മുണ്ടുടുത്ത 'മോദി'ക്കെതിരയുള്ള ജനവിധി - ജയറാം രമേശ്‌

ഡല്‍ഹി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ഥി ഉമാ തോമസ്‌ വിജയിച്ചതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വ്യക്തിപരമായ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ജയറാം രമേശ്‌. തെരഞ്ഞെടുപ്പ് വിജയം മുണ്ടുടുത്ത മോദിക്കെതിരെയുള്ള ജനങ്ങളുടെ തീര്‍പ്പാണെന്നാണ് ജയറാം രമേശിന്‍റെ ട്വീറ്റ്. കെ റെയില്‍ വികസനം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ കാണിച്ച ധാര്‍ഷ്ട്യത്തിനെതിരെയുള്ള ജനവിധിയാണ് തൃക്കാക്കര ഫലം. അന്തരിച്ച മുന്‍ എം എല്‍ എ പി ടി തോമസെന്ന രാഷ്ട്രീയ നേതാവിന്‍റെ വിജയം കൂടിയാണ് ഈ തെരഞ്ഞെടുപ്പ്. ഉമാ തോമസിന്‍റെത് ഉജ്ജ്വലം വിജയമാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സ്ഥാനാര്‍ഥി പ്രഖ്യാപനം മുതല്‍ യു ഡി എഫിന് പരാജയ ഭീതിയുണ്ടായിരുന്നില്ലെന്ന് ശശി തരൂര്‍ എം പി പറഞ്ഞു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനും ഉമാ തോമസിനും അഭിനന്ദനമെന്നും ശശി തരൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഈ വിജയം തൃക്കാക്കരയിലെ വോട്ടര്‍മാര്‍ക്കും പ്രവര്‍ത്തകര്‍ക്കും സമര്‍പ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലം അനുകൂലമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ രംഗത്തെത്തി. ക്യാപ്റ്റന്‍ പിണറായി വിജയന്‍ നിലംപരിശായെന്ന് സുധാകരന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്‍റെ വിലയിരുത്തലാകുമെന്നാണ് എല്‍ ഡി എഫ് അവകാശപ്പെട്ടത്. ഈ സാഹചര്യത്തില്‍ പിണറായി വിജയന്‍ രാജിവെക്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു. അതേസമയം, എറണാകുളം ജില്ലയില്‍ വികസനത്തെക്കുറിച്ച് പറയാന്‍ എല്‍ഡിഎഫിന് യാതൊരു അവകാശവുമില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. വികസനം കൊണ്ടുവന്നില്ലെന്ന് മാത്രമല്ല യുഡിഎഫ് കൊണ്ടുവന്ന വികസന പ്രവര്‍ത്തനങ്ങളെ എല്‍ഡിഎഫ് എതിര്‍ക്കുകയും ചെയ്തിരുന്നുവെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 2 days ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 2 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 3 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 3 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 4 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More