വിജയ് ബാബുവിനെ എന്തുവിലകൊടുത്തും സംരക്ഷിക്കും, ഷമ്മി തിലകൻ 'കോമഡി സമിതി'ക്കു മുന്നിൽ ഹാജരായേ പറ്റു- പരിഹാസവുമായി ഹരീഷ് പേരടി

ബലാത്സംഗ കേസില്‍ പ്രതിയായ വിജയ് ബാബുവിനെ സംരക്ഷിക്കുന്ന വിധത്തിലുള്ള നിലപാട് സ്വീകരിക്കുന്ന അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎ-യെ വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടി. രാജ്യം പാസ്‌പോര്‍ട്ട് റദ്ധാക്കി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചാലും വിജയ് ബാബുവിന് അമ്മയില്‍ മെമ്പര്‍ഷിപ്പുണ്ടാകും. എന്നാല്‍ മീറ്റിംങ്ങ് മൊബൈലിൽ ചിത്രികരിച്ച ഷമ്മി തിലകൻ അച്ചടക്ക സമിതിയെന്ന കോമഡി സമിതിക്കു മുന്നിൽ ഹാജരായെ പറ്റു... എന്നും അദ്ദേഹം പരിഹസിച്ചു.

ഹരീഷ് പേരടി എഴുതുന്നു:

രാജ്യം പാസ്പോർട്ട് റദ്ധാക്കി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചാലും വിജയ്ബാബുവിന് A.M.M.A യിൽ മെമ്പർഷിപ്പുണ്ടാകും... പക്ഷെ മീറ്റിംങ്ങ് മൊബൈലിൽ ചിത്രികരിച്ച ഷമ്മി തിലകൻ അച്ചടക്ക സമിതിയെന്ന കോമഡി സമിതിക്കു മുന്നിൽ ഹാജരായെ പറ്റു...കാരണം അച്ചടക്കമില്ലാതെ ഞങ്ങൾക്ക് മുന്നോട്ട് പോവാൻ പറ്റില്ല....A.M.M.A ഡാ...സംഘടന..ഡാ..ഇത് മക്കളെ രണ്ട് തട്ടിൽ നിർത്തുന്നതല്ല... തല്ലേണ്ടവരെ തല്ലിയും തലോടേണ്ടവരെ തലോടിയും വളർത്തുന്ന ആധുനിക രക്ഷാകർത്വത്തമാണ്... ഈ സംഘടനയെ ഞങ്ങൾ വിളിക്കുന്ന പേര് അമ്മയെന്നാണ്.. പേറ്റുനോവറിഞ്ഞവരും വളർത്തുനോവറിഞ്ഞവരുമായ എല്ലാ അമ്മമാരും ക്ഷമിക്കുക...?

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

National Desk 5 months ago
Me Too

വൈരമുത്തുവിനെതിരെ ലൈംഗികാരോപണവുമായി മറ്റൊരു ഗായിക കൂടി രംഗത്ത്

More
More
Web Desk 1 year ago
Me Too

വിജയ് ബാബു ശിക്ഷിക്കപ്പെടണം, എന്നും അതിജീവിതക്കൊപ്പം - ദുര്‍ഗാ കൃഷ്ണ

More
More
Web Desk 1 year ago
Me Too

പീഡനക്കേസ്; വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കി

More
More
Web Desk 1 year ago
Me Too

'കുറ്റകൃത്യങ്ങളെ കാലം മായ്ച്ചു കളയുമെന്ന് കരുതിയെങ്കില്‍ ധ്യാനിന് തെറ്റി'; വിമര്‍ശനവുമായി എന്‍ എസ് മാധവന്‍

More
More