സുധാകരന്റെ സംസ്‌കാരം സമൂഹം മനസിലാക്കും, കേസുമായി മുന്നോട്ടുപോകാന്‍ താല്‍പ്പര്യമില്ല- മുഖ്യമന്ത്രി

തിരുവനന്തപുരം: കെ പി സി സി പ്രസിഡന്റ് കെ സുധാകരന്റെ അധിക്ഷേപ പരാമര്‍ശത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പട്ടി എന്ന വാക്കിന് മലബാറിലും തിരുവിതാംകൂറിലും അര്‍ത്ഥവ്യത്യാസമില്ലെന്നും അത്തരം പരാമര്‍ശങ്ങള്‍ ഓരോരുത്തരുടെ സംസ്‌കാരത്തെയാണ് കാണിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ സുധാകരനെതിരെ കേസെടുത്തത് പൊലീസാണെന്നും തനിക്ക് കേസുമായി മുന്നോട്ടുപോകാന്‍ താല്‍പ്പര്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'പട്ടി എന്ന വാക്കിന്റെ കാര്യത്തില്‍ മലബാറും തിരുവിതാംകൂറും തമ്മില്‍ വ്യത്യാസമൊന്നുമില്ല. എല്ലായിടത്തും പട്ടി പട്ടിയും ചങ്ങല ചങ്ങലയും തന്നെയാണ്. അയാള്‍, ഇയാള്‍ തുടങ്ങിയ വാക്കുകള്‍ക്കാണ് തെക്കും വടക്കും അര്‍ത്ഥവ്യത്യാസങ്ങളുണ്ടാവുന്നത്. എല്ലാവരും അവരവരുടെ സംസ്‌കാരത്തിനനുസരിച്ചാണ് സംസാരിക്കുക. അത് സമൂഹം വിലയിരുത്തും. നിരന്തരമായി വ്യക്തിപരമായി അധിക്ഷേപിക്കുന്നത് അദ്ദേഹത്തിന് എന്തെങ്കിലും വിഷമങ്ങളുളളതുകൊണ്ടായിരിക്കും. ഇത്തരം അധിക്ഷേപ  വാക്കുകള്‍ക്കെല്ലാം കേസെടുക്കുന്നത് സര്‍ക്കാരിന്റെ താല്‍പ്പര്യത്തിലുളള കാര്യമല്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശമുളളതിനാല്‍ പരാതി വന്നപ്പോള്‍ പൊലീസ് നടപടി സ്വീകരിച്ചിട്ടുണ്ടാവും. സര്‍ക്കാരിന് കേസുമായി മുന്നോട്ടുപോകാന്‍ താല്‍പ്പര്യമില്ല'- മുഖ്യമന്ത്രി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ചങ്ങല പൊട്ടിപ്പോയ നായയെപ്പോലെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തൃക്കാക്കരയില്‍ വന്നിരിക്കുന്നത് എന്നായിരുന്നു കെ സുധാകരന്റെ വിവാദ പരാമര്‍ശം. മുഖ്യമന്ത്രിയെ ആരും കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കുന്നില്ലെന്നും നിയന്ത്രിക്കാന്‍ ആരുമില്ലെന്നും സുധാകരന്‍ പറഞ്ഞിരുന്നു. പരാമര്‍ശം വിവാദമായതോടെ അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ താന്‍ മോശം പരാമര്‍ശം നടത്തിയിട്ടില്ലെന്നും അത് മോശം പരാമര്‍ശമായി തോന്നുകയാണെങ്കില്‍ പിന്‍വലിക്കുന്നു എന്നുമാണ് സുധാകരന്‍ പറഞ്ഞത്. ചങ്ങല പൊട്ടിയ നായ എന്നത് മലബാറിലെ കൊളോക്യല്‍ ഉപമയാണ്. അപമാനിക്കുന്ന രീതിയില്‍ അതില്‍ ഒന്നുംതന്നെയില്ല. തന്നെക്കുറിച്ചും ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട് എന്നും സുധാകരന്‍ പറഞ്ഞിരുന്നു.

Contact the author

National Desk

Recent Posts

Web Desk 18 hours ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 1 day ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 1 day ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 2 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 2 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More
Web Desk 2 days ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

More
More