'മുഖ്യമന്ത്രിക്കും എനിക്കും ഒരേ സംസ്കാരമാണ്' - കെ സുധാകരന്‍

തിരുവനന്തപുരം: ചങ്ങല പരാമര്‍ശത്തോട് പ്രതികരിച്ച മുഖ്യമന്ത്രിക്ക് മറുപടിയുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. 'ഞാനും മുഖ്യമന്ത്രിയും കണ്ണൂരുകാരാണ്. അതുകൊണ്ട് തന്നെ ഞങ്ങള്‍ക്ക് ഒരേ സംസ്‌കാരമാണ്' എന്നാണ് കെ സുധാകരന്‍റെ പ്രതികരണം. കുറ്റം നോക്കിയല്ല രാഷ്ട്രീയ പാരമ്പര്യം നോക്കിയാണ് തനിക്കെതിരെ കേസ് എടുക്കാറുള്ളതെന്ന് അദ്ദേഹം ആരോപിച്ചു. പറയാനുള്ളത് ഇനിയും പറയും. അക്കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചങ്ങല പൊട്ടിപ്പോയ നായയെപ്പോലെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തൃക്കാക്കരയില്‍ വന്നിരിക്കുന്നത് എന്ന സുധാകരന്‍റെ പരാമര്‍ശത്തോട് പ്രതികരിക്കുമ്പോഴാണ്‌ സുധാകരനെ മുഖ്യമന്ത്രി പരിഹസിച്ചത്. പട്ടി എന്ന വാക്കിന് മലബാറിലും തിരുവിതാംകൂറിലും അര്‍ത്ഥവ്യത്യാസമില്ലെന്നും അത്തരം പരാമര്‍ശങ്ങള്‍ ഓരോരുത്തരുടെ സംസ്‌കാരത്തെയാണ് കാണിക്കുന്നതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം. സുധാകരനെതിരെ കേസെടുക്കാന്‍ സര്‍ക്കാരിന് പ്രത്യേക താല്‍പര്യമില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടങ്ങള്‍ക്ക് അനുസരിച്ച് പരാതി വന്നപ്പോഴാണ് പൊലീസ് കേസെടുത്തതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ചങ്ങല പൊട്ടിപ്പോയ നായയെപ്പോലെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തൃക്കാക്കരയില്‍ വന്നിരിക്കുന്നത് എന്നായിരുന്നു കെ സുധാകരന്റെ വിവാദ പരാമര്‍ശം. മുഖ്യമന്ത്രിയെ ആരും കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കുന്നില്ലെന്നും നിയന്ത്രിക്കാന്‍ ആരുമില്ലെന്നും സുധാകരന്‍ പറഞ്ഞിരുന്നു. പരാമര്‍ശം വിവാദമായതോടെ അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ താന്‍ മോശം പരാമര്‍ശം നടത്തിയിട്ടില്ലെന്നും അത് മോശം പരാമര്‍ശമായി തോന്നുകയാണെങ്കില്‍ പിന്‍വലിക്കുന്നു എന്നുമാണ് സുധാകരന്‍ പറഞ്ഞത്. ചങ്ങല പൊട്ടിയ നായ എന്നത് മലബാറിലെ കൊളോക്യല്‍ ഉപമയാണ്. അപമാനിക്കുന്ന രീതിയില്‍ അതില്‍ ഒന്നുംതന്നെയില്ല. തന്നെക്കുറിച്ചും ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട് എന്നും സുധാകരന്‍ പറഞ്ഞിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 6 hours ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 1 day ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 2 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 3 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 3 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More