അതിജീവനത്തിന്‍റെ കഥയുമായി ഭാവന; 'ദി സര്‍വൈവല്‍' ടീസര്‍ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍

 കൊച്ചി: ഭാവന നായികയായി എത്തുന്ന ഹ്രസ്വചിത്രം 'ദി സര്‍വൈവലി'ന്‍റെ ടീസര്‍ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍. നീണ്ട നാളത്തെ ഇടവേളക്ക് ശേഷമാണ് ഭാവന മലയാള സിനിമയിലേക്ക് തിരികെയെത്തുന്നത്. അതിജീവനത്തിന്റെ സാധ്യതകള്‍ മുന്‍നിര്‍ത്തിയുള്ള സ്ത്രീപക്ഷ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് മാധ്യമ പ്രവര്‍ത്തകനായ എന്‍ എസ് രജീഷാണ്. സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച ടീസറിന് വളരെ മികച്ച സ്വീകരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. പഞ്ചിങ് പാഡില്‍ കഠിനമായി വ്യായാമം ചെയ്യുന്ന ഭാവനയുടെ ദൃശ്യങ്ങളാണ് ടീസറില്‍ ഉള്ളത്. പോരാട്ടത്തിന്‍റെ പാതയില്‍ കൈകോര്‍ക്കാമെന്ന ആഹ്വാനവും ചിത്രം നല്‍കുന്നു. മൈക്രോ ചെക്ക് ആണ് നിർമാതാക്കൾ. ചിത്രം ഉടൻ റിലീസ് ചെയ്യുമെന്നും ചിത്രത്തിന്‍റെ വര്‍ക്കുകള്‍ എല്ലാം പൂര്‍ത്തിയായെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. 

അതേസമയം, ന്റിക്കാക്കക്കൊരു പ്രേമോണ്ടാർന്ന്' എന്ന ചിത്രത്തില്‍ മുഴു നീള ചിത്രമാണ് പുറത്തിറങ്ങാനിരിക്കുന്ന ഭാവനയുടെ ചിത്രം. ഈ സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഷറഫുദ്ദീനും ഭാവനയുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആദില്‍ മൈമുനാഥ് അഷ്‌റഫാണ് സിനിമ സംവിധാനം ചെയ്യുന്നത്. ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറലില്‍ റെനീഷ് അബ്ദുള്‍ ഖാദറാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവിധായകന്‍ ആദില്‍ അഷ്‌റഫ് തന്നെയാണ് ചിത്രത്തിന്റെ രചനയും എഡിറ്റിംഗും നിര്‍വഹിക്കുന്നത്.  2017-ല്‍ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രം ആദം ജോണാണ് ഭാവന മലയാളത്തില്‍ അവസാനമായി അഭിനയിച്ച ചിത്രം. കന്നഡ, മിഴ് ഭാഷകളില്‍ താരം സജീവമാണ്.

Contact the author

Web Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 2 weeks ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More