണ്ടാക്കാന്‍ ബിജെപി ശ്രമിക്കുകയാണ് - അശോക്‌ ഗെഹ്ലോട്ട്

 ജയ്‌പൂര്‍: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക്‌ ഗെഹ്ലോട്ട്. വര്‍ഗീയ കലാപത്തില്‍ നിന്നും നേട്ടമുണ്ടാക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്നാണ് അശോക്‌ ഗെഹ്ലോട്ട് ആരോപിക്കുന്നത്. സംസ്ഥാനത്ത് നടക്കുന്ന വര്‍ഗീയ കലാപങ്ങളെക്കുറിച്ച് പഠിക്കണമെന്ന് കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായോട് താന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹം ഇതുവരെ അതിന് തയ്യാറായിട്ടില്ല. എന്നാല്‍ സംസ്ഥാനത്ത് നടക്കുന്ന വര്‍ഗീയ കലാപങ്ങളുടെ കാരണം അറിയാന്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ താന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ട് താന്‍ ഒരു അന്വേഷണ കമ്മറ്റിയെ നിയോഗിച്ചിട്ടുണ്ടെന്നും അശോക്‌ ഗെഹ്ലോട്ട് വ്യക്തമാക്കി. 

ബിജെപി കലാപങ്ങള്‍ സൃഷ്ടിക്കുക മാത്രമല്ല, അതില്‍ നിന്നും രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ്. സംസ്ഥാനത്ത് ഇതുവരെ വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ ആര്‍ എസ് എസ് -ബിജെപി പ്രവര്‍ത്തകരാണ്. കാലാപത്തിന്‍റെ ഉത്തരവാദിത്വം കോണ്‍ഗ്രസിന്‍റെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിക്കണ്ട. കോണ്‍ഗ്രസിന് കലാപം കൊണ്ട് ഒന്നും നേടിയെടുക്കാനില്ല. പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമമെങ്കില്‍ ഇതിനെതിരെ കോണ്‍ഗ്രസ് ശക്തമായി പ്രതിഷേധിക്കും. ഹിന്ദുത്വയാണ് ബിജെപിയുടെ അജണ്ട, അവർ തെരഞ്ഞെടുപ്പിൽ ധ്രുവീകരണ രാഷ്ട്രീയം കളിക്കുകയാണ് - അശോക്‌ ഗെഹ്ലോട്ട് പറഞ്ഞു. 

ബിജെപി ഹിന്ദുത്വത്തിന്‍റെ പേരിലാണ് വോട്ട് തേടുന്നത്. അതുകൊണ്ടാണ് പണപ്പെരുപ്പവും തൊഴിലില്ലായ്മയും ഉണ്ടായിട്ടും ഭൂരിഭാഗം ഹിന്ദു വോട്ടർമാരും ഇപ്പോഴും ബിജെപിക്ക്  വോട്ട് ചെയ്യുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുപിയില്‍ നിന്നും ബിജെപിയുടെ സ്ഥാനാര്‍ഥിയായി ഒരു മുസ്ലിം പോലും മത്സര രംഗത്തുണ്ടായിരുന്നില്ല. ഇത് ലോക രാജ്യങ്ങള്‍ക്ക് എന്ത് സന്ദേശമാണ് നല്‍കുന്നത്? ഈ രീതിയില്‍ അധികകാലം വോട്ട് തേടാന്‍ ബിജെപിക്ക് സാധിക്കില്ല. അത്രക്ക് മോശമാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെന്നും അശോക്‌ ഗെഹ്ലോട്ട് കൂട്ടിച്ചേര്‍ത്തു. 

Contact the author

National Desk

Recent Posts

National Desk 9 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 10 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 11 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 12 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 14 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More