സിപിഎം നടത്തിയ അഴിമതി പുറത്ത് വിട്ടാല്‍ പാര്‍ട്ടിയുടെ നില ഇപ്പോഴത്തേതിനെക്കാളും മോശമാകും -മമതാ ബാനര്‍ജി

കൊല്‍ക്കത്ത: സിപിഎമ്മിനെതിരെ വിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. വെറുതെ പേപ്പറില്‍ എഴുതി കൊടുത്താലും സര്‍ക്കാര്‍ ജോലി നല്‍കിയ സിപിഎമ്മിന്‍റെ അഴിമതികള്‍ ഓരോന്നായി പുറത്ത് വിടുമെന്ന് മമതാ ബാനര്‍ജി പറഞ്ഞു. സര്‍ക്കാര്‍ സ്‌കൂള്‍ നിയമന അഴിമതിയുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും വിദ്യാഭ്യാസ മന്ത്രിയുമായ പാർത്ഥ ചാറ്റര്‍ജിക്കെതിരെ സിപിഎം ആരോപണങ്ങള്‍ ഉന്നയിക്കുന്ന സന്ദര്‍ഭത്തിലാണ് മമതാ ബാനര്‍ജി പുതിയ വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്നത്. മന്ത്രിക്കെതിരെ  അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ പാർത്ഥ ചാറ്റർജി രാജിവയ്ക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് മമതാ ബാനര്‍ജി സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അഴിമതി ആരോപണങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങിയാല്‍ സിപിഎമ്മിനെതിരെ നിരവധി തെളിവുകള്‍ സര്‍ക്കാരിന്‍റെ കൈയ്യിലുണ്ട്. ഇത്രയും കാലം ഇത് പുറത്ത് വിടാതിരുന്നത് രാഷ്ട്രീയ മര്യാദകൊണ്ടാണ്. ഈ തെളിവുകള്‍ പുറത്ത് വന്നാല്‍ സിപിഎമ്മിന്‍റെ സ്ഥിതി നിലവിലെ സാഹചര്യത്തിനെക്കാളും പരുങ്ങലിലാകും- മമത ബാനര്‍ജി പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ തുഗ്ലക് പരിഷ്കാരങ്ങളാണ് നടപ്പിലാക്കുന്നതെന്നും കേന്ദ്ര ഏജന്‍സികളെ വെച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നും മമതാ ബാനര്‍ജി തുറന്നടിച്ചു. ബംഗാളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സിപിഎമ്മും ബിജെപി തടസം നില്‍ക്കുകയാണ്. ഇത് ജനങ്ങള്‍ക്ക് അറിയാമെന്നും അവര്‍ പറഞ്ഞു. ജംഗല്‍ മഹലിലെ ജാര്‍ഗ്രാമില്‍ വെച്ച് നടന്ന പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ.

Contact the author

National Desk

Recent Posts

National Desk 9 hours ago
National

പരിശീലന കേന്ദ്രങ്ങളില്‍ വെച്ച് ബ്രിജ് ഭൂഷന്‍ ലൈംഗീകാതിക്രമം നടത്തി; എഫ് ഐ ആറിലെ വിവരങ്ങള്‍ പുറത്ത്

More
More
National Desk 10 hours ago
National

ബ്രിജ് ഭൂഷണെതിരെ പ്രധാനമന്ത്രി നടപടി എടുക്കാത്തത് എന്തുകൊണ്ട്? - പ്രിയങ്ക ഗാന്ധി

More
More
National Desk 12 hours ago
National

'വിശക്കുമ്പോള്‍ നാട്ടിലേക്കിറങ്ങേണ്ട'; അരിക്കൊമ്പന് കഴിക്കാന്‍ അരിയും ശര്‍ക്കരയും പഴക്കുലയും കാട്ടിലെത്തിച്ച് തമിഴ്‌നാട്

More
More
National Desk 14 hours ago
National

ഗുജറാത്തിൽ നല്ല വസ്ത്രം ധരിച്ച്, സൺ ഗ്ലാസ് വെച്ച് നടന്നതിന് ദളിത് യുവാവിന് മർദ്ദനം

More
More
National Desk 15 hours ago
National

ബിജെപിയെ അധികാരത്തില്‍ നിന്നും പുറത്താക്കും;കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ച്ചവെക്കും - രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

17 സ്ത്രീകള്‍ പീഡന പരാതി നല്‍കിയിട്ടും വൈരമുത്തുവിനെതിരെ നടപടിയെടുക്കാത്തതിന് കാരണം രാഷ്ട്രീയ സ്വാധീനം- ഗായിക ചിന്മയി ശ്രീപദ

More
More