സൗജന്യ കിറ്റുകളുടെ വിതരണം ആരംഭിച്ചു

സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ പലവ്യഞ്ജന കിറ്റുകളുടെ  വിതരണം ആരംഭിച്ചു. ഉച്ചമുതലാണ് കിറ്റുകൾ വിതരണം തുടങ്ങിയത്. ലോക്ഡൗണിന്റെ പശ്ചാത്തലത്തിലാണ് റേഷൻ കാർഡ് ഉടമകൾക്ക് സൗജന്യ കിറ്റ് വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചത്. ആദ്യഘട്ടത്തില്‍ ആദിവാസി ഊരുകളിലെ കുടുംബങ്ങള്‍ക്കാണ്  വിതരണം ചെയ്യുക. അടുത്ത ഘട്ടത്തിൽ സംസ്ഥാനത്തെ എഎവൈ കാര്‍ഡുടമകള്‍ക്ക് കിറ്റ് വിതരണം ചെയ്യും.

17 ഇന പലവ്യ‍ഞ്ജനങ്ങളാണ് കിറ്റിൽ ഉണ്ടാവുക. വിഷുവിന് മുമ്പ് 5.92 ലക്ഷം വരുന്ന മഞ്ഞകാര്‍ഡുകാര്‍ക്ക് കിറ്റ് വിതരണം പൂര്‍ത്തിയാക്കാനാണ് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പിന്റെ തീരുമാനം. ഏപ്രില്‍ 15 മുതല്‍ പിങ്ക് കാര്‍ഡുകാര്‍ക്ക്  കിറ്റുകള്‍ നല്‍കും. അതിനുശേഷം മാത്രമേ എപിഎല്‍ വിഭാഗത്തില്‍പ്പെട്ട നീല, വെള്ള കാര്‍ഡുകാര്‍ക്കുള്ള കിറ്റുകള്‍ വിതരണം ചെയ്യൂ. ഈ മാസം 30 ഓടെ  വിതരണം പൂര്‍ത്തിയാക്കും. കാർഡിൽ പേരുള്ളവർക്ക്  മാത്രമേ കിറ്റുകള്‍  കൈപ്പറ്റാനാകൂ.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More