താജ്മഹലിനുളളില്‍ മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റാണ് അവര്‍ തിരയുന്നത്- അസസുദ്ദീന്‍ ഒവൈസി

ഡൽഹി: താജ്മഹലിനുളളിലെ പൂട്ടിയിട്ട മുറികൾ തുറന്നുപരിശോധിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ഹർജി നൽകിയതിൽ പ്രതികരണവുമായി ലോക്‌സഭാ എംപിയും എ ഐ എം ഐ എം പ്രസിഡന്റുമായ അസസുദ്ദീൻ ഒവൈസി. താജ് മഹലിനുളളിൽ ബിജെപിക്കാർ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദത്തിനായി തിരയുകയാണ് എന്നാണ് ഒവൈസി പറഞ്ഞത്. മഹാരാഷ്ട്രയിലെ ബിവാണ്ടിയിൽ നടന്ന പൊതുപരിപാടിയിലായിരുന്നു ഒവൈസിയുടെ പ്രതികരണം. 

'മുഗൾ രാജാക്കന്മാർ ഇന്ത്യക്കാരല്ലെന്നും അവരെല്ലാം ഇന്ത്യയിലേക്ക് കടന്നുവന്നവരാണെന്നുമാണ് ബിജെപി പ്രചരിപ്പിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പലായനം ചെയ്തുതന്നെയാണ് ആളുകൾ ജീവിച്ചിട്ടുളളത്. അങ്ങനെ  നോക്കുകയാണെങ്കിൽ ദ്രാവിഡരും ആദിവാസികളും മാത്രമാണ് യഥാർത്ഥ ഇന്ത്യക്കാർ'- ഒവൈസി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'ഇന്ത്യ എന്റേതല്ല, താക്കറെയുടേതല്ല, മോദിയുടേതോ അമിത് ഷായുടേതോ അല്ല. ഇന്ത്യ ആരുടെയെങ്കിലും സ്വന്തമാണെങ്കിൽ അത് ദ്രാവിഡരുടെയും ആദിവാസികളുടേയുമാണ്. ബിജെപിയും ആർഎസ്എസുമെല്ലാം മുഗളന്മാർക്ക് ശേഷം ഉണ്ടായവരാണ്. യഥാർത്ഥത്തിൽ ആഫ്രിക്കയിൽനിന്നും മധ്യേഷയിൽനിന്നും ഇറാനിൽനിന്നും ആളുകൾ കുടിയേറിയാണ് ഇന്ത്യയിൽ ജനങ്ങളുണ്ടായത്'- അദ്ദേഹം കൂട്ടിച്ചേർത്തു. 

Contact the author

National Desk

Recent Posts

National Desk 19 hours ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More
National Desk 23 hours ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

More
More
National Desk 1 day ago
National

ജയിലില്‍ വെച്ച് കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നു- സുനിത കെജ്രിവാള്‍

More
More
National Desk 1 day ago
National

വിദ്വേഷ പ്രസംഗം; നരേന്ദ്രമോദിക്കെതിരെ കോണ്‍ഗ്രസും സിപിഎമ്മും പരാതി നല്‍കും

More
More
National Desk 1 day ago
National

ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാല്‍ സിഎഎയും അഗ്നിവീര്‍ പദ്ധതിയും റദ്ദാക്കും- പി ചിദംബരം

More
More
National Desk 1 day ago
National

മണിപ്പൂരിലെ 11 ബൂത്തുകളില്‍ റീപോളിംഗ് ഏപ്രില്‍ 22-ന്

More
More