കൂളിമാട് പാലം പാലാരിവട്ടത്തേക്കാള്‍ ഭീകരം- കെ മുരളീധരന്‍

തിരുവനന്തപുരം: പാലാരിവട്ടം പാലത്തേക്കാള്‍ ഭീകരമാണ് കോഴിക്കോട്ടെ കൂളിമാട് പാലമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. കൂളിമാട് പാലമാണ് യഥാര്‍ത്ഥ പഞ്ചവടിപ്പാലമെന്നും പാലം തകര്‍ന്ന സംഭവത്തില്‍  ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും കെ മുരളീധരന്‍ പറഞ്ഞു. പാലാരിവട്ടം പാലം തൃക്കാക്കരയില്‍ പറയാന്‍ സാധിക്കാത്തവിധം അതിനേക്കാള്‍ ഭീകരമായ രീതിയിലാണ് കൂളിമാട് പാലത്തിന്റെ മൂന്ന് ബീമുകള്‍ തകര്‍ന്നുവീണത്. അതില്‍നിന്ന് ശ്രദ്ധ തിരിക്കാനാണ് കെ സുധാകരനെതിരെ കേസെടുത്തത്. അതിനെ പരമപുച്ഛത്തോടെ തങ്ങള്‍ തളളിക്കളയുകയാണ്. എല്ലാത്തിനുമുളള തിരിച്ചടി ഈ 31-ന് തൃക്കാക്കരയിലുണ്ടാകും എന്നും മുരളീധരന്‍ പറഞ്ഞു.

'പാലാരിവട്ടം പാലത്തില്‍ റോഡിനുനടുവില്‍ രണ്ട് മൂന്ന് കുഴി കണ്ടതിനാണ് ഈ ബഹളമൊക്കെയുണ്ടാക്കിയത്. അതിന്റെ പേരില്‍ അന്ന് പൊതുമരാമത്ത് മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞിനെ അദ്ദേഹം അസുഖബാധിതനായി ആശുപത്രിയില്‍ കിടക്കുമ്പോള്‍ പൊലീസ് അവിടെ ചെന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അന്ന് പാലത്തിന്റെ നടുവിലെ കുഴിയുടെ പേരിലാണ് നടപടിയെടുത്തത്. ഇന്ന് കൂളിമാട് പാലത്തിന്റെ മൂന്ന് ബീമുകള്‍ തന്നെ തകര്‍ന്നുവീണിരിക്കുകയാണ്. ഇതിപ്പോ ഉദ്ഘാടനം ചെയ്തശേഷമായിരുന്നെങ്കില്‍ എന്തായേനേ?  അതിന്റെ ഉത്തരവാദികള്‍ക്കെതിരെ എന്തുകൊണ്ടാണ് നടപടി സ്വീകരിക്കാത്തത്?  

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പാലം ഉദ്ഘാടനത്തിനുശേഷമാണ് ബീമുകള്‍ തകര്‍ന്നുവീഴുന്നതെങ്കിലോ? നമ്മള്‍ പാലത്തിലൂടെ പോകുമ്പോഴാണ് വീഴുന്നതെങ്കിലോ? പാലം പൊട്ടിവീണ് നമ്മുടെ കഥ കഴിഞ്ഞിട്ട് ജാക്കിവെച്ച് ബീമുകള്‍ ഉയര്‍ത്തിയിട്ട് കാര്യമുണ്ടോ? എന്തോ ഭാഗ്യത്തിന് ഉദ്ഘാടനത്തിനുമുന്‍പ് പൊട്ടിവീണു. ഇവര്‍ക്ക് എന്തും ചെയ്യാം ഒരു കുഴപ്പവുമില്ല എന്ന അവസ്ഥയാണ്. എല്ലാ കുറ്റവും പ്രതിപക്ഷത്തിന്റെ തലയില്‍. തുടര്‍ഭരണമുണ്ടായി എന്നുവെച്ച് ഇങ്ങനെ നെഗളിക്കാന്‍ തുടങ്ങുമ്പോള്‍ ത്രിപുരയും ബംഗാളുമൊക്കെ ഓര്‍ക്കുന്നത് നല്ലതാണ്'-മുരളീധരന്‍ പറഞ്ഞു. 

ചാലിയാര്‍ പുഴയ്ക്കു കുറുകേ കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലത്തിന്റെ ബീമുകള്‍ തിങ്കളാഴ്ച്ചയാണ് തകര്‍ന്നുവീണത്. സംഭവത്തില്‍ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് കേരളാ റോഡ് ഫണ്ട് ബോര്‍ഡ് ( കെ ആര്‍ എഫ് ബി ) ഡിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു. 2019-ലാണ് 25 കോടി രൂപ ചിലവില്‍ കൂളിമാട് പാലം പണി തുടങ്ങിയത്. ആ വര്‍ഷം പ്രളയം മൂലം പണി നിര്‍ത്തിവെച്ചെങ്കിലും പിന്നീട് പ്ലാനും എസ്റ്റിമേറ്റും പുതുക്കി, പണി പുനരാരംഭിക്കുകയായിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 22 hours ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 1 day ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 1 day ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More