അഭിലാഷ് ചെരിപ്പിടാറില്ല; സംഘപരിവാറിനെതിരെ സന്ധിയില്ലാ സമരവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ്

കൊച്ചി: കഴിഞ്ഞ നാലുവര്‍ഷമായി തൃശൂര്‍ ചിറ്റപ്പളളി സ്വദേശിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ അഭിലാഷ് പ്രഭാകര്‍ ചെരുപ്പിടാറില്ല. തീവ്ര ഹിന്ദുത്വ ആശയങ്ങള്‍ക്കും സംഘപരിവാറിനുമെതിരായ സന്ധിയില്ലാത്ത സമരത്തിന്റെ ഭാഗമായാണ് അഭിലാഷ് ചെരുപ്പ് ഉപേക്ഷിച്ചത്. ഒരു സംഘപരിവാറുകാര്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരിക്കുന്ന കാലത്തോളം കാലില്‍ ചെരിപ്പിടില്ലെന്നും രാജ്യത്തെ മണ്ണില്‍തട്ടി തന്നെ നടക്കുമെന്നും അഭിലാഷ് പറയുന്നു. നാട്ടിലെ തന്നെ സംഘപരിവാറുകാരുമായുണ്ടായ തര്‍ക്കവും അതിനെത്തുടര്‍ന്ന് അനുഭവിക്കേണ്ടിവന്ന മാനസിക ബുദ്ധിമുട്ടുകളുമാണ് അഭിലാഷിനെ ഇത്തരമൊരു തീരുമാനമെടുക്കുന്നതിലേക്കെത്തിച്ചത്.

'ഒരു സംഘപരിവാറുകാരനാണ് ഇപ്പോള്‍ രാജ്യം ഭരിക്കുന്നത്. അയാള്‍ അധികാരത്തില്‍നിന്ന് മാറുന്നതുവരെ കാലില്‍ ചെരുപ്പിടില്ല. ഞാന്‍ നാട്ടില്‍ ഒരു സ്ഥാപനം തുടങ്ങാന്‍ ശ്രമിച്ചപ്പോള്‍ അവിടുളള സംഘപരിവാറുകാരും ആര്‍എസ്എസുകാരും അതിനെതിരെ നിരന്തരം പരാതി കൊടുക്കുകയും ഒറ്റപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. ഞാന്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ എന്താണ് ചെയ്യേണ്ടതെന്ന് ചോദിച്ചപ്പോള്‍ ബിജെപിയിലോ ആര്‍എസ്എസിലോ അംഗമാവുക എന്നാണ് അവര്‍ നല്‍കിയ മറുപടി. ആര്‍എസ്എസുകാരുടെ സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ട സാഹചര്യമാണ് നാട്ടിലുളളത്. അത് അംഗീകരിക്കാവുന്നതിലും അപ്പുറമാണ്'- അഭിലാഷ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തൃക്കാക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കായുളള പ്രചരണത്തിലും സജീവമായി മുന്നിലുണ്ട് അഭിലാഷ് പ്രഭാകര്‍. ചെരുപ്പിടാതെ ഓരോ വീടുകളിലും കയറി ഉമയ്ക്കുവേണ്ടി വോട്ടഭ്യര്‍ത്ഥിക്കുകയാണ് ഈ യുവ നേതാവ്. ചെരിപ്പിടാതെയുളള ജീവിതം ആദ്യമെല്ലാം ബുദ്ധിമുട്ടായിരുന്നെങ്കിലും ഇപ്പോള്‍ അത് തന്നെ ബാധിക്കുന്നില്ലെന്നും സംഘപരിവാറിനെതിരായ ഒറ്റയാള്‍ പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും അഭിലാഷ് കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 23 hours ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 3 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More