ദിലീഷ് പോത്തന്‍ സംവിധായകന്‍; രേവതിയും ബിജു മേനോനും ജോജുവും മികച്ച അഭിനേതാക്കള്‍

തിരുവനന്തപുരം: മലയാളത്തിലെ 2021- ലെ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച സംവിധായകനായി ദിലീഷ് പോത്തന്‍ (ജോജി) തെരഞ്ഞെടുക്കപ്പെട്ടു. മികച്ച നടനുള്ള പുരസ്കാരം രണ്ടു പേര്‍ പങ്കിട്ടു. ബിജു മേനോന്‍ (ആര്‍ക്കറിയാം), ജോജു (തുറമുഖം, മധുരം, നായാട്ട്) എന്നിവരാണ് മികച്ച നടന്മാര്‍. രേവതിയാണ് മികച്ച നടി. 142 സിനിമകളാണ് അന്‍പത്തിരണ്ടാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ക്കായി പരിഗണിച്ചത്. ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തര്‍ മിര്‍സ അധ്യക്ഷനായ ജൂറി മികച്ച ചിത്രമായി കൃഷ്ണാന്ത്‌ സംവിധാനം ചെയ്ത 'ആവാസവ്യൂഹം' തെരഞ്ഞെടുത്തു.  

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരം കൃഷാന്തിനും മികച്ച തിരക്കഥാകൃത്തിനുള്ള (അഡാപ്റ്റേഷന്‍) പുരസ്കാരം ശ്യാം പുഷ്ക്കരനും (ജോജി) ലഭിച്ചു. മധു നീലകണ്ഠന്‍ ആണ് മികച്ച കാമറാമാന്‍ (ചുരുളി). കഥ- ഷാഹിന്‍ കബീര്‍, എഡിറ്റര്‍- ആന്‍ഡ്രൂ ഡിക്രൂസ് (മിന്നല്‍ മുരളി), കുട്ടികളുടെ ചിത്രം -കാടകം (സംവിധാനം-സഹില്‍ രവീന്ദ്രന്‍), സ്വഭാവ നടന്‍- സുമേഷ് മൂര്‍ (കള), സ്വഭാവ നടി- ഉണ്ണിമായ(ജോജി), മികച്ച ഗായകന്‍ പ്രദീപ് (മിന്നല്‍ മുരളി എന്ന സിനിമയിലെ ഗാനം), മികച്ച ഗായിക സിത്താര കൃഷ്ണകുമാര്‍ ‘കാണക്കാണെ’ എന്ന ചിത്രത്തിലെ ഗാനം). വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ‘ഹൃദയം’ മികച്ച ജനപ്രിയ സിനിമയ്ക്കുള്ള അവാര്‍ഡ് സ്വന്തമാക്കി.

Contact the author

Web Desk

Recent Posts

Web Desk 14 hours ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 1 day ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 2 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 3 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 3 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More