ജാതീയ അധിക്ഷേപം; തമിഴ്‌നാട് ബിജെപി അധ്യക്ഷനെതിരെ കേസെടുത്തു

ചെന്നൈ: ജാതീയ അധിക്ഷേപം നടത്തിയതിന് തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലെക്കെതിരെ ഒന്നിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സമൂഹമാധ്യമങ്ങളിലൂടെ 'പറയ' വിഭാഗത്തെ അധിക്ഷേപിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. എസ് സി/ എസ് ടി വിഭാഗത്തിനെതിരായ അതിക്രമങ്ങള്‍ തടയല്‍ ആക്ട് പ്രകാരം കെ അണ്ണാമലെക്കെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി നിരവധി രാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തി. കെ അണ്ണാമലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ എട്ടുവര്‍ഷം തികച്ചതിനെക്കുറിച്ച് പങ്കുവെച്ച കുറിപ്പാണ് വിവാദത്തിലായത്.

'ആശയമില്ലായ്മയില്‍ നിന്ന് പ്രതീക്ഷയിലേക്ക്, സങ്കുചിത ചിന്തകളില്‍ നിന്ന് രാജ്യം ആദ്യം എന്ന ചിന്തയിലേക്ക്,  വികസനമില്ലായ്മയില്‍ നിന്ന് നിന്ന് സമഗ്ര വികസനത്തിലേക്ക്, 'പറയ' യില്‍ നിന്ന് വിശ്വ ഗുരുവിലേക്ക്, ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക്, ശ്രീ നരേന്ദ്രമോദിയോടൊപ്പം എട്ട് വര്‍ഷങ്ങള്‍'-എന്നായിരുന്നു കെ അണ്ണാമലെയുടെ ട്വീറ്റ്. 

വിടുതലൈ ചിരുതൈകള്‍ കച്ചി (വി സി കെ) അംഗമായ മുരുകന്‍ എന്നയാളാണ് അണ്ണാമലെക്കെതിരെ തിരുനല്‍വേലിയില്‍ പരാതി നല്‍കിയത്. മുന്‍ ഐ പി എസ് ഉദ്യോഗസ്ഥന്‍ കൂടിയായ ബിജെപി അധ്യക്ഷന് ഇന്ത്യന്‍ സമൂഹത്തെയും നിയമത്തെയും കുറിച്ച് നന്നായി അറിയാം. ഉത്തരവാദിത്വപ്പെട്ട പദവിയിലിരുന്നിട്ടും സമൂഹമാധ്യമങ്ങളിലൂടെ ഒരു വിഭാഗം ജനങ്ങളെ അവരുടെ ജാതി പറഞ്ഞ് അധിക്ഷേപിക്കുകയാണ് അയാള്‍ ചെയ്തത്. ഇത് ജാതീയതയെ വീണ്ടും പ്രോത്സാഹിപ്പിക്കുന്നതിനുമാത്രമേ ഉതകുകയുളളു. ഇനിയാരും ജാതീയ അധിക്ഷേപങ്ങള്‍ നടത്താന്‍ അണ്ണാമലെക്കെതിരെ കേസെടുക്കുക തന്നെ വേണം എന്നാണ് മുരുകന്‍ തന്റെ പരാതിയില്‍ ആവശ്യപ്പെടുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തന്തൈ പെരിയാര്‍ ദ്രാവിഡ കഴകം (ടി പി ഡി കെ) നേതാവ് കെ രാമകൃഷ്ണനാണ് അണ്ണാമലെക്കെതിരെ കോയമ്പത്തൂരില്‍ പരാതി നല്‍കിയത്. പറയ വിഭാഗത്തിലുളളവര്‍ അടിച്ചമര്‍ത്തപ്പെട്ടവരാണെന്നും അവര്‍ക്കുമുകളിലാണ് തങ്ങള്‍ എന്നുമുളള ധാരണയിലാണ് അണ്ണാമലെ അത്തരത്തിലൊരു പരാമര്‍ശം നടത്തിയത്. അത് ആ സമുദായത്തെ മുഴുവന്‍ അപമാനിക്കുന്നതാണ്. അണ്ണാമലെക്കെതിരെ എസ് ടി/ എസ് ടി വകുപ്പ് പ്രകാരം കേസെടുക്കണം എന്നാണ് കെ രാമകൃഷ്ണന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ താന്‍ പറയര്‍ എന്ന വാക്കല്ല, പറയ എന്ന വാക്കാണ് ഉപയോഗിച്ചത്. രണ്ട് വാക്കുകളുടെയും അര്‍ത്ഥം വ്യത്യസ്തമാണ്. പറയ വിഭാഗത്തെ അപമാനിക്കാനായി ശ്രമിച്ചിട്ടില്ല എന്നാണ് കെ അണ്ണാമലെ നല്‍കുന്ന വിശദീകരണം.

Contact the author

National Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More