അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം നാലര ലക്ഷത്തിലേക്ക്; പതിനയ്യായിരത്തോളം പേര്‍ മരണപ്പെട്ടു

വാഷിംഗ്‌ടണ്‍:  അമേരിക്കയില്‍ കോവിഡ്-19 മൂലമുള്ള മരണനിരക്ക് അല്പം കുറഞ്ഞിട്ടുണ്ട്. ഏറ്റവും പുതിയ കണക്കനുസരിച്ച് 14,797 - പേര്‍ ഇതിനകം മരണപ്പെട്ടു. 4,35,160 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗികളുടെ എണ്ണവും മരണനിരക്കും ക്രമാതീതമായി കൂടിക്കൊണ്ടിരിക്കുകയാണ്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ന്യൂയോര്‍ക്കില്‍ മരണസംഖ്യ 6,688 ആയി. ഇവിടെ മാത്രം  1,51 ,171 - പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു.

1,504- പേര്‍ മരണമടഞ്ഞ ന്യൂ ജെഴ്സിയാണ് മരണ - രോഗ നിരക്കില്‍ തൊട്ടുപിറകില്‍ നില്‍ക്കുന്നത്. ഇവിടെ ഇതുവരെ 47,347 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 507 പേര്‍ മരണമടഞ്ഞ കാലിഫോര്‍ണിയയില്‍ 19,296- പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 659 - പേര്‍ മരണമടഞ്ഞ മിഷിഗണില്‍ 20,346 പേര്‍ മരണപ്പെട്ടു.ഫ്ലോറിഡ - 323, മസ്സാച്ചുസെറ്റ്സ് -423, ലൂസിയാന - 652, ഇല്ലിനോയിസ് -462, ജോര്‍ജ്ജിയ -370 എന്നിങ്ങനെയാണ് ഏറ്റവും പുതിയ മരണ നിരക്ക്. 

തലസ്ഥാനമായ വാഷിംഗ്‌ടണില്‍ ഏറ്റവും ഒടുവിലെ കണക്കനുസരിച്ച്   431 പേര്‍ മരണമടഞ്ഞിട്ടുണ്ട്. 9,342  പേര്‍ക്കാണിവിടെ  രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അമേരിക്കയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായിത്തന്നെ തുടരുകയാണ്. 

Contact the author

Web Desk

Recent Posts

International

വിലക്കയറ്റം നിയന്ത്രിച്ചില്ലെങ്കില്‍ ശ്രീലങ്കയില്‍ നടന്നത് മറ്റ് രാജ്യങ്ങളിലും ആവര്‍ത്തിക്കും- ഐ എം എഫ്

More
More
International

ടെക്‌സസിലെ സ്‌കൂളിനുനേരെ വെടിവെപ്പ്; 18 കുട്ടികളടക്കം 21 പേര്‍ കൊല്ലപ്പെട്ടു

More
More
International

യുദ്ധം അവസാനിപ്പിക്കാന്‍ പുട്ടിനുമായി ചര്‍ച്ചയ്ക്കു തയ്യാര്‍ - സെലന്‍സ്കി

More
More
International

വനിതാ മാധ്യമപ്രവര്‍ത്തകര്‍ മുഖം മറയ്ക്കണം - താലിബാന്‍

More
More
International

മക്ഡൊണാൾഡ്സ് റഷ്യ വിടുന്നു

More
More
International

കഷണ്ടിയെന്ന് വിളിക്കുന്നത് ലൈംഗികാധിക്ഷേപമായി കണക്കാക്കാമെന്ന് ബ്രിട്ടീഷ് എംപ്ലോയ്‌മെന്റ് ട്രിബ്യൂണല്‍

More
More