വരന്‍ വേണ്ട, പക്ഷേ വധുവാകണം; സ്വയം വിവാഹം ചെയ്യാനൊരുങ്ങി യുവതി

വഡോദര: വരന്‍ വേണ്ട പക്ഷേ വധുവാകണം. ഗുജറാത്തുകാരിയായ ക്ഷമ ബിന്ദു എന്ന യുവതിയുടെ ആഗ്രഹമാണിത്. അതിന് അവര്‍ ഒരു വഴിയും കണ്ടെത്തി. സ്വയം വിവാഹിതയാവുക. ജൂണ്‍ പതിനൊന്നിനാണ് ക്ഷമ ബിന്ദു വിവാഹിതയാവുന്നത്.  എല്ലാ പരമ്പരാഗത ഗുജറാത്തി ആചാരങ്ങളും വിവാഹത്തിനുണ്ടാകുമെന്നും ഹണിമൂണ്‍ യാത്ര ഗോവയിലേക്കായിരിക്കുമെന്നും ക്ഷമ പറഞ്ഞു. രാജ്യത്തെ ആദ്യത്തെ സോളോഗമി വിവാഹമായിരിക്കും ഇത് എന്നാണ് റിപ്പോര്‍ട്ട്.

'എനിക്ക് വിവാഹം കഴിക്കാന്‍ ഇതുവരെ ആഗ്രഹമുണ്ടായിരുന്നില്ല. പക്ഷേ വധുവാകാന്‍ ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ടാണ് ഞാന്‍ എന്നെതന്നെ വിവാഹംചെയ്യാന്‍ തീരുമാനിച്ചത്. ഇന്ത്യയില്‍ ഏതെങ്കിലും സ്ത്രീകള്‍ അങ്ങനെ സ്വയം വിവാഹിതയായിട്ടുണ്ടോ എന്നറിയാന്‍ വാര്‍ത്തകള്‍ പരിശോധിച്ചിരുന്നു. എന്നാല്‍ അങ്ങനെ ആരെയും കണ്ടെത്താനായില്ല. സ്വയം വിവാഹംചെയ്യുക എന്നത് ഒരു വ്യക്തിക്ക് തന്നോട് തന്നെയുളള സ്‌നേഹമാണ് കാണിക്കുന്നത്. ആളുകള്‍ അവര്‍ക്കിഷ്ടമുളളവരെയാണ് വിവാഹം ചെയ്യുക. എനിക്ക് എന്നെയാണ് ഇഷ്ടം. അതുകൊണ്ട് ഞാന്‍ എന്നെ തന്നെ വിവാഹം ചെയ്യുന്നു'-ക്ഷമ ബിന്ദു പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സ്വയം വിവാഹിതയാവാനുളള തന്റെ തീരുമാനത്തെ മാതാപിതാക്കള്‍ തുറന്ന മനസോടെയാണ് സ്വീകരിച്ചതെന്നും അവര്‍ തന്റെ വിവാഹത്തിന് സമ്മതിക്കുകയും അനുഗ്രഹിക്കുകയും ചെയ്‌തെന്നും യുവതി പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 1 month ago
Lifestyle

ലോകത്തിലെ ഏറ്റവും പ്രായംകൂടിയ നായ ഓര്‍മ്മയായി

More
More
Web Desk 2 months ago
Lifestyle

മാംസം കഴിക്കുന്ന പുരുഷന്മാരുമായി ലൈംഗികബന്ധം വേണ്ടെന്ന് പെറ്റ

More
More
Web Desk 2 months ago
Lifestyle

ഈ ഭൂമിയില്‍ 20,000,000,000,000,000 ഉറുമ്പുകൾ ജീവിക്കുന്നുണ്ട്!

More
More
Web Desk 2 months ago
Lifestyle

നായ്ക്കളെ ശാന്തരാക്കാൻ ശാസ്ത്രീയ സംഗീതം സഹായിക്കുമെന്ന് പഠനം

More
More
Health Desk 4 months ago
Lifestyle

എന്താണ് മങ്കിപോക്സ്? രോഗ ലക്ഷണങ്ങള്‍ എന്തെല്ലാം?

More
More
Web Desk 8 months ago
Lifestyle

ലോകത്തിലെ ഏറ്റവും വിലയുളള കാപ്പി ആനപ്പിണ്ടത്തില്‍ നിന്ന്‌

More
More