മലയാള സിനിമയില്‍ സ്ത്രീകള്‍ സുരക്ഷിതരാണ്, ഈ മേഖലയിലേക്ക് വരാന്‍ പേടിക്കേണ്ടതില്ല- നടി രജിഷാ വിജയന്‍

മലയാള സിനിമാ മേഖലയില്‍ സ്ത്രീകള്‍ സുരക്ഷിതരാണെന്ന് നടി രജിഷാ വിജയന്‍. താന്‍ സിനിമാ മേഖലയില്‍ ജോലി ചെയ്യാന്‍ തുടങ്ങിയിട്ട് ആറ് വര്‍ഷങ്ങളായെന്നും ഇതുവരെ അത്തരം അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും രജിഷാ വിജയന്‍ പറഞ്ഞു. എല്ലാ മേഖലകളിലും സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ നടക്കുന്നുണ്ടെന്നും സിനിമയിലായതുകൊണ്ടാണ് അത് വലിയ വാര്‍ത്തയാകുന്നതെന്നും രജിഷ പറഞ്ഞു. കീടം എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി പോപ്പര്‍‌സ്റ്റോപ് മലയാളം എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടി തന്റെ നിലപാട് വ്യക്തമാക്കിയത്.

'തീര്‍ച്ചയായും സ്ത്രീകള്‍ സിനിമാ മേഖലയില്‍ സുരക്ഷിതരാണ്. അതിലൊരു സംശയവുമില്ല. ആറ് വര്‍ഷമായി ഞാന്‍ സിനിമയില്‍ വന്നിട്ട്. ഇതുവരെ ഈ മേഖലയില്‍നിന്ന് ഒരു പ്രശ്‌നവും നേരിടേണ്ടിവന്നിട്ടില്ല. എനിക്ക് സംഭവിച്ചിട്ടില്ല എന്നതിന്റെ അര്‍ത്ഥം വേറാര്‍ക്കും അങ്ങനെ സംഭവിച്ചിട്ടുണ്ടാവില്ല എന്നല്ല. എനിക്ക് എന്റെ വ്യക്തിപരമായ അനുഭവത്തെക്കുറിച്ചുമാത്രമേ സംസാരിക്കാനാവുകയുളളു. സിനിമ മാത്രമല്ല, എല്ലാ മേഖലകളിലും സ്ത്രീകള്‍ക്കെതിരായ അതിക്രമം നടക്കുന്നുണ്ട്. സിനിമയില്‍ നടക്കുന്നതുകൊണ്ട് അതിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ ടി ആര്‍പിയും വ്യൂവര്‍ഷിപ്പും റീഡര്‍ഷിപ്പുമൊക്കെ കിട്ടും. സിനിമയിലെ കാര്യമാവുമ്പോള്‍ അത് കൂടുതല്‍ ആളുകളിലേക്ക് എത്തും എന്നുമാത്രം. സിനിമാ മേഖലയില്‍ പ്രശ്‌നങ്ങളുണ്ട് എന്നതുകൊണ്ട് ഇവിടേക്ക് വരാന്‍ പേടിയോ മറ്റ് പ്രശ്‌നങ്ങളോ ഒന്നുംവേണ്ട. എല്ലാ മേഖലകളിലെയും പോലെ ഇവിടെയും നല്ലവരുമുണ്ട് മോശം ആളുകളുമുണ്ട്'- രജിഷാ വിജയന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സിനിമാ മേഖലയില്‍  ഐ സി സി വന്നതിനെക്കുറിച്ചുളള അഭിപ്രായവും രജിഷ പങ്കുവെച്ചു. 'സിനിമാ മേഖലയില്‍ ഐ സി സി (ഇന്റേണല്‍ കംപ്ലെയ്ന്റ് കമ്മിറ്റി) പോലുളള സംവിധാനങ്ങള്‍ വരുന്നതില്‍ സന്തോഷമുണ്ട്. ഐ സി സി എല്ലാ മേഖലകളിലും വരേണ്ട ഒന്നാണ്. ഐ സി സി വന്നതുകൊണ്ട് ഇന്നുതന്നെ പ്രശ്‌നങ്ങളെല്ലാം മാറും എന്ന് പ്രതീക്ഷിക്കരുത്. അതിന് സമയമെടുക്കും. അതിനെ സപ്പോര്‍ട്ട് ചെയ്ത് നമ്മളാണ് ശരിയാക്കേണ്ടത്. ഒന്നോ രണ്ടോ വര്‍ഷം ഐ സി സി പ്രവര്‍ത്തിച്ച് നോക്കണം. പിന്നീട് അതിന് ന്യൂനതകളുണ്ടെങ്കില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണം- രജിഷ കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 12 hours ago
Movies

ജീവിതത്തില്‍ സംഭവിച്ചതെല്ലാം സിനിമയിലില്ല- റോക്കട്രിയെക്കുറിച്ച് നമ്പി നാരായണന്‍

More
More
Movies

പ്രായമായി, ഇനി റൊമാന്റിക് കഥാപാത്രങ്ങള്‍ ചെയ്യാനില്ല- ഷാറൂഖ് ഖാന്‍

More
More
Movies

'പത്താന്‍റെ’ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ട് ഷാറുഖ് ഖാന്‍

More
More
Movies

ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ് ഷാറുഖ് ഖാനും സുര്യയും റോക്കട്രിയില്‍ അഭിനയിച്ചത് -മാധവന്‍

More
More
Movies

അമ്പലത്തില്‍ ചെരുപ്പിട്ട് കയറി; രണ്‍വീര്‍ കപൂറിന്‍റെ 'ബ്രഹ്മാസ്ത്ര’ ബഹിഷ്‌കരിക്കണമെന്ന് പ്രചാരണം

More
More
Movies

നിന്നെ ഓര്‍ക്കാത്ത നാളുകളില്ല- നടന്‍ സുശാന്തിന്റെ ഓര്‍മ്മയില്‍ കാമുകി റിയ

More
More