കർണാടകയും ലോക്ഡൗൺ നീട്ടിയേക്കും

കർണാടകയിൽ   ഏപ്രിൽ അവസാനം വരെ ലോക്ക്ഡൗൺ നീട്ടാൻ സാധ്യതയുണ്ടെന്ന് കർണാടക മുഖ്യമന്ത്രി യെ​ദ്യൂരപ്പ  ഇക്കാര്യത്തിൽ സംസ്ഥാനത്ത് എല്ലാവർക്കും ഒരേ അഭിപ്രായമാണെന്നു അദ്ദേഹം വ്യക്തമാക്കി.  പ്രധാനമന്ത്രിയുമായി സംസാരിച്ച ശേഷം അന്തിമ തീരുമാനം ഉണ്ടാകുമെന്നും യെദ്യൂരപ്പ പറഞ്ഞു. ഏപ്രില്‍ 30 വരെ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ തുടരാനാണ് സാധ്യത.

കൊവിഡ് ബാധിക്കാത്ത ജില്ലകളിൽ ലോക്ഡൗൺ പിൻവലിക്കാം എന്നും മറ്റ് ജില്ലകളിൽ തുടരണമെന്നും സർക്കാർ നിയോ​ഗിച്ച ടാസ്ക് ഫോഴ്സ് നിർദ്ദേശിച്ചിരുന്നു. ലോക്ഡൗൺ അവസാനിച്ചതിനു ശേഷമുള്ള കാര്യങ്ങള്‍ തീരുമാനിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ നിയമിച്ച കര്‍മസമിതിയാണ് നിർദ്ദേശം മുന്നുട്ട് വെച്ചത്. സമിതി റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം പ്രത്യേക മന്ത്രിസഭായോഗം ചേർന്നു. ലോക്ക്ഡൗണ്‍ തുടരണമെന്ന് യോഗത്തില്‍ മന്ത്രിമാര്‍ അഭിപ്രായപ്പെട്ടു.

നേരത്തെ ഒഡീഷ  ലോക്ക്ഡൗണ്‍ നീട്ടിയിരുന്നു.  ഒഡിഷയില്‍ ലോക്ക് ഡൌണ്‍ നിയന്ത്രണങ്ങള്‍ ഈ മാസം 30 വരെ തുടരാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിന്‍റെ ഭാഗമായി എല്ലാവിധ തീവണ്ടി ഗതാഗതവും, അന്തര്‍ സംസ്ഥാന യാത്രാ സര്‍വീസുകളും നിര്‍ത്തിവെക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ഒഡിഷ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അടുത്ത മാസം (ജൂണ്‍) 17 വരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നൂറ്റാണ്ടില്‍ മനുഷ്യന്‍ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് കൊറോണ വൈറസ്.അത് മനസ്സിലാക്കാനും ഐക്യത്തോടെ നേരിടാനും എല്ലാവരും തയാറാകണമെന്ന് ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് ജനങ്ങളോട് ആവശ്യപ്പെട്ടു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More