മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സുനിൽ ജാഖർ ബിജെപിയില്‍ ചേര്‍ന്നു

അമൃത്‌സര്‍: പഞ്ചാബ് കോൺ​ഗ്രസ് മുൻ അധ്യക്ഷൻ സുനിൽ ജാഖർ ബിജെപിയില്‍ ചേര്‍ന്നു. ഇന്ന് ഡല്‍ഹിയിലെത്തിയ സുനില്‍ ജാഖര്‍ ബിജെപി ദേശിയ അധ്യക്ഷന്‍ ജെ പി നദ്ദയില്‍ നിന്നാണ് അംഗത്വം സ്വീകരിച്ചത്. പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ഛന്നിക്കെതിരെ പരസ്യമായി രംഗത്തെത്തിയതോടെ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വവുമായി അദ്ദേഹം ഇടഞ്ഞിരുന്നു. ഹൈക്കമാന്‍ഡും സമാനനിലപാട് എടുക്കുമെന്ന് ഉറപ്പായതോടെയാണ് പാര്‍ട്ടി വിടുന്നതായി ജാഖര്‍ പ്രഖ്യാപിച്ചത്. നേരത്തെ തന്നെ സുനില്‍ ജാഖര്‍ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.  

'കോണ്‍ഗ്രസ് ഇപ്പോള്‍  ഒരു ആള്‍ക്കൂട്ടമായി മാറിയിരിക്കുകയാണെന്നാണ് ബിജെപിയില്‍ ചേര്‍ന്നയുടന്‍ സുനില്‍ ജാഖര്‍ ആരോപിച്ചത്. പാര്‍ട്ടി നേതൃത്വം പഞ്ചാബിലെ ജനങ്ങളെ ജാതിയമായി വേര്‍തിരിക്കുകയാണ്, ജാതി നോക്കി വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണ്. ഇതിനെതിരെയാണ് ഞാന്‍ പ്രതികരിച്ചത്. എന്നാല്‍ എന്‍റെ വാക്കുകളെ അവഗണിക്കുകയും ഒരു മൂലയിലേക്ക് മാറ്റിയിരുത്താനുമാണ് സംസ്ഥാന നേതൃത്വം തീരുമാനിച്ചത്. ഒരു വിഭാഗം ആളുകള്‍ വിചാരിച്ചാല്‍ എന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്താകാന്‍ സാധിക്കും, എന്നാല്‍ നിശബ്ദനാക്കാന്‍ കഴിയില്ല. കോണ്‍ഗ്രസുമായി എനിക്ക് നിരവധി വര്‍ഷങ്ങളുടെ ബന്ധമാണുള്ളത്. എന്നാല്‍ അടിസ്ഥാനപരമായ ചില കാരണങ്ങള്‍ കൊണ്ടാണ് പാര്‍ട്ടി വിടുന്നത്' - സുനില്‍ ജാഖര്‍ കൂട്ടിച്ചേര്‍ത്തു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് നാല് മാസം മുമ്പ് സെപ്തംബറില്‍ അമരീന്ദര്‍ സിങ്ങിന് പകരം ചരണ്‍ജിത് സിംഗ് ഛന്നിയെ മുഖ്യമന്ത്രിയായി നിയമിച്ചതാണ് കോണ്‍ഗ്രസിന്റെ പരാജയത്തിന് കാരണമായതെന്ന് സുനില്‍ ജാഖര്‍ നേരത്തെ തുറന്നടിച്ചിരുന്നു. പഞ്ചാബ് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളിലൊരാളായ അംബിക സോണിയേയും സുനില്‍ ജാഖര്‍ വിമര്‍ശിച്ചിരുന്നു. ഇതിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന നേതാവ് എകെ ആന്റണി ചെയര്‍മാനായ അഞ്ചംഗ അച്ചടക്ക സമിതി രംഗത്തെത്തുകയും ചെയ്തിരുന്നു.

Contact the author

Web Desk

Recent Posts

National Desk 17 hours ago
National

രാജ്യത്തെ ഭിന്നിപ്പിക്കുന്നവയിലല്ല, ഒന്നിപ്പിക്കുന്ന വിഷയങ്ങളിലാണ് ജനങ്ങള്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടത്- ചീഫ് ജസ്റ്റിസ് എന്‍ വി രമണ

More
More
National Desk 17 hours ago
National

പുലിറ്റ്‌സർ ജേതാവായ കശ്മീരി ഫോട്ടോ ജേർണലിസ്റ്റ് സന്ന ഇർഷാദ് മട്ടൂവിന് വിദേശ യാത്ര വിലക്ക്; കാരണം വ്യക്തമാക്കാതെ കേന്ദ്രസര്‍ക്കാര്‍

More
More
National Desk 17 hours ago
National

ടീസ്റ്റ സെതല്‍വാദും ശ്രീകുമാറും റിമാന്‍ഡില്‍

More
More
Natinal Desk 18 hours ago
National

രാഷ്‌ട്രപതി തെരഞ്ഞെടുപ്പ്; മത്സരം വ്യക്തികള്‍ തമ്മിലല്ല, ആശയങ്ങള്‍ തമ്മില്‍ - യശ്വന്ത് സിന്‍ഹ

More
More
National Desk 1 day ago
National

ബുള്‍ഡോസര്‍ രാജ്: ജാവേദ്‌ മുഹമ്മദിന്‍റെ വീട് പൊളിച്ചത് അയല്‍ക്കാരുടെ പരാതിയെ തുടര്‍ന്നെന്ന് യു പി സര്‍ക്കാര്‍ കോടതിയില്‍

More
More
National Desk 1 day ago
National

മാധ്യമപ്രവര്‍ത്തകന്‍ മുഹമ്മദ് സുബൈറിനെ ജയിലില്‍ അടച്ചു; ജാമ്യഹര്‍ജി തള്ളി

More
More