പീഡനക്കേസ്; വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കി

കൊച്ചി: ബലാത്സംഗക്കേസ് പ്രതിയായതിനുപിന്നാലെ ഒളിവില്‍പോയ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കി. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റേതാണ് നടപടി. കൊച്ചി സിറ്റി പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കിയത്. ഇതോടെ വിജയ് ബാബുവിന്റെ വിസയും റദ്ദാകും. ഇക്കാര്യം ഇന്റര്‍പോള്‍ വഴി ഇന്ത്യ യുഎഇയെ അറിയിക്കും. ഇന്ത്യയുമായി പിടികിട്ടാപ്പുളളികളെ കൈമാറാന്‍ ഉടമ്പടിയില്ലാത്ത മറ്റൊരു രാജ്യത്തേക്ക് വിജയ് ബാബു കടന്നുകളയാന്‍ സാധ്യതയുളളതിനാല്‍ അടുത്തുളള രാജ്യങ്ങള്‍ക്കും വിവരം കൈമാറും.

പാസ്‌പോര്‍ട്ട് റദ്ദാക്കിയതിനുശേഷം ഇന്റര്‍പോളിന്റെ സഹായത്തോടെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്ത് നാട്ടിലെത്തിക്കാനാണ് പൊലീസിന്റെ നീക്കം. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വിധി പറഞ്ഞതിനുശേഷം കേരളത്തിലേക്ക് തിരിച്ചുവരാനായിരുന്നു വിജയ് ബാബുവിന്റെ പദ്ധതി. എന്നാല്‍ പാസ്‌പോര്‍ട്ടും വിസയും റദ്ദാക്കിയതോടെ വിജയ് ബാബു ദുബായില്‍ തുടരുന്നത് നിയമ വിരുദ്ധമാകും. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ മാസം 22-നാണ് വിജയ് ബാബുവിനെതിരെ പുതുമുഖ നടി ബലാത്സംഗപരാതി നല്‍കിയത്. സിനിമയില്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് മാസങ്ങളോളം പീഡിപ്പിച്ചു എന്നാണ് നടി വിജയ് ബാബുവിനെതിരെ നല്‍കിയ പരാതി. ബലാത്സംഗം, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് വിജയ് ബാബുവിനുമേല്‍ ചുമത്തിയിരിക്കുന്നത്. ഫേസ്ബുക്ക് ലൈവിലൂടെ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയതിന് ഇയാള്‍ക്കെതിരെ മറ്റൊരു കേസ് കൂടി ചുമത്തിയിട്ടുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 2 months ago
Me Too

വിജയ് ബാബു ശിക്ഷിക്കപ്പെടണം, എന്നും അതിജീവിതക്കൊപ്പം - ദുര്‍ഗാ കൃഷ്ണ

More
More
Web Desk 2 months ago
Me Too

വിജയ് ബാബുവിനെ എന്തുവിലകൊടുത്തും സംരക്ഷിക്കും, ഷമ്മി തിലകൻ 'കോമഡി സമിതി'ക്കു മുന്നിൽ ഹാജരായേ പറ്റു- പരിഹാസവുമായി ഹരീഷ് പേരടി

More
More
Web Desk 3 months ago
Me Too

'കുറ്റകൃത്യങ്ങളെ കാലം മായ്ച്ചു കളയുമെന്ന് കരുതിയെങ്കില്‍ ധ്യാനിന് തെറ്റി'; വിമര്‍ശനവുമായി എന്‍ എസ് മാധവന്‍

More
More