നിങ്ങള്‍ അതിജീവിതയ്‌ക്കൊപ്പമോ അതോ അവര്‍ക്ക് വിശ്വാസം നഷ്ടപ്പെട്ട സര്‍ക്കാരിനൊപ്പമോ?- വി ടി ബല്‍റാം

അതിജീവിതയെ അപമാനിച്ചുളള എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ പരാമര്‍ശത്തിനെതിരെ കെ പി സി സി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം. അതിജീവിതയായ വനിതയെ അപമാനിക്കുന്നതാണ് ഇ പി ജയരാജന്റെ വാക്കുകളെന്ന് വി ടി ബല്‍റാം പറഞ്ഞു. തനിക്ക് നീതി നല്‍കുന്നതിനുപകരം പ്രതികള്‍ക്കനുകൂലമായി ഇവിടുത്തെ സര്‍ക്കാര്‍ സംവിധാനങ്ങളും കീഴ്‌ക്കോടതികളും ഒത്തുകളിക്കുന്നു എന്ന അതിജീവിതയുടെ ഗുരുതരമായ ആരോപണത്തിനുപിന്നില്‍ പ്രത്യേക താല്‍പ്പര്യമുണ്ടെന്ന ഇ പി ജയരാജന്റെ പരാമര്‍ശം അവര്‍ക്ക് കോടതി വഴി ലഭിക്കേണ്ട നീതിയെ തടസപ്പെടുത്തുന്നതാണെന്ന് വി ടി പറഞ്ഞു.

'കേരളത്തിലെ സര്‍ക്കാര്‍ തനിക്കൊപ്പമല്ലെന്ന് അവര്‍ തന്റെ അനുഭവങ്ങളിലൂടെ തിരിച്ചറിയുകയാണ്. അവള്‍ക്കൊപ്പം എന്ന് നാഴികയ്ക്ക് നാല്‍പ്പതുവട്ടം പോസ്റ്റിടുന്നവരോടാണ് ചോദ്യം. നിങ്ങള്‍ ഇപ്പോള്‍ ആര്‍ക്കൊപ്പമാണ്? അതിജീവിതയായ വനിതക്കൊപ്പമോ അതോ അവര്‍ക്ക് വിശ്വാസം നഷ്ടപ്പെട്ട സര്‍ക്കാരിനൊപ്പമോ'?- വി ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു. 

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം

അതിജീവിതയായ വനിതയെ അധിക്ഷേപിക്കുന്നതാണ് എൽഡിഎഫ് കൺവീനറുടെ ഈ വാക്കുകൾ. തനിക്ക് നീതി നൽകുന്നതിന് പകരം പ്രതികൾക്കനുകൂലമായി ഇവിടത്തെ സർക്കാർ സംവിധാനങ്ങളും കീഴ്ക്കോടതികളും ഒത്തുകളിക്കുന്നു എന്ന ഗുരുതരമായ ആശങ്കയുടെ അടിസ്ഥാനത്തിലാണ് അതിജീവിത നേരിട്ട് പരാതിയുമായി മേൽക്കോടതിയെ സമീപിച്ചിരിക്കുന്നത്. അതിന്റെ "പിന്നിൽ പ്രത്യേക താത്പര്യമുണ്ടെ"ന്ന് ഉന്നത സിപിഎം നേതാവ് തന്നെ ആരോപിക്കുമ്പോൾ അത് ആ സ്ത്രീയെ ഡിസ്ക്രഡിറ്റ് ചെയ്യുന്നതും അവർക്ക് കോടതി വഴി ലഭിക്കേണ്ട നീതിയെ തടസ്സപ്പെടുത്തുന്നതുമാണ്. അതിക്രൂരമായ ഒരു ക്രൈമിന്റെ ഇരയായ തനിക്ക് ഈ നാട്ടിലെ നിയമസംവിധാനത്തിലൂടെത്തന്നെ നീതി ലഭിക്കണമെന്ന ഏക താത്പര്യമല്ലാതെ മറ്റെന്ത് പ്രത്യേക താത്പര്യമാണ് ഇക്കാര്യത്തിൽ ആ വനിതക്ക് ഉണ്ടാവാൻ സാധ്യതയുള്ളത്? 

കേരളത്തിലെ സർക്കാർ തനിക്കൊപ്പമില്ലെന്ന് അതിജീവിതയായ സ്ത്രീ സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തിൽ തിരിച്ചറിയുന്നു, അതവർ കൃത്യമായി കോടതി മുമ്പാകെ തുറന്നുപറയുന്നു. ഇനി ചോദ്യം "അവൾക്കൊപ്പം", അവൾക്കൊപ്പം എന്ന് നാഴികക്ക് നാൽപ്പത് വട്ടം സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റിട്ടിരുന്നവരോടാണ്. നിങ്ങൾ ഇപ്പോൾ ആർക്കൊപ്പമാണ് ? അതിജീവിതയായ വനിതക്കൊപ്പം തന്നെയാണോ അതോ അവർക്ക് വിശ്വാസം നഷ്ടപ്പെട്ട സർക്കാരിനൊപ്പമോ?

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 2 days ago
Social Post

ഷാഫിക്ക് ഉമ്മയുണ്ട്, പക്ഷെ അവരിങ്ങനെ കളളം പറയാറില്ല ടീച്ചറേ- രാഹുല്‍ മാങ്കൂട്ടത്തില്‍

More
More
Web Desk 4 days ago
Social Post

വടകരയിലെ നുണ ബോംബ് സാംസ്‌കാരിക ഫ്രോഡുകളുടെ തലയ്ക്കകത്തിരുന്നാണ് പൊട്ടിയത്- വി ടി ബല്‍റാം

More
More
Social Post

നരകാസുര വാഴ്ച്ച അവസാനിപ്പിക്കാനുളള ആലോചനകളുടെ ആഘോഷമാണ് ഇത്തവണത്തെ വിഷു- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Shareef Sagar 2 weeks ago
Social Post

കേരളാ സ്റ്റോറി പ്രദര്‍ശിപ്പിക്കാന്‍ സഭയ്ക്ക് സ്വാതന്ത്ര്യമുണ്ട്, അതെത്ര കാലത്തേക്ക് എന്നതാണ് ചോദ്യം- ഷെരീഫ് സാഗര്‍

More
More
Web Desk 2 weeks ago
Social Post

ലീഗ് "പച്ചപ്പതാക" മാറ്റുമോ? -കെ ടി ജലീൽ

More
More
Web Desk 3 weeks ago
Social Post

'റിയാസ് മൗലവി സ്വയം കുത്തി മരിച്ചതല്ല വിജയാ... '-രാഹുല്‍ മാങ്കൂട്ടത്തില്‍

More
More