ജോ ജോസഫിനെതിരെയുള്ള വ്യാജ വീഡിയോക്ക് പിന്നില്‍ സുധാകരന്‍റെയും സതീശന്‍റെയും ഫാന്‍സ്‌ - എം സ്വരാജ്

കൊച്ചി: എല്‍ ഡി എഫ് സ്ഥാനാര്‍ഥി ജോ ജോസഫിനെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ചത് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍റെയും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെയും ഫാന്‍സാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്. രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനും അധിക്ഷേപിക്കാനും കോണ്‍ഗ്രസ് എല്ലാ വഴികളും സ്വീകരിക്കും. അതിന്‍റെ ഉദാഹരണമാണ് വ്യാജ വിഡിയോ പ്രചരിപ്പിച്ചതെന്നും എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സൈബര്‍ ക്രിമിനല്‍ സംഘത്തെ പോഷക സംഘടനയെന്ന പോലെയാണ് കോണ്‍ഗ്രസ് പ്രോത്സാഹിപ്പിക്കുന്നതെന്നും എം സ്വരാജ് കൂട്ടിച്ചേര്‍ത്തു. വ്യാജ വിഡിയോ പ്രചരിപ്പിച്ച പാലക്കാട് മുന്‍ മണ്ഡലം പ്രസിഡന്‍റ് ഷുക്കൂര്‍ പാര്‍ട്ടി നേതൃത്വത്തിന്‍റെ നിര്‍ദ്ദേശം അനുസരിച്ച് പ്രവര്‍ത്തിക്കുകയായിരുന്നെന്നും എം സ്വരാജ് ആരോപിച്ചു.

ഒരു മന്ത്രിയുടെ ഭാര്യ വിവാഹ ചടങ്ങില്‍ പങ്കെടുത്ത ചിത്രത്തില്‍ അവരുടെ ചിത്രം മാറ്റി ഒരു കേസില്‍ അകപ്പെട്ട സ്ത്രീയുടെ ചിത്രം മോര്‍ഫ് ചെയ്ത് വച്ചു. ഇത് ചെയ്തത് കോണ്‍ഗ്രസിന്‍റെ ഡി സി സി പ്രസിഡന്റ് ആയിരുന്നു. അതെ രീതിയാണ് കോണ്‍ഗ്രസ് ഇപ്പോഴും ഉപയോഗിക്കുന്നതെന്നും എം സ്വരാജ് കുറ്റപ്പെടുത്തി. അതേസമയം, കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഇതുവരെ കേട്ട് കേള്‍വി പോലുമില്ലാത്ത കാര്യങ്ങളാണ് ജയത്തിനായി കോണ്‍ഗ്രസ് ഇപ്പോള്‍ ചെയ്യുന്നതെന്നും ഇത്തരം പ്രവര്‍ത്തികള്‍ക്ക് തൃക്കാക്കര തെരഞ്ഞെടുപ്പിലൂടെ ജനങ്ങള്‍ മറുപടി നല്‍കുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജോ ജോസഫിനെതിരെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച കേസില്‍ അറസ്റ്റിനെ സ്വാഗതം ചെയ്യുന്നുവെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ് രാവിലെ പറഞ്ഞിരുന്നു. തെറ്റ് ചെയ്തവര്‍ക്കെതിരെ നടപടിയുണ്ടാകണമെന്നും അവര്‍ ആവശ്യപ്പെട്ടു. അതേസമയം, വ്യാജ വീഡിയോ പ്രചാരണത്തില്‍ അറസ്റ്റിലായ ഷുക്കൂറിനെ കൂടാതെ സംഭവത്തില്‍ ഉള്‍പ്പെട്ട മൂന്ന് പേര്‍ നിരീക്ഷണത്തിലാണെന്ന് കമ്മീഷ്ണര്‍ അറിയിച്ചു. 

Contact the author

Web Desk

Recent Posts

Web Desk 11 hours ago
Keralam

സ്ഥാനമുണ്ടെങ്കിലും ഇല്ലെങ്കിലും അവസാന ശ്വാസംവരെ കോണ്‍ഗ്രസിനുവേണ്ടി പോരാടും- രമേശ് ചെന്നിത്തല

More
More
Web Desk 13 hours ago
Keralam

മോഹന്‍ലാലിനോട് 9 ചോദ്യങ്ങളുമായി കെ ബി ഗണേഷ് കുമാര്‍

More
More
Web Desk 15 hours ago
Keralam

ഷാഫി പറമ്പിലുള്‍പ്പെടെയുളള നേതാക്കള്‍ ഷോ കാണിക്കുന്നു; യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ക്യാംപില്‍ വിമര്‍ശനം

More
More
Web Desk 16 hours ago
Keralam

ഇ ഡിയെക്കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന ബിജെപിയെ ന്യായികരിക്കുന്നതിന് തുല്യം - എസ് രാമചന്ദ്രപിള്ള

More
More
Web Desk 18 hours ago
Keralam

സ്വര്‍ണ്ണക്കടത്തുകേസില്‍ ഇ ഡി മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യംചെയ്യാത്തത് സിപിഎം-ബിജെപി ധാരണയുളളതുകൊണ്ട്- രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
Keralam

താജ്മഹല്‍ സ്ഥിതിചെയ്യുന്ന സ്ഥലത്ത് ക്ഷേത്രമുണ്ടായിരുന്നില്ലെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ

More
More