മുഖ്യമന്ത്രി ചട്ടമ്പിമാരെ വെച്ച് അതിജീവിതയെ അപമാനിക്കുകയാണ് - വി ഡി സതീശന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി ചട്ടമ്പിമാരെ ഉപയോഗിച്ച് അതിജീവിതയെ അപമാനിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇരയോടൊപ്പമാണെന്ന് പറയുന്ന സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കുന്ന രീതിയാണ് ഇപ്പോള്‍ സ്വീകരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ആക്രമിക്കപ്പെട്ട നടി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് സമയത്ത് അതിജീവിതയുടെ ഭാഗത്ത് നിന്നുമുണ്ടായ നടപടി ദുരൂഹമാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍, മന്ത്രി പി രാജീവ് എന്നിവര്‍ ആരോപിക്കുന്നത്. ഇതിനെതിരെയാണ് വി ഡി സതീശന്‍റെ പ്രതികരണം. 

തൃക്കാക്കര തെരഞ്ഞെടുപ്പും ഈ കേസും തമ്മില്‍ ഒരു ബന്ധമില്ല. ഇത് രാഷ്ട്രീയമായി കാണേണ്ട വിഷയമല്ല. അതിജീവിത തന്നെയാണ് സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ അതിജീവിതയെ പരസ്യമായി അപമാനിക്കുകയാണ്. സ്വയം പ്രതിരോധിക്കാന്‍ സാധിക്കാതെ വരുമ്പോള്‍ മുഖ്യമന്ത്രി എപ്പോഴും സ്വീകരിക്കുന്ന അതെ രീതിയാണ് ഈ കേസിലും സ്വീകരിച്ചിരിക്കുന്നത്. ഈ കേസില്‍ അല്ല ഒരു കേസിലും വെള്ളം ചേര്‍ക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചിട്ടില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ കര്‍ക്കശ നിലപാടാണ് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിസ്മയക്കും ജിഷക്കുമൊക്കെ നീതി ലഭിച്ചത് പോലെ അതിജീവിതക്കും നീതി ലഭിക്കും. എല്‍ ഡി എഫ് സര്‍ക്കാരായത് കൊണ്ടാണ് കേസില്‍ ഒരു അറസ്റ്റ് ഉണ്ടായത്. കോണ്‍ഗ്രസ് ആയിരുന്നെങ്കില്‍ എന്ത് നിലപാടാണ് സ്വീകരിക്കുകയെന്നത് എല്ലാവര്‍ക്കും അറിയാം. സ്ത്രീ സുരക്ഷക്കായി സര്‍ക്കാര്‍ ഒട്ടേറെ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Contact the author

Web Desk

Recent Posts

Web Desk 16 hours ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 18 hours ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 20 hours ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 day ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More
Web Desk 3 days ago
Keralam

മോര്‍ഫ് ചെയ്ത വീഡിയോ ഇറക്കിയെന്നല്ല, പോസ്റ്റര്‍ പ്രചരിക്കുന്നുവെന്നാണ് പറഞ്ഞത്- കെ കെ ശൈലജ

More
More