ജോ ജോസഫിന്‍റേതെന്ന പേരില്‍ അശ്ലീല വീഡിയോ പ്രചരിപ്പിച്ചതിന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അടക്കം നിരവധി പേര്‍ കസ്റ്റഡിയില്‍

കൊച്ചി: തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്റെ വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിച്ച കേസില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അറസ്റ്റില്‍. ആമയൂര്‍ മണ്ഡലം പ്രസിഡന്റ് ടി കെ ഷുക്കൂറാണ് അറസ്റ്റിലായത്. തൃക്കാക്കര പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വീഡിയോ പ്രചരിപ്പിച്ച നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുറ്റക്കാരെന്ന് തെളിഞ്ഞാല്‍ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും. ജോ ജോസഫിന്റേതെന്ന് തരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ അശ്ലീല വീഡിയോ പ്രചരിച്ചിരുന്നു. ഇതിനെതിരെ എല്‍ ഡി എഫ് നല്‍കിയ പരാതിയിലാണ് നടപടി.

ജോ ജോസഫിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി അദ്ദേഹത്തിന്റെ ഭാര്യ ദയാ പാസ്‌കല്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ജോ ജോസഫ് ക്രൂരമായ സൈബര്‍ ആക്രമണമാണ് നേരിടുന്നതെന്നും വ്യാജ വീഡിയോയാണ് പ്രചരിപ്പിക്കുന്നതെന്നും ദയ പറഞ്ഞു. 'തൃക്കാക്കരയില്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിനുപിന്നാലെ ക്രൂരമായ സൈബര്‍ ആക്രമണമാണ് ജോ ജോസഫ് നേരിടുന്നത്. അതിനൊന്നും വ്യക്തിപരമായി മറുപടി നല്‍കണമെന്ന് ആഗ്രഹിച്ചതല്ല. തെരഞ്ഞെടുപ്പ് വ്യക്തികള്‍ തമ്മിലല്ല, രാഷ്ട്രീയവും നയങ്ങളും തമ്മില്‍ വികസനം പറഞ്ഞ് ആരോഗ്യകരമായ മത്സരമാണ് എന്നാണ് ചിന്തിച്ചിരുന്നത്. എന്നാല്‍ ഇത് പരിധി വിട്ടു. എന്നോ എവിടെയോ എടുത്ത ആരുടെയോ വീഡിയോ ജോ ജോസഫിന്റേതെന്ന രീതിയില്‍ പ്രചരിപ്പിക്കുകയാണ്. ഞങ്ങളുടെ കുട്ടികള്‍ക്ക് ഇനിയും പഠിക്കണ്ടേ, അവര്‍ക്ക് ഇനിയും സ്‌കൂളില്‍ പോകണ്ടേ? തെരഞ്ഞെടുപ്പ് 31-ന് കഴിയുകയും ഒരാള്‍ ജയിക്കുകയും മറ്റൊരാള്‍ തോല്‍ക്കുകയും ചെയ്യും. എന്നാല്‍ അതിനുശേഷവും നമുക്കെല്ലാം ഈ നാട്ടില്‍ ജീവിക്കാനുളളതല്ലേ? -എന്നാണ് ദയാ പാസ്‌കല്‍ ചോദിക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ജോ ജോസഫിനെതിരെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച കേസില്‍ അറസ്റ്റിനെ സ്വാഗതം ചെയ്യുന്നുവെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ് പറഞ്ഞു. തെറ്റ് ചെയ്തവര്‍ക്കെതിരെ നടപടിയുണ്ടാകണം. അങ്ങനെ ചെയ്യാന്‍ പാടില്ലാത്തതാണ്. വ്യക്തിഹത്യ പാടില്ല. അല്ലാതെ രാഷ്ട്രീയമായി വിജയിക്കാനുളള എല്ലാ മാനങ്ങളുമുണ്ട്. എതിര്‍സ്ഥാനാര്‍ത്ഥിയെ ബഹുമാനത്തോടെ തന്നെ കാണാനാണ് ഞാന്‍ എല്ലാവരോടും പറഞ്ഞിട്ടുളളത്. ഇത് രാഷ്ട്രീയമായ പോരാട്ടമാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഒപ്പം നടക്കേണ്ടവരാണ് എന്നാണ് ഉമാ തോമസ് പ്രതികരിച്ചത്. 

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More
Web Desk 2 days ago
Keralam

മോര്‍ഫ് ചെയ്ത വീഡിയോ ഇറക്കിയെന്നല്ല, പോസ്റ്റര്‍ പ്രചരിക്കുന്നുവെന്നാണ് പറഞ്ഞത്- കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

യുഡിഎഫിനായി വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന ആരോപണം നിഷേധിച്ച് ബിജു രമേശ്

More
More
Web Desk 3 days ago
Keralam

മുഖ്യമന്ത്രി മോദി ഭയം കൊണ്ടാണ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്നത്- കെ സി വേണുഗോപാല്‍

More
More
Web Desk 3 days ago
Keralam

കല്യാശ്ശേരിയിൽ സിപിഎം പ്രവര്‍ത്തകൻ ചെയ്ത കള്ളവോട്ട് അസാധുവാക്കുമെന്ന് കലക്ടർ

More
More