ഫാറൂഖ് അബ്ദുള്ളക്കെതിരെ ഇ ഡി സമന്‍സ് അയച്ചു

ശ്രീനഗര്‍: സ്വത്തുക്കള്‍ കണ്ടുകെട്ടിയതിനു പിന്നാലെ, ജമ്മുകാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുള്ളക്ക് എന്ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സമന്‍സ് അയച്ചു. ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷനു (ജെ കെ സി എ) മായി ബന്ധപ്പെട്ട് നടന്ന അഴിമതി കേസിലാണ് നടപടി. ഈ മാസം (മാര്‍ച്ച്) 31-ന് ഡല്‍ഹിയിലെ ഇ ഡി ഓഫീസില്‍ ഹാജരാകാനാണ് ഫാറൂഖ് അബ്ദുള്ളയോട് ആവശ്യപ്പെട്ടിരിക്കുന്നത്. 

കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം എടുത്ത കേസില്‍ കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഫാറൂഖ് അബ്ദുള്ളയുടെ സ്വത്തുക്കള്‍ ഫെഡറല്‍ ഏജന്‍സി കണ്ടുകെട്ടിയത്. ഏകദേശം 12 കോടിയോളം രൂപ വിലമതിക്കുന്ന സ്വത്തുവകകളാണ്  താല്‍ക്കാലികമായി കണ്ടുകെട്ടിയത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഗുപ്കര്‍ റോഡ്, കതിപോര, സുന്‍ജ്വാന്‍ എന്നിവിടങ്ങളിലെ വീടുകളും ശ്രീനഗറിലെ റെസിഡന്‍സി റോഡ് ഏരിയയിലുളള വാണിജ്യ കെട്ടിടങ്ങളും കേന്ദ്രഭരണ പ്രദേശത്തെ 4 വ്യത്യസ്ത സ്ഥലങ്ങളിലായുളള ഭൂമിയുമുള്‍പ്പെടെയുളള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. 2001 മുതല്‍ 2012 വരെ ജെ കെ സി എ പ്രഡിന്റായിരുന്നു ഫാറൂഖ് അബ്ദുളള. ഇക്കാലയളവില്‍ പദവി ദുരുപയോഗം ചെയ്യുകയും ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡില്‍ അനധികൃത നിയമനം നടത്തുകയും ചെയ്ത് ബിസിസി ഐ സ്‌പോണ്‍സര്‍ ചെയ്ത ഫണ്ട് വെളിപ്പിക്കുകയും ചെയ്തു എന്നാണ് ഫാറൂഖ് അബ്ദുളളക്കെതിരായ ആരോപണം.

Contact the author

National Desk

Recent Posts

National Desk 16 hours ago
National

രാജ്യത്തെ ഭിന്നിപ്പിക്കുന്നവയിലല്ല, ഒന്നിപ്പിക്കുന്ന വിഷയങ്ങളിലാണ് ജനങ്ങള്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടത്- ചീഫ് ജസ്റ്റിസ് എന്‍ വി രമണ

More
More
National Desk 16 hours ago
National

പുലിറ്റ്‌സർ ജേതാവായ കശ്മീരി ഫോട്ടോ ജേർണലിസ്റ്റ് സന്ന ഇർഷാദ് മട്ടൂവിന് വിദേശ യാത്ര വിലക്ക്; കാരണം വ്യക്തമാക്കാതെ കേന്ദ്രസര്‍ക്കാര്‍

More
More
National Desk 16 hours ago
National

ടീസ്റ്റ സെതല്‍വാദും ശ്രീകുമാറും റിമാന്‍ഡില്‍

More
More
Natinal Desk 18 hours ago
National

രാഷ്‌ട്രപതി തെരഞ്ഞെടുപ്പ്; മത്സരം വ്യക്തികള്‍ തമ്മിലല്ല, ആശയങ്ങള്‍ തമ്മില്‍ - യശ്വന്ത് സിന്‍ഹ

More
More
National Desk 1 day ago
National

ബുള്‍ഡോസര്‍ രാജ്: ജാവേദ്‌ മുഹമ്മദിന്‍റെ വീട് പൊളിച്ചത് അയല്‍ക്കാരുടെ പരാതിയെ തുടര്‍ന്നെന്ന് യു പി സര്‍ക്കാര്‍ കോടതിയില്‍

More
More
National Desk 1 day ago
National

മാധ്യമപ്രവര്‍ത്തകന്‍ മുഹമ്മദ് സുബൈറിനെ ജയിലില്‍ അടച്ചു; ജാമ്യഹര്‍ജി തള്ളി

More
More