ചെന്നൈ: കമല്‍ ഹാസന് നായകനായി എത്തിയ വിക്രം രണ്ട് ദിവസം കൊണ്ട് 100 കോടി ക്ലബില്‍. ഫിലിം ട്രാക്കർ രമേഷ് ബാലയാണ് ഈ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. കേരളത്തില്‍ നിന്നു മാത്രം ചിത്രം അഞ്ച് കോടി രൂപക്ക് മുകളിലാണ് കളക്ഷന്‍ നേടിയിരിക്കുന്നത്. കമൽഹാസന്റേതായി 100 കോടി ക്ലബിലെത്തുന്ന മൂന്നാമത്തെ ചിത്രമാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം. മികച്ച പ്രക്ഷക പ്രശംസ നേടി മുന്നേറുന്ന ചിത്രത്തില്‍ ഫഹദ്, കാളിദാസ് ജയറാം, നരേൻ, ചെമ്പന്‍ വിനോദ് എന്നിവരും അഭിനയിച്ചിട്ടുണ്ട്. നടന് സുര്യയും സിനിമയില്‍ അതിഥി വേഷത്തിലെത്തുന്നു. ചിത്രത്തില്‍ നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് വിജയ് സേതുപതിയാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ ഒരു അന്വേഷണ ഉദ്യോഗസ്ഥനായാണ് എത്തുന്നത്. രാജ്കമല് ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ ഹാസനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് സോണി മ്യൂസിക്കാണ് സ്വന്തമാക്കിയിരിക്കുന്നത്. സംവിധാനത്തിന് പുറമേ ലോകേഷ് കനകരാജ് തന്നെയാണ് തിരക്കഥ എഴുതിയതെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഇന്ത്യക്ക് പുറമേ അമേരിക്കയിലും ഗള്‍ഫ് രാജ്യങ്ങളിലുമെല്ലാം റിലീസ് ചെയ്ത ചിത്രത്തിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. മികച്ച ഒരു തിയറ്റര്‍ എക്സ്പീരിയൻസാണെന്നും അന്താരാഷ്ട്ര നിലവാരത്തിലേക്ക് വിക്രം ഉയര്‍ന്നെന്നുമാണ് പ്രേക്ഷകരുടെ വിലയിരുത്തല്‍.