സംസ്ഥാനങ്ങളില്‍ 'ചിന്തന്‍ ശിബിരം' നടത്താന്‍ ഒരുങ്ങി കോണ്‍ഗ്രസ്

ഡല്‍ഹി: കോണ്‍ഗ്രസ് സമ്മേളനമായ ചിന്തന്‍ ശിബിരം സംസ്ഥാന തലത്തില്‍ നടത്താനൊരുങ്ങി നേതാക്കള്‍. ജൂൺ ഒന്ന്, രണ്ട് തിയതികളിലാണ് ചിന്തന്‍ ശിബിരം നടക്കുക. കോണ്‍ഗ്രസ് പാര്‍ട്ടിയെ താഴെ തട്ടുമുതല്‍ പുനരുദ്ധരിക്കുകയെന്ന ഉദ്ദേശത്തോടെയാണ് സംസ്ഥാന തലത്തില്‍ സമ്മേളനം സംഘടിപ്പിക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറിയും കോൺ​ഗ്രസ് വക്താവുമായ രൺദീപ് സുർജേവാല പറഞ്ഞു. കഴിഞ്ഞയാഴച്ച ദേശിയ തലത്തില്‍ നടന്ന ചിന്തന്‍ ശിബിരത്തില്‍ സംസ്ഥാന തലത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന്‍റെ ആവശ്യകതയെ കുറിച്ച് ശക്തമായ ചര്‍ച്ചയുയര്‍ന്നു വന്നിരുന്നു. ഈ സാഹചര്യത്തിലാണ് ചിന്തന്‍ ശിബിരം സംസ്ഥാന തലത്തില്‍ നടത്താന്‍ കോണ്‍ഗ്രസ്‌ നേതൃത്വം തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മൂന്ന് ദിവസത്തെ ചിന്തൻ ശിബിരത്തിന് ശേഷം അംഗീകരിച്ച ഉദയ്പൂർ പ്രഖ്യാപനത്തിന്റെ തീരുമാനങ്ങൾ അറിയിക്കുന്നതിനായി ജൂൺ 1, 2 തീയതികളിൽ രാജ്യത്തുടനീളം സംസ്ഥാനതല സമ്മേളങ്ങള്‍ നടത്തും. താഴേത്തട്ടിലുള്ള പ്രവർത്തകർക്ക് പാർട്ടിയുടെ സന്ദേശം എത്തിക്കുന്നതിനായി ജൂൺ 11 ന് ജില്ലാതലത്തിലും സമാനമായ മീറ്റിംഗ് സംഘടിപ്പിക്കും. സമ്മേളനത്തില്‍  എംപിമാർ, എംഎൽഎമാർ, ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാർ, പ്രദേശ് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികൾ, പാർട്ടിയുടെ പ്രമുഖ നേതാക്കൾ എന്നിവർ പങ്കെടുക്കും - സുർജേവാല പറഞ്ഞു. ചിന്തൻ ശിബിരത്തിൽ എടുത്ത ശിപാർശകളും തീരുമാനങ്ങളും ചർച്ച ചെയ്യാൻ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി വിളിച്ചു ചേര്‍ത്ത ജനറൽ സെക്രട്ടറിമാരുടെയും വിവിധ സംസ്ഥാനങ്ങളുടെ ചുമതലയുള്ളവരുടെയും യോഗത്തിലാണ് സംസ്ഥാനതല ചിന്തന്‍ ശിബിരം സംഘടിപ്പിക്കാന്‍ തീരുമാനമായത്.

Contact the author

National Desk

Recent Posts

National Desk 5 hours ago
National

സന്യാസം സ്വീകരിക്കാൻ 200 കോടിയുടെ സ്വത്ത് ദാനം ചെയ്ത് ഗുജറാത്തി ദമ്പതികള്‍

More
More
National Desk 8 hours ago
National

നരേന്ദ്രമോദി ബിജെപിക്ക് ബാധ്യതയാണ്- സുബ്രമണ്യന്‍ സ്വാമി

More
More
National Desk 1 day ago
National

ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ശ്രമിക്കുന്നു; ചീഫ് ജസ്റ്റിസിന് മുന്‍ ജഡ്ജിമാരുടെ കത്ത്‌

More
More
National Desk 1 day ago
National

പിടിച്ചെടുത്ത കപ്പലിലെ ജീവനക്കാരെ കാണാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കി ഇറാന്‍

More
More
National Desk 1 day ago
National

'ഇനി വെടിവയ്പ്പ് വീടിനുളളില്‍' ; സല്‍മാന്‍ ഖാന് മുന്നറിയിപ്പുമായി അന്‍മോല്‍ ബിഷ്‌ണോയ്‌

More
More
National Desk 2 days ago
National

'കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ഡ്യൂട്ടിയിലുളള പൊലീസുകാര്‍ക്ക് കാവിയും രുദ്രാക്ഷവും'; ഉത്തരവ് വിവാദം

More
More