പി സി ജോര്‍ജ്ജിന്റെ വിദ്വേഷ പ്രസംഗം കോടതി തിങ്കളാഴ്ച്ച നേരില്‍ കാണും

തിരുവനന്തപുരം: പി സി ജോര്‍ജ്ജിനെതിരെ മതവിദ്വേഷത്തിന് കേസെടുക്കാന്‍ കാരണമായ പ്രസംഗം കോടതി നേരിട്ട് കാണും. പ്രസംഗം കോടതി മുറിയില്‍ പ്രദര്‍ശിപ്പിക്കാന്‍ സൗകര്യമൊരുക്കണമെന്ന് കോടതി സൈബര്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിനിടെ നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ പി സി ജോര്‍ജ്ജിന് നല്‍കിയ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിക്കവേ തിരുവനന്തപുരം ജില്ലാ മജിസ്‌ട്രേറ്റ് കോടതിയാണ് പൊലീസിന് നിര്‍ദേശം നല്‍കിയത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പി സി ജോര്‍ജ്ജിന്റെ പ്രസംഗത്തിന്റെ ഡിവിഡി പ്രോസിക്ക്യൂഷന്‍ കോടതിക്ക് കൈമാറിയിരുന്നു. ഈ പ്രസംഗം കാണാന്‍ തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 12 മണിക്ക് സൗകര്യമൊരുക്കണം എന്നാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. തനിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു താന്‍ പ്രസംഗിച്ചത് എന്നുമാണ് പി സി ജോര്‍ജ്ജ് നല്‍കിയ വിശദീകരണം. എന്നാല്‍ ജനാധിപത്യ മര്യാദകള്‍ പാലിക്കാതെ, ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച പി സി ജോര്‍ജ്ജ് കോടതിയെ വെല്ലുവിളിക്കുകയാണ് എന്നാണ് പ്രൊസിക്ക്യൂഷന്‍ ആരോപിച്ചത്.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 2 days ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 3 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 3 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 4 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 4 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More