കൊവിഡ്-19: അശ്രദ്ധ കാണിച്ചാൽ എന്തും സംഭവിക്കാമെന്ന് മുഖ്യമന്ത്രി

 രോഗവ്യാപനം വര്‍ധിക്കുന്നില്ല എന്നതുകൊണ്ട് താരതമ്യേന സുരക്ഷിതരാണെന്ന തോന്നല്‍ പലര്‍ക്കുമുണ്ടെന്നും അശ്രദ്ധ കാണിച്ചാല്‍ എന്തും സംഭവിക്കാം എന്ന അവസ്ഥ ഉണ്ടെന്ന് നാം തിരിച്ചറിയണമെന്നും മുഖ്യമന്ത്രി. ഇത്തരം തോന്നലുകൾ ലോക്ക്ഡൗണ്‍ നിബന്ധനകള്‍ ലംഘിക്കുന്നതിന് കാരണമാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈസ്റ്റര്‍, വിഷു ആഘോഷത്തിന്‍റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങളിലെത്തുന്നവര്‍ കര്‍ശനമായും ശാരീരിക അകലം പാലിക്കണം. ഇതില്‍ വ്യാപാരികളും സന്നദ്ധ സേനയും പൊലീസും ജനങ്ങളും ജാഗ്രതയോടെ ഇടപെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്താകെയുള്ള ശുദ്ധജല വിതരണം കുറ്റമറ്റ രീതിയിലാണ് നടക്കുന്നത്. വാട്ടര്‍ അതോറിറ്റിയുടെ പ്രവര്‍ത്തനം ഏറെക്കുറെ പരാതികളില്ലാതെ മുന്നോട്ടുപോകുന്നുണ്ട്. അങ്ങനെയുള്ള ഇടപെടലില്‍ അഭിനന്ദനം അറിയിക്കുന്നതിനൊപ്പം പരാതികള്‍ പെട്ടെന്നുതന്നെ പരിഹരിക്കാനുള്ള ഊര്‍ജിത ഇടപെടല്‍ അവരില്‍നിന്ന് ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു. ലോക്ക്ഡൗണ്‍ കാലത്ത് ഇന്‍റര്‍നെറ്റ് ഉപഭോഗം കൂടുതലാണ്. അതിനനുസൃതമായ ക്രമീകരണം നടത്താന്‍ സേവനദാതാക്കളോട് അഭ്യര്‍ത്ഥിച്ചിരുന്നു. അവര്‍ ക്രിയാത്മകമായാണ് പ്രതികരിച്ചത്. അക്കാര്യത്തില്‍ ബിഎസ്എന്‍എല്‍, ഏഷ്യാനെറ്റ്, വോഡഫോണ്‍-ഐഡിയ കമ്പനികളെ അഭിനന്ദിക്കുന്നു. ഇത് സാധ്യമാക്കിയ ടെലികോം ജീവനക്കാരുടെ പ്രവര്‍ത്തനവും ശ്ലാഘനീയമാണ്- മുഖ്യമന്ത്രി പറഞ്ഞു

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More