ഇന്ധന വില വൻതോതിൽ ഉയർത്തിയും അല്പം കുറച്ചും ജനങ്ങളെ വിഡ്ഢികളാക്കരുതെന്ന് കോൺഗ്രസ്

ഡല്‍ഹി: ഇന്ധന വില വൻതോതിൽ ഉയർത്തിയ ശേഷം കുറവുവരുത്തിയതായി പ്രഖ്യാപനം നടത്തി കേന്ദ്ര സർക്കാർ ജനങ്ങളെ വിഡ്ഢികളാക്കരുതെന്ന് കോൺഗ്രസ്. മോദി സർക്കാർ 2014-ൽ അധികാരത്തിൽ വന്നശേഷം, ഡീസൽ തീരുവ ലിറ്റററിന്‌ 3.56 രൂപയായിരുന്നത്‌ 31.80 രൂപയായും പെട്രോൾ തീരുവ 9.48 രൂപയായിരുന്നത്‌ 32.90 രൂപയായും വർധിപ്പിക്കുകയാണ് ഉണ്ടായത്. അതാണ് ആഗോളതലത്തില്‍ അസംസ്കൃത എണ്ണയുടെ വില കുത്തനെ കുറഞ്ഞിട്ടും ഇന്ത്യയില്‍ അതിന്‍റെ പ്രതിഫലനമുണ്ടാകാതിരിക്കാന്‍ കാരണം. ഒരു വർഷത്തിനകം പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില 70 ശതമാനമാണ്‌ രാജ്യത്ത്‌ വർധിച്ചത്‌. ഇതേത്തുടർന്ന്‌ സർവമേഖലയിലും വില കുതിച്ചു. ചില്ലറവിപണിയിലും മൊത്തവ്യാപാരവിപണിയിലും പണപ്പെരുപ്പം കത്തിപ്പടർന്നു. ഈ സാഹചര്യത്തില്‍ കഴിഞ്ഞ പത്തുദിവസം കൂട്ടിയ തുക മാത്രം കുറച്ചതുകൊണ്ട് പ്രയോജനമില്ല. അങ്ങനെയൊന്നും ജനങ്ങളെ കബളിപ്പിക്കാൻ കഴിയില്ല - എന്നാണ് കോണ്‍ഗ്രസ് വിമര്‍ശിക്കുന്നത്.

ഒരു വർഷത്തിനകം പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില 70 ശതമാനമാണ്‌ രാജ്യത്ത്‌ വർധിച്ചത്‌. ഇതേത്തുടർന്ന്‌ സർവമേഖലയിലും വില കുതിച്ചു. ചില്ലറവിപണിയിലും മൊത്തവ്യാപാരവിപണിയിലും പണപ്പെരുപ്പം കത്തിപ്പടർന്നു. മൊത്തവിപണിയിൽ 1992നുശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കായ 15.1 ശതമാനം പണപ്പെരുപ്പമാണ്‌ കഴിഞ്ഞമാസം അനുഭവപ്പെട്ടത്‌. 13 മാസമായി പണപ്പെരുപ്പം രണ്ടക്ക നിരക്കിലാണ്‌. ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളില്‍ പൊതുതിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ കനത്ത തിരിച്ചടി നേരിട്ടേക്കാം എന്ന ബിജെപിയുടെ ഉദയ്പൂര്‍ സമ്മേളനത്തിലെ വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് അല്‍പ്പമെങ്കിലും ഇന്ധനനികുതി കുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂടുന്നതിന്  ആനുപാതികമായി  സംസ്ഥാനത്തിന് അധിക നികുതി ലഭിക്കും. കുറയുമ്പോള്‍ അത്  കുറയുകയും ചെയ്യും. നിലവിലെ സാമ്പത്തിക പ്രതിസന്ധിയില്‍ ഇന്ധനനികുതി കുറച്ചത് സംസ്ഥാനത്തെ സാരമായി ബാധിക്കും. പോട്രോള്‍ വില നിയന്ത്രണം എണ്ണക്കമ്പനികള്‍ക്ക് നല്‍കിയത് യുപിഎ സര്‍ക്കാര്‍ ആണെന്നും അതിന്‍റെ പ്രത്യാഘാതങ്ങളാണ് ഇപ്പോള്‍ ജനങ്ങള്‍ അനുഭവിക്കുന്നതെന്നും ബിജെപിയും രാജ്യത്തെ ഇടതുപക്ഷ പാര്‍ട്ടികളും ചൂണ്ടിക്കാട്ടുന്നുണ്ട്.

എന്നാല്‍, യുപിഎ സര്‍ക്കാരിന്റെ കാലത്ത് 2008ല്‍ എണ്ണവില ബാരലിന് 150 ഡോളര്‍ വരെ എത്തിയിരുന്നു. അന്ന് 1,25,000 കോടി രൂപ സബ്‌സിഡി നല്‍കിയാണ് ഇന്ധനവില  യുപിഎ സര്‍ക്കാര്‍ നിയന്ത്രിച്ചത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് 2014ല്‍ അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 112 ഡോളറായിരുന്നു. അന്ന് പെട്രോള്‍ വില 74.33 രൂപയും ഡീസല്‍ വില 60.77 രൂപയും. ഇപ്പോള്‍ അസംസ്‌കൃത എണ്ണയുടെ വില 104 ഡോളര്‍ മാത്രമാണ്. പെട്രോള്‍ വില 117 രൂപയും ഡീസല്‍ വില 103 രൂപയുമായി കുതിച്ചു കയറിയത്  കേന്ദ്രം സബ്സിഡി നല്‍കുന്നില്ല എന്നതിനാലാണ് എന്നാണ് കോണ്‍ഗ്രസ് അതിനു നല്‍കുന്ന വിശദീകരണം.

Contact the author

National Desk

Recent Posts

National Desk 5 hours ago
National

അരവിന്ദ് കെജ്‌റിവാളിനെ ബിജെപിക്ക് ഭയമാണ്- ആം ആദ്മി പാര്‍ട്ടി

More
More
National Desk 9 hours ago
National

'നരേന്ദ്രമോദി എന്നെക്കുറിച്ച് തെറ്റായ കാര്യങ്ങളും അപവാദങ്ങളും പ്രചരിപ്പിക്കുന്നു'-ഉദയനിധി സ്റ്റാലിന്‍

More
More
National Desk 10 hours ago
National

തെരഞ്ഞെടുപ്പ് തോല്‍വി: കമല്‍നാഥ് മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിഞ്ഞേക്കും

More
More
Web Desk 1 day ago
National

മിഷോംഗ് ചുഴലിക്കാറ്റ്; ചെന്നൈയില്‍ കനത്ത മഴ, വിമാനത്താവളം വെളളത്തില്‍

More
More
National Desk 1 day ago
National

കോണ്‍ഗ്രസ് തിരിച്ചുവരും; ആത്മവിശ്വാസം പ്രകടിപ്പിച്ച് നേതാക്കള്‍

More
More
National Desk 2 days ago
National

സെമി പോരാട്ടത്തില്‍ 'കൈ വഴുതി' കോണ്‍ഗ്രസ്; തെലങ്കാന പിടിച്ചെടുത്തു

More
More