അശ്ലീല വീഡിയോ ആപ്പ്: രാജ് കുന്ദ്രക്കെതിരെ ഇ ഡി കേസെടുത്തു

ഡല്‍ഹി: അശ്ലീല വീഡിയോ ആപ്പ് നിര്‍മ്മിച്ച കേസില്‍ ബോളിവുഡ് നടി ശില്‍പ്പാ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്രക്കെതിരെ വീണ്ടും കേസ്. കളളപ്പണം വെളുപ്പിച്ചു എന്നതാണ് രാജ് കുന്ദ്രക്കെതിരായ പുതിയ കേസ്. മുംബൈ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറിന്റെ അടിസ്ഥാനത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് കേസെടുത്തത്. രാജ് കുന്ദ്രയെയും കേസില്‍ പ്രതികളായ മറ്റുളളവരെയും ഉടന്‍തന്നെ ചോദ്യംചെയ്യലിനായി വിളിപ്പിക്കുമെന്നാണ് വിവരം.

കളളപ്പണം വെളുപ്പിക്കല്‍ തടയല്‍ (പി എം എല്‍ എ) നിയമം പ്രകാരം ക്രിമിനല്‍ വകുപ്പുകളാണ് പ്രതികള്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്. രാജ് കുന്ദ്രയും കേസില്‍ പ്രതികളായ മറ്റ് ചിലരും തമ്മില്‍ നടത്തിയ വിദേശ സാമ്പത്തിക ഇടപാടുകള്‍ പരിശോധിച്ചതിനുശേഷമാണ് കേസെടുത്തതെന്ന് ഇ ഡി അറിയിച്ചു. 2021 ഫെബ്രുവരിയിലാണ് അശ്ലീല ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും അവ ആപ്പുകള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തതിന് ക്രൈംബ്രാഞ്ച് രാജ് കുന്ദ്രക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രാജ് കുന്ദ്രയുടെ മുംബൈയിലെ മധ് പ്രദേശത്തുളള ബംഗ്ലാവില്‍ നടത്തിയ റെയ്ഡില്‍ അവിടെ അശ്ലീല ചിത്രങ്ങളുടെ നിര്‍മ്മാണം നടന്നതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ജൂലൈയിലാണ് മുംബൈ പൊലീസ് കുന്ദ്രയെ അറസ്റ്റ് ചെയ്തത്. എന്നാല്‍ താന്‍ നിര്‍മ്മിച്ചത് അശ്ലീല ചിത്രങ്ങളല്ല. അവ ഇറോട്ടിക്ക വിഭാഗത്തില്‍പ്പെടുന്നവയാണ്. നെറ്റ്ഫ്‌ളിക്‌സടക്കമുളള ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ ഇത്തരം ചിത്രങ്ങളുണ്ട് എന്നായിരുന്നു രാജ് കുന്ദ്ര കോടതിയില്‍ വാദിച്ചത്. സെപ്റ്റംബര്‍ 21-നാണ് രാജ് കുന്ദ്രയ്ക്ക് കോടതി ജാമ്യം അനുവദിച്ചത്.

Contact the author

National Desk

Recent Posts

National Desk 16 hours ago
National

രാജ്യത്തെ ഭിന്നിപ്പിക്കുന്നവയിലല്ല, ഒന്നിപ്പിക്കുന്ന വിഷയങ്ങളിലാണ് ജനങ്ങള്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടത്- ചീഫ് ജസ്റ്റിസ് എന്‍ വി രമണ

More
More
National Desk 16 hours ago
National

പുലിറ്റ്‌സർ ജേതാവായ കശ്മീരി ഫോട്ടോ ജേർണലിസ്റ്റ് സന്ന ഇർഷാദ് മട്ടൂവിന് വിദേശ യാത്ര വിലക്ക്; കാരണം വ്യക്തമാക്കാതെ കേന്ദ്രസര്‍ക്കാര്‍

More
More
National Desk 16 hours ago
National

ടീസ്റ്റ സെതല്‍വാദും ശ്രീകുമാറും റിമാന്‍ഡില്‍

More
More
Natinal Desk 18 hours ago
National

രാഷ്‌ട്രപതി തെരഞ്ഞെടുപ്പ്; മത്സരം വ്യക്തികള്‍ തമ്മിലല്ല, ആശയങ്ങള്‍ തമ്മില്‍ - യശ്വന്ത് സിന്‍ഹ

More
More
National Desk 1 day ago
National

ബുള്‍ഡോസര്‍ രാജ്: ജാവേദ്‌ മുഹമ്മദിന്‍റെ വീട് പൊളിച്ചത് അയല്‍ക്കാരുടെ പരാതിയെ തുടര്‍ന്നെന്ന് യു പി സര്‍ക്കാര്‍ കോടതിയില്‍

More
More
National Desk 1 day ago
National

മാധ്യമപ്രവര്‍ത്തകന്‍ മുഹമ്മദ് സുബൈറിനെ ജയിലില്‍ അടച്ചു; ജാമ്യഹര്‍ജി തള്ളി

More
More