രമയ്ക്ക് കരുത്തേകാന്‍ ഉമ കൂടി വേണമെന്ന് ഏത് മലയാളിയാണ് ആഗ്രഹിക്കാത്തത്- ജോയ് മാത്യു

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. രാഷ്ട്രീയ കൊലപാതകത്തിനിരയായ ആര്‍ എം പി നേതാവ് ടി പി ചന്ദ്രശേഖരന്റെ ഭാര്യയും വടകര എം എല്‍ എയുമായ കെ കെ രമയെയും പി ടി തോമസിന്റെ ഭാര്യയും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ ഉമാ തോമസിനെയും ഉദ്ദരിച്ച് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് നടന്‍ കോണ്‍ഗ്രസിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. ഒരാള്‍ വിശ്വസിച്ച പാര്‍ട്ടിയുടെ വെട്ടുകളേറ്റ് വീണ യോദ്ധാവിന്റെ ഭാര്യയാണെങ്കില്‍ മറ്റൊരാള്‍ പടക്കളത്തില്‍ സ്വയം എരിഞ്ഞടങ്ങിയ പോരാളിയുടെ ഭാര്യയാണ് എന്ന്‌ജോയ് മാത്യു പറഞ്ഞു. രമയ്ക്ക് കരുത്തേകാന്‍ ഉമ വേണമെന്ന് ഏത് മലയാളിയാണ് ആഗ്രഹിക്കാത്തതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ചോദിക്കുന്നു. 

ജോയ് മാത്യുവിന്റെ കുറിപ്പ്

രക്തസാക്ഷികളുടെ  ഭാര്യമാർ

----------------------

ഒരാൾ വിശ്വസിച്ച പാർട്ടിയുടെ വെട്ടുകളേറ്റ് വീണ യോദ്ധാവിന്റെ ഭാര്യ. 

മറ്റൊരാൾ പടക്കളത്തിൽ സ്വയം എരിഞ്ഞടങ്ങിയ പോരാളിയുടെ ഭാര്യ. 

ആദ്യം പറഞ്ഞയാൾ യുഡിഎഫിനൊപ്പം മൽസരിച്ചു ജയിച്ചു തലയുയർത്തിപിടിച്ച് നിയമസഭയിൽ എത്തിയ ഒരേയൊരു സ്ത്രീ - രമ 

ഇനിയുള്ളത് മത്സര രംഗത്തുള്ള ഉമ. രമയ്ക്ക് കരുത്തേകാൻ ഉമകൂടി വേണം എന്ന് ഏത് മലയാളിയാണ് ആഗ്രഹിക്കാത്തത് !

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 15 hours ago
Social Post

പോളിംഗ് ബൂത്തിലേക്ക് പോകുമ്പോള്‍ നിങ്ങളുടെ മനസിലുണ്ടായിരിക്കേണ്ട 5 വിഷയങ്ങള്‍

More
More
Web Desk 16 hours ago
Social Post

ബിജെപി വാഷിംഗ് മെഷീന്‍ വെളുപ്പിച്ചെടുത്ത നേതാക്കള്‍ !

More
More
Web Desk 4 days ago
Social Post

ഷാഫിക്ക് ഉമ്മയുണ്ട്, പക്ഷെ അവരിങ്ങനെ കളളം പറയാറില്ല ടീച്ചറേ- രാഹുല്‍ മാങ്കൂട്ടത്തില്‍

More
More
Web Desk 6 days ago
Social Post

വടകരയിലെ നുണ ബോംബ് സാംസ്‌കാരിക ഫ്രോഡുകളുടെ തലയ്ക്കകത്തിരുന്നാണ് പൊട്ടിയത്- വി ടി ബല്‍റാം

More
More
Social Post

നരകാസുര വാഴ്ച്ച അവസാനിപ്പിക്കാനുളള ആലോചനകളുടെ ആഘോഷമാണ് ഇത്തവണത്തെ വിഷു- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Shareef Sagar 2 weeks ago
Social Post

കേരളാ സ്റ്റോറി പ്രദര്‍ശിപ്പിക്കാന്‍ സഭയ്ക്ക് സ്വാതന്ത്ര്യമുണ്ട്, അതെത്ര കാലത്തേക്ക് എന്നതാണ് ചോദ്യം- ഷെരീഫ് സാഗര്‍

More
More