തദ്ദേശ സ്വയംഭരണ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മുൻതൂക്കം

തിരുവനന്തപുരം: തദ്ദേശഭരണ സ്ഥാപനങ്ങളിലെ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് വന്‍ നേട്ടം. വിവിധ ജില്ലകളിലായി 42 വാര്‍ഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 24 ഇടത്ത് എല്‍ ടി എഫും, 12 ഇടത്ത് യു ഡി എഫും 6 ഇടങ്ങളില്‍ ബിജെപിയുമാണ്‌ വിജയിച്ചത്. രണ്ട് സീറ്റുകള്‍ എല്‍ ഡി എഫില്‍ നിന്നും എന്‍ ഡി എ പിടിച്ചെടുത്തതോടെ ഇടതുമുന്നണിക്ക് തൃപ്പൂണിത്തുറ നഗരസഭയിലെ കേവല ഭൂരിപക്ഷം നഷ്ടപ്പെട്ടമായി. എന്നാല്‍ ഇത്തവണ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ 20 സീറ്റ് ഉണ്ടായിരുന്ന ഇടതു മുന്നണിക്ക്‌ 24 സീറ്റുകളില്‍ വിജയം നേടാനായി.16 സീറ്റുകൾ ഉണ്ടായിരുന്ന യുഡിഎഫിന് 4 വാർഡുകൾ നഷ്ടമായി. കൊറ്റനാടിലും  മുഴപ്പിലങ്ങാട് പഞ്ചായത്തിലും ഇടത് മുന്നണി ഭരണം നിലനിർത്തി. നെടുമ്പാശേരി പഞ്ചായത്തിലെ 17 -ാം വാർഡ് യുഡിഎഫ് തന്നെ നേടിയതോടെ പ്രതിസന്ധിയിലായിരുന്ന പഞ്ചായത്ത് ഭരണം യുഡിഎഫ് നിലനിർത്തി. 

അതേസമയം, കൊച്ചി കോർപ്പറേഷനിലെ 62 -ാം ഡിവിഷനിൽ ബിജെപി വിജയിച്ചു. ഇത് യു ഡി എഫിന്‍റെ സിറ്റിംഗ് സീറ്റായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് യു ഡി എഫിന്  സീറ്റ് നഷ്ടമായത്. കൌണ്‍സിലര്‍ മരണപ്പെട്ടതിനെ തുടര്‍ന്നാണ്‌ വീണ്ടും ഇവിടെ ഇത്തവണ തെരഞ്ഞെടുപ്പ് നടത്തിയത്. തൃശൂര്‍ ജില്ലയില്‍ ആറ് സീറ്റുകളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫില്‍നിന്ന് ഒരു സീറ്റ് എല്‍ഡിഎഫ് പിടിച്ചെടുത്തു. മങ്ങാട്ടിടം പഞ്ചായത്തിലെ നീര്‍വേലി വാര്‍ഡ് ബിജെപി നിലനിര്‍ത്തി.

ഇടുക്കി ജില്ലയിലെ 3 പഞ്ചായത്ത് വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനാണ് നേട്ടം .കോഴിക്കോട് ജില്ലയില്‍ കൊടുവള്ളി നഗരസഭയിലെ വാരിക്കുഴിത്താഴം സീറ്റ് എല്‍ഡിഎഫ് നിലനിര്‍ത്തി. കൊല്ലം ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന ആറ് വാർഡുകളിൽ അഞ്ചിലും എൽഡിഎഫ് വിജയിച്ചു. കണ്ണൂരിൽ മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്തെ മുഴപ്പിലങ്ങാട് പഞ്ചായത്തിലെ ആറാം വാർഡായ തെക്കെ കുന്നുമ്പ്രം എൽഡിഎഫ് നിലനിർത്തി. 

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More