പെണ്‍ ഭ്രൂണഹത്യ നടത്തുന്ന സംഘം പിടിയില്‍

ബുവനേശ്വര്‍: ഒഡീഷയില്‍ പെണ്‍ ഭ്രൂണഹത്യ നടത്തുന്ന സംഘം പിടിയില്‍. ലിംഗ നിര്‍ണയം നടത്തി ഗര്‍ഭാവസ്ഥയിലുളള പെണ്‍കുഞ്ഞുങ്ങളെ കൊല്ലുന്ന സംഘമാണ് ബെര്‍ഹാംപൂരില്‍ പിടിയിലായത്. സംഘത്തിലെ മുഖ്യപ്രതിയടക്കം 13 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മുഖ്യപ്രതിയായ ദുര്‍ഗാ പ്രസാദ് നായക്, ബന്ധുക്കളായ ഹരി ദലായ്, അക്ഷയ് ദലായ് എന്നിവര്‍ക്കൊപ്പം കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ലിംഗ നിര്‍ണയവും പെണ്‍ഭ്രൂണഹത്യയും നടത്തിവരികയായിരുന്നു. രഹസ്യ വിവരത്തെത്തുടര്‍ന്ന് പൊലീസ് റെയ്ഡ് നടത്താനെത്തിയപ്പോള്‍ ലാബില്‍ പതിനൊന്ന് സ്ത്രീകള്‍ പരിശോധനയ്‌ക്കെത്തിയിരുന്നു. സംഭവത്തില്‍ ആശുപത്രി, ലാബ് ഉടമകള്‍ക്കും പങ്കുളളതായി പൊലീസ് കണ്ടെത്തി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ലാബില്‍നിന്ന് പോര്‍ട്ടബിള്‍ അള്‍ട്രാ സൗണ്ട് സ്കാനിംഗ് യന്ത്രവും മരുന്നുകളും ഉള്‍പ്പെടെ കണ്ടെടുത്തു. 2005-ല്‍ രാജ്യത്ത് നിരോധിച്ച യന്ത്രമാണ് കണ്ടെടുത്തത്. ദുര്‍ഗാ പ്രസാദ് നായക്കിന്റെ ലാബിനുപിന്നില്‍ വലിയ മാഫിയാ ശൃംഖല തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പൊലീസ് നിഗമനം. ആശാ വര്‍ക്കര്‍മാര്‍ വഴിയാണ് ഗര്‍ഭിണികളെ ഇവരുടെ ക്ലിനിക്കിലെത്തിച്ചിരുന്നത്. ഗര്‍ഭിണികളായ സ്ത്രീകളെ അള്‍ട്രാ സൗണ്ട് സ്‌കാനിംഗിനുള്‍പ്പെടെ വിധേയരാക്കിയാണ് ഭ്രൂണത്തിന്റെ ലിംഗനിര്‍ണ്ണയം നടത്തിയിരുന്നത്. പരിശോധനയില്‍ പെണ്‍കുട്ടിയാണെന്ന് കണ്ടെത്തിയാല്‍ ഗര്‍ഭഛിദ്രം നടത്താനുളള സംവിധാനം ക്ലിനിക്കില്‍ ഒരുക്കിയിരുന്നതായി പൊലീസ് കണ്ടെത്തി. ഗര്‍ഭിണികളെ ക്ലിനിക്കില്‍ എത്തിക്കുന്നതിന് ആശാ വര്‍ക്കര്‍മാര്‍ക്ക് കമ്മീഷന്‍ നല്‍കിയിരുന്നതായും പൊലീസ് പറഞ്ഞു. 

Contact the author

National Desk

Recent Posts

National Desk 16 hours ago
National

സുരേഷ് ഗോപിയുടെ നിയമനം സ്ഥാപനത്തിന്റെ കീര്‍ത്തി നഷ്ടപ്പെടുത്തും- സത്യജിത് റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സ്റ്റുഡന്റ്‌സ് യൂണിയന്‍

More
More
National Desk 1 day ago
National

പുതിയ പാര്‍ലമെന്റിലേക്ക് രാഷ്ട്രപതിയെ ക്ഷണിക്കാത്തത് അവര്‍ ആദിവാസിയും വിധവയും ആയതുകൊണ്ട്- ഉദയനിധി സ്റ്റാലിന്‍

More
More
National Desk 2 days ago
National

സനാതന ധർമ്മം ഇല്ലാതായാൽ തൊട്ടുകൂടായ്മയും ഇല്ലാതാവും- ഉദയനിധി സ്റ്റാലിൻ

More
More
National Desk 2 days ago
National

വനിതാ സംവരണത്തില്‍ ഒബിസി ഉപസംവരണം വേണം- സോണിയാ ഗാന്ധി

More
More
National Desk 2 days ago
National

എംപിമാര്‍ക്ക് വിതരണം ചെയ്ത ഭരണഘടനയില്‍ മതേതരത്വവും സോഷ്യലിസവുമില്ല- അധീര്‍ രഞ്ജന്‍ ചൗധരി

More
More
National Desk 3 days ago
National

നാളെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും ഇന്ത്യ സഖ്യം സജ്ജമാണെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ

More
More