മോദി അനുകൂല മുദ്രാവാക്യത്തോടെ കര്‍ഷക നേതാവ് രാകേഷ് ടികായത്തിനു നേരേ കറുത്ത മഷിയൊഴിച്ച് ആക്രമണം

ബംഗളുരു: കര്‍ഷക നേതാവ് രാകേഷ് ടികായത്തിനുനേരേ ആക്രമണം. കര്‍ണാടകയിലെ ബംഗളുരുവില്‍ നടന്ന യോഗത്തിനിടെയാണ് ബിജെപി അനുകൂലികള്‍ രാകേഷ് ടികായത്തിനെ ആക്രമിച്ചത്. അദ്ദേഹത്തിന്റെ മുഖത്ത് അക്രമികള്‍ കറുത്ത മഷിയൊഴിച്ചു. ബംഗളുരു പ്രസ് ക്ലബില്‍ കര്‍ണാടക രാജ്യ റെയ്ത്ത സംഘത്തിന്റെ യോഗത്തിനിടെയായിരുന്നു സംഭവം.

പുറത്തുവന്ന ദൃശ്യങ്ങളില്‍ ഒരാള്‍ രാകേഷ് ടികായത്തിനെ സ്റ്റേജിലുണ്ടായിരുന്ന മൈക്ക് കൊണ്ട് അടിക്കുകയും മറ്റൊരാള്‍ അദ്ദേഹത്തിന്റെ മുഖത്തേക്ക് മഷിയെറിയുകയും ചെയ്യുന്നത് കാണാം. 'മോദി മോദി' എന്ന് മുദ്രാവാക്യം വിളിച്ചായിരുന്നു അക്രമികള്‍ രാകേഷ് ടികായത്തിനെ ആക്രമിച്ചത്. തുടര്‍ന്ന് ടിക്കായത്തിന്റെ അനുയായികള്‍ അദ്ദേഹത്തെ സംരക്ഷിക്കാനായി എത്തിയതോടെ അക്രമികളും കര്‍ഷക സംഘടനാ പ്രവര്‍ത്തകരും തമ്മില്‍ കസേരകളെടുത്ത് പരസ്പരം അടിക്കുകയും യോഗം അലങ്കോലപ്പെടുകയുമായിരുന്നു.

കര്‍ണാടകയിലെ കര്‍ഷക നേതാവ് കൊടിഹളളി ചന്ദ്രശേഖറിന്റെ അനുയായികളാണ് രാകേഷ് ടികായത്തിനെ ആക്രമിച്ചതെന്നാണ് കര്‍ണാടക പൊലീസ് പറയുന്നത്. കര്‍ഷക പ്രക്ഷോഭത്തിന്റെ മറവില്‍ രാകേഷ് ടികായത്ത് പണം തട്ടിയെന്ന് കൊടിഹളളി ചന്ദ്രശേഖര്‍ ആരോപിച്ചിരുന്നു. ഇയാള്‍ അടുത്തിടെ ആം ആദ്മിയില്‍ ചേര്‍ന്നിരുന്നു. കഴിഞ്ഞ ശനിയാഴ്ച്ച ഇതേ ബംഗളുരു പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനം നടത്താനെത്തിയ ചന്ദ്രശേഖറിന്റെ മേല്‍ ജെഡിഎസ് പ്രവര്‍ത്തകര്‍  മഷി ഒഴിക്കാന്‍ ശ്രമിച്ചത് വലിയ സംഘര്‍ഷമുണ്ടാക്കിയിരുന്നു. അതിനുപിന്നാലെയാണ് അതേസ്ഥലത്തുവെച്ച് രാകേഷ് ടികായത്തിനെതിരായ ആക്രമണം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, കര്‍ണാടക പൊലീസാണ് പ്രശ്‌നങ്ങളുണ്ടാവാന്‍ കാരണമെന്നും തനിക്ക് സുരക്ഷാ ഭീഷണിയുണ്ടായിട്ടും വേണ്ടത്ര സംരക്ഷണം സംസ്ഥാനത്തെ ബിജെപി സര്‍ക്കാര്‍ ഒരുക്കിയില്ലെന്നും രാകേഷ് ടികായത്ത് ആരോപിച്ചു. സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാകേഷ് ടികായത്തിനെതിരായ ആക്രമണത്തെ അപലപിച്ച് സംയുക്ത കിസാന്‍ മോര്‍ച്ചയും രംഗത്തെത്തി. കര്‍ഷക മുന്നേറ്റത്തെ അംഗീകരിക്കാന്‍ സാധിക്കാത്തവരാണ് രാകേഷ് ടികായത്തിനെതിരായ ആക്രമണത്തിനുപിന്നിലെന്ന് സംഘടന ആരോപിച്ചു.

Contact the author

National Desk

Recent Posts

National Desk 4 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 7 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 1 day ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 1 day ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More