ജോ ജോസഫിനെതിരായ അശ്ലീല വീഡിയോ മന:പൂര്‍വ്വം സൃഷ്ടിച്ചത്- വി ഡി സതീശന്‍

കൊച്ചി: തൃക്കാക്കരയിലെ ഇടത് മുന്നണി സ്ഥാനാര്‍ഥി ഡോ. ജോ ജോസഫിന്‍റെത് എന്ന രീതിയില്‍ പ്രചരിക്കുന്ന അശ്ലീല വീഡിയോ മനപൂര്‍വ്വം സൃഷ്ടിച്ചെടുത്തതാണ് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനും വ്യാജ വീഡിയോയുമായി ബന്ധമില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ വൈകാരികമായ ഒരു വിഷയം ഉണ്ടാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമാണ് അശ്ലീല വീഡിയോ എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അശ്ലീല വീഡിയോ പ്രചരിപ്പിച്ചതില്‍ ഐക്യജനാധിപത്യ മുന്നണിക്ക്‌ യാതൊരു പങ്കുമില്ല. വീഡിയോ പ്രചരിപ്പിച്ചവരെയല്ല, അത് സാമൂഹ്യമാധ്യമങ്ങളില്‍ അപ് ലോഡ് ചെയ്തവരെയാണ് പിടികൂടേണ്ടത്. അങ്ങിനെ പിടികൂടാന്‍ ശ്രമിച്ചാല്‍ വാദി പ്രതിയാകുമെന്നും വി ഡി സതീശന്‍ പറഞ്ഞു. സൈബര്‍ ആക്രമണം ഏറ്റവും കൂടുതല്‍ നടത്തിയത് സിപിഎമ്മാണ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കുടുംബവും എത്രയോ വട്ടം അപമാനിക്കപ്പെട്ടിട്ടുണ്ട്. വനിതാ മാധ്യമ പ്രവര്‍ത്തകരെയും സിപിഎം സൈബര്‍ സംഘങ്ങള്‍ വെട്ടയാടിയിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. എന്നാല്‍ ഇത്തരം ആളുകള്‍ക്കെതിരെ എന്തെങ്കിലും നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ മുതിര്‍ന്നിട്ടുണ്ടോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 2 days ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 2 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 3 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 3 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 4 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More