സഹിഷ്ണുത എന്ന വാക്ക് ഇന്ത്യ മറന്നുകഴിഞ്ഞു- കമല്‍ ഹാസന്‍

ചെന്നൈ: വരാനിരിക്കുന്ന 'വിക്രം' എന്ന സിനിമയിലെ 'പത്തലെ പത്തലെ' എന്ന ഗാനം വിവാദമായതില്‍ പ്രതികരണവുമായി നടന്‍ കമല്‍ ഹാസന്‍. 'ഒന്‍ട്രിയം എന്നാല്‍ അതിന് പല അര്‍ത്ഥങ്ങളുമുണ്ടാകും. എന്തുകൊണ്ടാണ് ആ ഗാനം ഉപയോഗിച്ചതെന്ന് അറിയണമെങ്കില്‍ സിനിമ കാണണം. സിനിമയ്ക്ക് ആ പാട്ട് അനുയോജ്യമാണ്. ഞാന്‍ ഒരു സിനിമാക്കാരനും രാഷ്ട്രീയ പ്രവര്‍ത്തകനുമാണ്. അതുകൊണ്ടുതന്നെ എനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ മാത്രമാണ് ഞാന്‍ ചെയ്യുക. സഹിഷ്ണുത എന്ന വാക്കുതന്നെ ഇന്ത്യ മറന്നിരിക്കുന്നു. വിമര്‍ശനം എന്ന വാക്കും നാം മറന്നുകൊണ്ടിരിക്കുകയാണ്. ഇന്ന് ഒന്നിനെയും വിമര്‍ശിക്കാന്‍ പാടില്ല. എന്നാല്‍ ഞാന്‍ പക്ഷേ അങ്ങനെയല്ല. ഞാന്‍ ചെയ്യുന്ന ഓരോ കാര്യത്തിലും വിമര്‍ശനങ്ങള്‍ പ്രതീക്ഷിക്കാറുണ്ട്. വിമര്‍ശനങ്ങള്‍ ശരിയാണെന്ന് തോന്നിയാല്‍ തെറ്റ് തിരുത്തുന്നതിന് യാതൊരു മടിയുമില്ല'-കമല്‍ ഹാസന്‍ പറഞ്ഞു.

'ഏത് പാര്‍ട്ടിയായാലും എല്ലാ സര്‍ക്കാരുകളും വിമര്‍ശിക്കപ്പെടണം. അഭിപ്രായങ്ങളും വിമര്‍ശനങ്ങളും ഉണ്ടായിക്കൊണ്ടിരിക്കണം. അതാണ് ജനാധിപത്യം. എല്ലാ സര്‍ക്കാരുകളും വിമര്‍ശനത്തെ ഉള്‍ക്കൊളളാന്‍ പഠിക്കണം. അസഹിഷ്ണുത കാണിക്കരുത്. വിമര്‍ശനങ്ങളും എതിര്‍ശബ്ദങ്ങളും വരുമ്പോള്‍ അവയെ അടിച്ചമര്‍ത്താനല്ല, ആ പറയുന്നവയില്‍ ന്യായമുണ്ടോ എന്ന് നോക്കാനാണ് സര്‍ക്കാരുകള്‍ ശ്രമിക്കേണ്ടത്'- കമല്‍ ഹാസന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'പത്തലെ പത്തലെ' എന്നുതുടങ്ങുന്ന ഗാനം കേന്ദ്ര സര്‍ക്കാരിനെ അപമാനിക്കുന്നതാണ് എന്നാരോപിച്ച് ബിജെപി രംഗത്തെത്തിയതോടെയാണ്  'വിക്രം' എന്ന കമല്‍ ഹസ്സന്‍ ചിത്രം വിവാദത്തിലായത്. 'മക്കള്‍ നീതി മയ്യ'ത്തിന്റെ രാഷ്ട്രീയമാണ് പാട്ടിലൂടെ പറയുന്നതെന്ന ആക്ഷേപവും ഉയര്‍ന്നു. കേന്ദ്ര സര്‍ക്കാര്‍ ഉണ്ടെങ്കിലും തമിഴര്‍ക്ക് ഒന്നും കിട്ടുന്നില്ലെന്നും താക്കോല്‍ കള്ളന്റെ കയ്യിലാണെന്നും  ഖജനാവില്‍ പണമില്ലെന്നും രോഗങ്ങളെ പിടിച്ചു കെട്ടുന്നതില്‍ ഭരണകൂടം പരാജയമാണെന്നുമൊക്കെ പാട്ടില്‍ പറയുന്നുണ്ട്. പാട്ട് ഇതിനോടകം രാഷ്ട്രീയ ചര്‍ച്ചയായി കഴിഞ്ഞു. പാട്ടിലൂടെ തമിഴരെ പാട്ടിലാക്കി കേന്ദ്രത്തിനെതിരെ തിരിക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമാണ് 'വിക്രം' എന്നാണ് ബിജെപി ആരോപിക്കുന്നത്. 

ലോകേഷ് കനകരാജ് ആണ് വിക്രം സംവിധാനം ചെയ്യുന്നത്. 'പത്തലെ പത്തലെ' എന്നുതുടങ്ങുന്ന ഗാനത്തിന് വരികളെഴുതിയതും പാടിയതും കമല്‍ഹാസൻ തന്നെയാണ്. അനിരുദ്ധ് രവിചന്ദ്രനാണ് സംഗീതം. 'വിക്ര'ത്തിന്റെ ഓഡിയോ റൈറ്റ്സ് വന്‍ തുകയ്ക്കാണ് സോണി മ്യൂസിക് സ്വന്തമാക്കിയത്. ചിത്രം മലയാളി സാന്നിധ്യം കൊണ്ടും ശ്രദ്ധേയമാണ്. ഫഹദ് ഫാസില്‍, കാളിദാസ് ജയറാം, ചെമ്പന്‍ വിനോദ് ജോസ്, നരേന്‍ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. റിലീസിന് മുന്നേ തന്നെ ചിത്രം ഒടിടി റൈറ്റ്സിലൂടെ നൂറു കോടി ക്ലബ്ബിൽ കയറിയിരുന്നു.  ജൂൺ 3-നാണ് വിക്രം തിയേറ്ററുകളിലെത്തുന്നത്.

Contact the author

National Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More